Enter your Email Address to subscribe to our newsletters

Thiruvanathapuram, 22 ജനുവരി (H.S.)
ശബരിമല സ്വര്‍ണക്കെആള്ളയില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാന്‍ നില്‍ക്കാതെ സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എസ്‌ഐടിക്ക് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
പോറ്റിയെ കേറ്റിയേ എന്ന് തുടങ്ങുന്ന തിരഞ്ഞെടുപ്പ് പാരഡി ഗാനവും പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ പാടി. പ്ലക്കാര്‍ഡുകളും മുദ്രവാക്യങ്ങളുമുയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇതോടെ എതിര്‍പ്പുമായി ഭരണപക്ഷം രംഗത്ത് എത്തി. പ്രതിപക്ഷം തിണ്ണമിടുക്ക് കാണിക്കരുതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
'പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം കൊണ്ടുവന്ന് വിഷയം ഉന്നയിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം കൊണ്ടുവരാന്‍ ഭയപ്പെടുന്ന പ്രതിപക്ഷം സഭയ്ക്ക് നിരക്കാത്ത നടപടികളാണ് സ്വീകരിക്കുന്നത്. ചരിത്രത്തില്‍ അത്യപൂര്‍വ്വം മാത്രമാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള അവകാശം വിനിയോഗിക്കാതിരുന്നിട്ടുള്ളൂ. അത് കൊണ്ടുവന്നാല്‍ ചര്‍ച്ച ചെയ്യുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്. ചര്‍ച്ച നടത്തിയപ്പോഴെല്ലാം ഈ സഭയില്‍നിന്ന് പ്രതിപക്ഷത്തിന് ഇറങ്ങി ഓടേണ്ടി വന്നിട്ടുണ്ട്. എം.ബി.രാജേഷ് പറഞ്ഞു.
സ്വര്‍ണം കട്ടത് ആരപ്പാ എന്ന് അടൂര്‍ പ്രകാശിനോട് ചോദിക്കൂവെന്നും ഹൈക്കോടതിയില്‍ തോറ്റപ്പോള്‍ സഭയില്‍ സമരം ചെയ്യുകയാണെന്നും എംബി രാജേഷ് പറഞ്ഞു. യഥാര്‍ത്ഥ പ്രതികള്‍ അകപ്പെടുന്ന ദിവസം പാടാന്‍ ഞങ്ങളൊരു പാട്ട് ബാക്കുവെച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. സ്പീക്കറുടെ കാഴ്ചമറച്ച് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധം തുടങ്ങിയത്.
പ്രതിരോധിക്കാന്‍ ഭരണപക്ഷ അംഗങ്ങളും രംഗത്ത് എത്തി. ഇതോടെ സംഘര്‍ഷ സാധ്യത ഉടലെടുത്തു. സ്പീക്കര്‍ ഏറെ പണിപ്പെട്ടാണ് ഭരണപക്ഷ അംഗങ്ങളെ സീറ്റിലേക്ക് അയച്ചത്. തുടര്‍ന്ന് സഭ നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധവും തുടരുകയാണ്.
---------------
Hindusthan Samachar / Sreejith S