Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 ജനുവരി (H.S.)
കേരളത്തില്‍ എത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് മോദിയെ സ്വീകരിച്ചു. പിന്നാലെ റോഡ് ഷോയായി പുത്തരിക്കണ്ടം മൈതാനത്തേയ്ക്ക് പോയി. വലിയ ആവേശത്തിലാണ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. പൂക്കള്‍ എറിഞ്ഞും മുദ്രാവാക്യം വിളിച്ചും കാത്തു നിന്ന് പ്രവര്‍ത്തകരെ മോദി അഭിവാദ്യം ചെയ്തു.
പുത്തരിക്കണ്ടം മൈതാനത്തെ വേദിയില്‍ തിരുവനന്തപുരം- താംബരം, തിരുവനന്തപുരം- ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ എന്നിവ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. കേരളത്തിന്റെ വികസനത്തിന് കേന്ദ്രം ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിവിധ പദ്ധതികളിലൂടെ കേരളത്തിന് വികസനം ഉറപ്പാക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു. സുഹൃത്തുക്കളേ എന്ന് വിളിച്ച് പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി വലിയ സസ്‌പെന്‍സ് നല്‍കിയാണ് പ്രസംഗം അവസാനിപ്പിച്ചത്.
ഈ യോഗത്തിന് ശേഷം ബിജെപിയുടെ രാഷ്ട്രീയ യോഗം നടക്കുന്നുണ്ട്. അവിടെ ഊര്‍ജസ്വലരായ പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നു അവിടെ എന്തു പറയും എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. അവിടെ കാണാം എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
അതിവേഗ റെയില്‍ അടക്കം വമ്പന്‍ പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കമായി കൂടിയാണ് ബിജെപി പരിപാടിയെ കാണുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ബിജെപിയുടെ മിഷന്‍ കേരളക്കും തുടക്കമാകും.
---------------
Hindusthan Samachar / Sreejith S