രണ്ടുവരി മാത്രം വായിച്ച് ഇറങ്ങി പോയി ഗവര്‍ണര്‍; തടഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എമാര്‍; കര്‍ണാടക നിയമസഭയില്‍ നായകീയ രംഗങ്ങള്‍
Bangalore, 22 ജനുവരി (H.S.) കര്‍ണാടക നിയമസഭയിലും നയപ്രഖ്യാപനത്തിന്റെ പേരില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്. നയപ്രഖ്യാപന പ്രസംഗം രണ്ട് വരി മാത്രം വായിച്ച് ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോത് ഇറങ്ങിപ്പോയി. ഇതോടെ പ്രകോപിതരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണറെ ത
karnataka governor


Bangalore, 22 ജനുവരി (H.S.)

കര്‍ണാടക നിയമസഭയിലും നയപ്രഖ്യാപനത്തിന്റെ പേരില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്. നയപ്രഖ്യാപന പ്രസംഗം രണ്ട് വരി മാത്രം വായിച്ച് ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോത് ഇറങ്ങിപ്പോയി. ഇതോടെ പ്രകോപിതരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണറെ തടയാന്‍ ശ്രമിച്ചു. ഇതോടെ നാടകീയത രംഗങ്ങളാണ് നിയമസഭയില്‍ സംഭവിച്ചത്.

'സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, ഭൗതിക വികസനം ഇരട്ടിയാക്കാന്‍ എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജയ് ഹിന്ദ്, ജയ് കര്‍ണാടക' എന്ന് ഹിന്ദിയില്‍ പറഞ്ഞതിന് പിന്നാലെ ഗവര്‍ണര്‍ നിയമസഭ വിടുകയായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയതിന് സമാനമായ നടപടികളാണ് കര്‍ണാടകത്തിലും കണ്ടത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വിബി-ജി റാം ജി പദ്ധതിയെപ്പറ്റി ചര്‍ച്ചചെയ്യാനാണ് പത്തുദിവസത്തെ സംയുക്ത നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നത്. തൊഴിലുറപ്പുപദ്ധതി തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

നയപ്രഖ്യാപന പ്രസംഗം സര്‍ക്കാരിന്റെ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ വായിക്കാന്‍ തയ്യാറാകാതിരുന്നത്. ആമുഖത്തിലെ രണ്ട് വരി മാത്രം വായിച്ച് സഭയില്‍നിന്ന് ഗവര്‍ണര്‍ ഇറങ്ങിയപ്പോള്‍ മുദ്രവാക്യം വിളിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്നാലെ കൂടുകയും ഘെരാവോ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. മാര്‍ഷലുകള്‍ ഇടപെട്ടാണ് ഗഹ്ലോതിനെ പുറത്തേക്കെത്തിച്ചത്.

ഗവര്‍ണര്‍ ഭരണഘടനാ മര്യാദകള്‍ ലംഘിക്കുകയാണെന്നും കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. നിയമസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യേണ്ടത് ഗവര്‍ണറുടെ കടമയാണ്. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിന് പകരം സ്വന്തമായി തയ്യാറാക്കിയ പ്രസംഗമാണ് ഗവര്‍ണര്‍ നടത്തിയത്. ഇത് ഭരണഘടനാ ലംഘനമാണെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ ഗെഹ്ലോത് പരാജയപ്പെട്ടുവെന്നും നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും സിദ്ധരമായ്യ പറഞ്ഞു.

കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരായ വിമര്‍ശനങ്ങളാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒഴിവാക്കിയത്. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കലുകളും വരുത്തി. ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ മുഖ്യമന്ത്രി സഭയില്‍ വായിക്കുകയും ചെയ്തു. ദേശീയഗാനം ആലപിക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എല്‍ രവി സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

---------------

Hindusthan Samachar / Sreejith S


Latest News