ദുഷ്‌ടരും അഴിമതിക്കാരും തമിഴ്‌നാട് ഒരിക്കലും ഭരിക്കരുതെന്ന് നടനും രാഷ്ട്രീയ നേതാവുമായ വിജയ്
Chennai, 25 ജനുവരി (H.S.) ദുഷ്‌ടരും അഴിമതിക്കാരും തമിഴ്‌നാട് ഒരിക്കലും ഭരിക്കരുതെന്ന് നടനും രാഷ്ട്രീയ നേതാവുമായ വിജയ്. സിബിഐ ചോദ്യം ചെയ്‌തതിന് തൊട്ടുപിന്നാലെ മഹാബലിപുരത്ത് നടന്ന തമിഴക വെട്രി കഴകത്തിൻ്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു വിജയ്. രാഷ്ട്
TVK VIJAY SPEECH


Chennai, 25 ജനുവരി (H.S.)

ദുഷ്‌ടരും അഴിമതിക്കാരും തമിഴ്‌നാട് ഒരിക്കലും ഭരിക്കരുതെന്ന് നടനും രാഷ്ട്രീയ നേതാവുമായ വിജയ്. സിബിഐ ചോദ്യം ചെയ്‌തതിന് തൊട്ടുപിന്നാലെ മഹാബലിപുരത്ത് നടന്ന തമിഴക വെട്രി കഴകത്തിൻ്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു വിജയ്. രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനുശേഷമോ അധികാരത്തിൽ വന്നതിനുശേഷമോ താൻ ഒരിക്കലും അഴിമതിയിൽ ഏർപ്പെടില്ലെന്നും അടിമായായി ഭരിക്കില്ലെന്നും പ്രസംഗത്തിൽ വിജയ്‌ പരാമർശിച്ചു.

വരാനിരിക്കുന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പ് ചർച്ചകൾ ടിവികെ യോഗത്തിൽ പാർട്ടി ഉദ്യോഗസ്ഥരുമായി വിജയ് കൂടിയാലോചിച്ചു. തുടർന്ന് അദ്ദേഹം പാർട്ടി ഭാരവാഹികളെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. നമ്മുടെ രാഷ്ട്രീയ യാത്രയിലെ വളരെ നിർണായകമായ ഒരു കാലഘട്ടമാണിത്. മുൻപ് തമിഴ്‌നാട് ഭരിച്ചവരും ഇപ്പോൾ ഭരിക്കുന്നവരും ബിജെപിയുടെ വെറും അടിമകളാണ്.

അവരുടെ മുഖംമൂടി തകരാതിരിക്കാൻ അവർ ആകർഷകമായ പ്രഖ്യാപനങ്ങൾ നടത്തുന്നു. രണ്ട് പാർട്ടികൾക്ക് (ഡിഎംകെ, എഐഎഡിഎംകെ) വോട്ട് ചെയ്‌ത് ആവർത്തിച്ച് വഞ്ചിക്കപ്പെടുകയായിരുന്നു ജനങ്ങൾ. ഓരോരുത്തരും അതിൻ്റെ സമ്മർദ്ദത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത് എന്നും അദ്ദേഹം യോഗത്തിൽ വിജയ്‌ ആഞ്ഞടിച്ചു.

തെരഞ്ഞെടുപ്പുകളെയും സഖ്യങ്ങളെയും കുറിച്ച് പലരും പ്രവചനങ്ങൾ നടത്തുന്നുണ്ട്. വിജയ്‌ക്കൊപ്പം ആരും നിൽക്കില്ലെന്ന് പറയുന്നവരുമുണ്ട്. ഇത് ഞങ്ങൾക്ക് പുതിയ കാര്യമല്ല. കഴിഞ്ഞ 30 വർഷമായി തരംതാഴ്‌ത്തി കാണിക്കുന്നവരുമുണ്ട്. രാജ്യം മുഴുവൻ ഇത് വീക്ഷിക്കുന്നു. ജനങ്ങൾ വ്യക്തമായി വിലയിരുത്തിയിട്ടുണ്ട്.

അവരുടെ ജ്യേഷ്‌ഠനും മകനുമായി എന്നെ ആളുകൾ കാണുന്നു. അവർക്കുവേണ്ടി പ്രവർത്തിക്കുന്നത് എനിക്ക് ഒരു ശീലമായി മാറിയിരിക്കുന്നു. രാഷ്ട്രീയത്തിലായാലും അധികാരത്തിലായാലും ഒരിക്കലും അഴിമതിയിലേർപ്പെടുകയില്ല. അഴിമതിയുടെ ഒരു കറ എൻ്റെ കൈയിലുണ്ടാകില്ല. അതിന് ഞാൻ കൂട്ടുനിൽക്കുകയുമില്ല - വിജയ് പ്രസംഗത്തിൽ പറഞ്ഞു.

രാഷ്ട്രീയം സിനിമ പോലെയാണോ? ഒറ്റ ദിവസം കൊണ്ട് അത് വൃത്തിയാക്കാൻ കഴിയുമോ? എന്ന് ജനങ്ങൾ ചോദിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഉടനടി സാധ്യമല്ലെങ്കിൽ പോലും, പ്രക്രിയയിലൂടെ അത് സാധ്യമാകും. ഒന്നും ആഗ്രഹിക്കാത്ത താൻ്റെ കൺമുന്നിൽ എന്തെങ്കിലും സംഭവിച്ചാൽ മൗനം പാലിക്കില്ല. അതിനാൽ, ദുഷ്‌ട ശക്തികളും അഴിമതി ശക്തികളും (ഡിഎംകെ, എഐഎഡിഎംകെ) തമിഴ്‌നാട് ഭരിക്കരുത്. അത്തരം പാർട്ടികളെ എതിർക്കാൻ ഞങ്ങൾക്ക് മാത്രമേ ധൈര്യം ഉള്ളൂ.

അതിനാൽ, അവർ എന്ത് ഗൂഢാലോചനകൾ നടത്തിയാലും, അവർ എത്ര സമ്മർദ്ദം ചെലുത്തിയാലും ഞങ്ങൾ കീഴടങ്ങുകയോ അടിമകളാകുകയോ ചെയ്യില്ല. ഭൂമിയെയും ജനങ്ങളെയും ഉപദ്രവിക്കുന്നവരിൽ നിന്ന് സംരക്ഷിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. ഈ ആത്മവിശ്വാസം എനിക്ക് മാത്രമല്ല, എന്നോടൊപ്പം യാത്ര ചെയ്യുന്ന എല്ലാവർക്കും ഉണ്ടായിരിക്കണമെന്നും വിജയ് കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News