എകെജി സെന്ററിന് ഭൂമി കൈയ്യേറിയത് റദ്ദാക്കണമെന്ന ഹര്‍ജ്ജിയില്‍ സര്‍ക്കാരിനോട് സത്യവാങ്മൂലം നല്‍കാന്‍ആവശ്യപ്പെട്ട് ഹൈക്കോടതി
Kochi, 22 ജനുവരി (H.S.) കേരള സര്‍വ്വകലാശാലയുടെ 40 സെന്റ് ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടര്‍ നടപടിയുമായി ഹൈക്കോടതി. കേരള സര്‍വകലാശാലമുന്‍ ജോയിന്റ് രജിസ്ട്രാറും മുന്‍ സിന്‍ഡിക്കേറ്റ് അംഗ
akg center


Kochi, 22 ജനുവരി (H.S.)

കേരള സര്‍വ്വകലാശാലയുടെ 40 സെന്റ് ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടര്‍ നടപടിയുമായി ഹൈക്കോടതി. കേരള സര്‍വകലാശാലമുന്‍ ജോയിന്റ് രജിസ്ട്രാറും മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍.എസ്. ശശികുമാര്‍ ആണ് ഹര്‍ജിക്കാരന്‍. സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് മൂന്നാഴ്ച്ച സമയം അനുവദിച്ചു.

പൊതു താല്‍പ്പര്യ ഹര്‍ജി എന്ന നിലയില്‍ കേസ്ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ അധ്യക്ഷനായ ജസ്റ്റിസ് ശ്യാകുമാര്‍ ഉള്‍പ്പടെയുള്ള ബെഞ്ചാണ് പരിഗണിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജില്‍ സ്ഥിതിചെയ്യുന്ന സര്‍വകലാശാല ഭൂമിയിലെ 15 സെന്റ് ഭൂമി 1977-ലെ ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എ.കെ.ജി. മെമ്മോറിയല്‍ സെന്ററിന് കൈമാറിയതായുള്ള അവകാശവാദമാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്.

ഹര്‍ജിക്കാരന്റെ വാദമനുസരിച്ച്, പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഭൂമി പതിച്ചു നല്‍കിയത് സംബന്ധിച്ച രേഖകള്‍ പുരാവസ്തു വകുപ്പ്, റവന്യൂ വകുപ്പ്, ജില്ലാ കളക്ടറേറ്റ്,കേരള സര്‍വ്വകലാശാല, തിരുവനന്തപുരം കോര്‍പറേഷന്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ ലഭ്യമല്ല. കൂടാതെ ആ സ്ഥാപനം സര്‍വകലാശാല അംഗീകരിച്ച ഗവേഷണ സ്ഥാപനമല്ലെന്നും, ഭൂമി ഗവേഷണ ആവശ്യങ്ങള്‍ക്ക് പകരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.ഭൂമി നാളിത് വരെ akg centre ന് പതിച്ചു നല്‍കുകയോ, തണ്ടപ്പേരു പിടിക്കുകയോ കരം അടയ്ക്കുകയോ ചെയ്യാത്ത പുറമ്പോക്ക് ഭൂമി യാണെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അനുവദിച്ച 15 സെന്റിനേക്കാള്‍ കൂടുതലായ 40 സെന്റ് പുറമ്പോക്ക് ഭൂമികൂടി ഉള്‍പ്പെടെ, അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്നും, യാതൊരു നിയമാനുസൃത അനുമതിയും ഇല്ലാതെ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും

ഹര്‍ജിയില്‍ ആരോപിക്കുന്നു.

പലവട്ടം നല്‍കിയ അപേക്ഷകളും വിവരാവകാശ നിയമപ്രകാരമുള്ള രേഖകളും ഉണ്ടായിട്ടും, ബന്ധപ്പെട്ട അധികാരികള്‍അധിക ഭൂമി തിരിച്ചെടുക്കുന്നതിനോ അനധികൃത കയ്യേറ്റം നീക്കുന്നതിനോ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. ഈ സാഹചര്യത്തില്‍, ഭൂമി കൈമാറ്റം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ആണെന്നും, കേരള സര്‍വകലാശാല ആക്ട് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ലംഘിച്ചതായും, പൊതുസമ്പത്ത് സംരക്ഷണത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ബാധകമാണെന്നും ഭൂമി അനധികൃതമായി അവകാ ശപെടുത്തിയിരിക്കുന്നവരെ സെന്ററില്‍ നിന്നും ഒഴിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജിക്കാരനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം, അഡ്വ: നിഷ ജോര്‍ജ്, അഡ്വ: അക്ഷര രാജു എന്നിവര്‍ ഹാജരായി.

---------------

Hindusthan Samachar / Sreejith S


Latest News