ക്ലിന്‍ കേരള കമ്പനി ലിമിറ്റഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തസ്തികയിലേക്ക് പുതിയ നിയമന വിജ്ഞാപനം പുറത്തിറക്കി.
Thiruvananthapuram, 26 ജനുവരി (H.S.) ക്ലിന്‍ കേരള കമ്പനി ലിമിറ്റഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തസ്തികയിലേക്ക് പുതിയ നിയമന വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തപാല്‍ മുഖേന അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികളെ നിയമിക്
Job opportunity


Thiruvananthapuram, 26 ജനുവരി (H.S.)

ക്ലിന്‍ കേരള കമ്പനി ലിമിറ്റഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തസ്തികയിലേക്ക് പുതിയ നിയമന വിജ്ഞാപനം പുറത്തിറക്കി.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തപാല്‍ മുഖേന അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് തിരുവനന്തപുരത്തായിരിക്കും. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 11 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 75,000 രൂപ സഞ്ചിത വേതനം ലഭിക്കും. യാത്രാ ബത്തയും മറ്റ് അലവന്‍സുകളും ചര്‍ച്ചകളിലൂടെ നിശ്ചയിക്കും. ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി ( സി എ ) യോഗ്യത നിര്‍ബന്ധമാണ്. ധനകാര്യം / അക്കൗണ്ട്‌സ് വിഭാഗത്തില്‍ സീനിയര്‍ മാനേജീരിയല്‍ തലത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച്‌ പരിചയമുള്ളത് അഭികാമ്യം. ബഡ്ജറ്റിംഗ്, സാമ്പത്തിക മാനേജ്മെന്റ്, ഓഡിറ്റ്, നികുതി, നിയമപരമായ പാലനങ്ങള്‍, ഫണ്ട് മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ കമ്പനികളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. അപേക്ഷകര്‍ക്ക് 50 വയസില്‍ താഴെ പ്രായമുണ്ടായിരിക്കണം.

വിരമിച്ച പ്രൊഫഷണലുകള്‍ക്ക് പ്രായ പരിധിയില്‍ ഇളവുകള്‍ ലഭിക്കും. ഈ നിയമനത്തിന് അപേക്ഷാ ഫീസ് ഇല്ല. രേഖാ പരിശോധനയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. താല്‍പ്പര്യമുള്ളവര്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായ നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷാ ഫോം പൂരിപ്പിക്കണം.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രായം തെളിയിക്കുന്നതിനുള്ള എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപേക്ഷയോടൊപ്പം വെക്കണം. ആറ് മാസത്തിനുള്ളില്‍ ഗസറ്റഡ് ഓഫീസര്‍ നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവയും ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

''മാനേജിംഗ് ഡയറക്ടര്‍, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം - 695010'' എന്ന വിലാസത്തിലാണ് അപേക്ഷകള്‍ അയക്കേണ്ടത്. അപേക്ഷ കവറിന് പുറത്ത് ''ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള അപേക്ഷ'' എന്ന് രേഖപ്പെടുത്തണം. ഫെബ്രുവരി 11 - ന് മുമ്പായി അപേക്ഷകള്‍ ലഭിച്ചിരിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News