മാറാത്തത് ഇനി മാറും; ശബരിമലയില്‍ കൊള്ള നടത്തിയവരെ പുറത്തു കൊണ്ടുവരും; പ്രധാനമന്ത്രി മോദി
Thiruvanathapuram, 23 ജനുവരി (H.S.) ഗുജറാത്തില്‍ ശൂന്യമായിരുന്ന ബിജെപി ഒരു അഹമ്മദാബാദ് നഗരസഭയില്‍നിന്നാണ് ജൈത്രയാത്ര തുടങ്ങിയതെന്നും തിരുവനന്തപുരത്ത് നിന്നും സമാന യാത്ര ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്ത് ബിജെപി പരിപാ
modi


Thiruvanathapuram, 23 ജനുവരി (H.S.)

ഗുജറാത്തില്‍ ശൂന്യമായിരുന്ന ബിജെപി ഒരു അഹമ്മദാബാദ് നഗരസഭയില്‍നിന്നാണ് ജൈത്രയാത്ര തുടങ്ങിയതെന്നും തിരുവനന്തപുരത്ത് നിന്നും സമാന യാത്ര ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്ത് ബിജെപി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തെ ഐതിഹാസികമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

'കേരളത്തിലിത്തവണ പരിവര്‍ത്തനം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. നിങ്ങളുടെ ആവേശം കാണുമ്പോള്‍ എനിക്കതറിയാം. 1987ന് മുമ്പ് ഗുജറാത്തില്‍ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ഒരു പാര്‍ട്ടിയായിരുന്നു. പത്രത്താളുകളില്‍ പോലും ബിജെപി ഇടംപിടിച്ചിരുന്നില്ല. 1987ല്‍ അഹമ്മദാബാദ് മുനിസിപ്പാലിറ്റി നാം പിടിച്ചു. അവിടെ നിന്നാണ് ബിജെപി ഗുജറാത്തില്‍ വിജയ യാത്ര തുടങ്ങിയത്. അതുപോലെയാണിപ്പോള്‍ തിരുവനന്തപുരത്തും. ഒരു പട്ടണത്തില്‍നിന്ന് തുടങ്ങിയ ജൈത്ര യാത്ര തിരുവനന്തപുരത്ത് നിന്നും നമുക്ക് തുടങ്ങണം. കേരളത്തിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസം വന്ന് തുടങ്ങിയിട്ടുണ്ട്' മോദി പറഞ്ഞു.

മാറാത്തത് ഇനി മാറും എന്ന് പ്രധാനമന്ത്രി മലയാളത്തില്‍ പറഞ്ഞു. ഏഴുപതിറ്റാണ്ടായി തിരുവനന്തപുരത്തോട് ഇടത് വലത് മുന്നണികള്‍ അനീതി കാണിക്കുന്നു. വികസിത തിരുവനന്തപുരമെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. രാജ്യത്തെ മികച്ച നഗരമാകാനുള്ള തിരുവനന്തപുരത്തിന്റെ എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കും. കേരളത്തിന്റെ ഭാവി മാറ്റുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്ത്. ഇതുവരെ രണ്ട് പക്ഷത്തേ മാത്രമാണ് കേരളം കണ്ടിരുന്നത്. ഇടതും വലതും. ഇനി മൂന്നാമത്തെ ഒരു പക്ഷം കൂടിയുണ്ടാകും. അത് വികസനത്തിന്റെ എന്‍ഡിഎ എന്ന പക്ഷമാണ്.

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ചിഹ്നം രണ്ടാണെങ്കിലും അജണ്ട ഒന്ന് തന്നെയാണ്. ത്രിപുരയില്‍ മുപ്പത് വര്‍ഷം സിപിഎം ഭരിച്ചു. അതിന് ശേഷം ജനങ്ങള്‍ മാറി ചിന്തിച്ചു. ഇന്ന് അവിടെ എല്‍ഡിഎഫിനെ പേരിന് പോലും കാണുന്നില്ല. ബംഗാളില്‍ 35-40 വര്‍ഷം ഇടതുപക്ഷം ഭരിച്ചു. ഇന്നവിടെ മത്സരിക്കാന്‍ പോലും സിപിഎമ്മിന് ആളില്ല. കേരളം രക്ഷപ്പെടണമെങ്കിലും ഇടത്-വലത് കൂട്ടുകക്ഷി ഭരണം അവസാനിപ്പിക്കണം. അവര്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നടത്തുന്നതെന്നും പ്രധാമന്ത്രി പറഞ്ഞു.

അയ്യങ്കാളിയേയും മന്നത്ത് പത്മനാഭനയേയും ശ്രീനാരായ ഗുരുവിനെയും അനുസ്മരിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.

ശബരിമലയുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ലഭിച്ച ഓരോ അവസരവും ഭരിക്കുന്നവര്‍ പാഴാക്കിയില്ല. ബിജെപി സര്‍ക്കാര്‍ ഉണ്ടായാല്‍ സ്വര്‍ണക്കൊള്ള നടത്തിയവരെ മുഴുനന്‍ പുറത്തു കൊണ്ടുവരും. അത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു.

വമ്പന്‍ പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. കേരളത്തില്‍ എത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് മോദിയെ സ്വീകരിച്ചു. പിന്നാലെ റോഡ് ഷോയായി പുത്തരിക്കണ്ടം മൈതാനത്തേയ്ക്ക് പോയി. വലിയ ആവേശത്തിലാണ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. പൂക്കള്‍ എറിഞ്ഞും മുദ്രാവാക്യം വിളിച്ചും കാത്തു നിന്ന് പ്രവര്‍ത്തകരെ മോദി അഭിവാദ്യം ചെയ്തു.

പുത്തരിക്കണ്ടം മൈതാനത്തെ വേദിയില്‍ തിരുവനന്തപുരം- താംബരം, തിരുവനന്തപുരം- ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ എന്നിവ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. ഉച്ചയോടെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ചെന്നൈയ്ക്ക് പോയി.

---------------

Hindusthan Samachar / Sreejith S


Latest News