തമിഴ്‌നാട്ടില്‍ മാറ്റം അനിവാര്യം'; ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വേണം; തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി
Chennai, 23 ജനുവരി (H.S.) തമിഴ്‌നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണകക്ഷിയായ ഡി.എം.കെക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് പ്രധാനമന്ത്രി പ്രചരണം തുടങ്ങിയത്. ഡി.എം.കെ ഇപ്പോള്‍ സി.എം.സി (
PM Narendra Modi


Chennai, 23 ജനുവരി (H.S.)

തമിഴ്‌നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണകക്ഷിയായ ഡി.എം.കെക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് പ്രധാനമന്ത്രി പ്രചരണം തുടങ്ങിയത്. ഡി.എം.കെ ഇപ്പോള്‍ സി.എം.സി (കറപ്ഷന്‍, മാഫിയ, ക്രൈം) സര്‍ക്കാര്‍ ആണെന്നും 'അഴിമതി, മാഫിയ, കുറ്റകൃത്യം' എന്നിവയുടെ പര്യായമായി മാറിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു. ഡി.എം.കെ സര്‍ക്കാറിന്റെ പതനം തുടങ്ങിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈക്കടുത്തുള്ള മധുരാന്തകത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു.

''തമിഴ്‌നാട്ടിലെ ജനം ഈ സര്‍ക്കാറിനെ പിഴുതെറിയാന്‍ തീരുമാനിച്ചുകഴിഞ്ഞു. മാറ്റത്തിനായി അവര്‍ വോട്ട് ചെയ്യും. നിലവിലെ സര്‍ക്കാരിന് ജനാധിപത്യ ബോധമോ ഉത്തരവാദിത്തമോ ഇല്ല. ഡി.എം.കെ ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഉയരണമെങ്കില്‍ കുടുംബ മഹിമ, അഴിമതി, സ്ത്രീകളെയോ സംസ്‌കാരത്തെയോ അധിക്ഷേപിക്കല്‍ എന്നീ വഴികള്‍ മാത്രമേയുള്ളൂ (ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഈ വിമര്‍ശനം).

2014ന് മുമ്പ് കോണ്‍ഗ്രസും ഡി.എം.കെയും കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ നല്‍കിയതിനേക്കാള്‍ മൂന്നിരട്ടി തുക തമിഴ്‌നാടിന്റെ വികസനത്തിനായി എന്‍.ഡി.എ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന്റെ പേരില്‍ ഡി.എം.കെ അഴിമതി നടത്തുകയാണ്. സ്റ്റാലിന്‍ സര്‍ക്കാരിന് കീഴില്‍ മയക്കുമരുന്ന്-മദ്യ മാഫിയകള്‍ തഴച്ചുവളരുകയാണ്. ഡി.എം.കെ നേതാക്കള്‍ക്ക് ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. തമിഴ്‌നാടിനെ ലഹരി വിമുക്തമാക്കാന്‍ എന്‍.ഡി.എക്ക് വോട്ട് ചെയ്യണം'' -മോദി പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഭരണകാലത്ത് ക്രമസമാധാനവും സ്ത്രീ സുരക്ഷയും മികച്ചതായിരുന്നുവെന്ന് മോദി പറഞ്ഞു. എന്നാല്‍ ഡി.എം.കെ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലാതായി. എന്‍.ഡി.എ അധികാരത്തില്‍ വന്നാല്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കും.തമിഴ്‌നാട്ടില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും വികസനം വേഗത്തിലാക്കാനും കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ മുന്നണി ഭരിക്കുന്ന 'ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍' വേണം. തമിഴ്‌നാട്ടില്‍ മാറ്റം അനിവാര്യമാണെന്നും ഡി.എം.കെ സര്‍ക്കാറിനോട് വിട പറയാന്‍ ജനം തയാറെടുത്തുകഴിഞ്ഞുവെന്നും പറഞ്ഞാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

കേരളത്തില്‍ എത്തി ബിജെപിയുടെ മിഷന്‍ കേരള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ശേഷമാണ് പ്രധാനമന്ത്രി ചെന്നൈയില്‍ എത്തിയത്,

---------------

Hindusthan Samachar / Sreejith S


Latest News