കൊച്ചി മെട്രോയില്‍ ജോലി ഒഴിവ്; 2.80 ലക്ഷം വരെ ശമ്പളം
Kochi, 26 ജനുവരി (H.S.) കൊച്ചി മെട്രോയില്‍ ജോലി നേടാൻ അവസരം. സിഗ്നലിംഗ് & ടെലികോം വിഭാഗത്തിലാണ് ഒഴിവുകള്‍. ജനറല്‍ മാനേജർ അല്ലെങ്കില്‍ ചീഫ് എഞ്ചിനീയർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത, നിയമനം, ശമ്പളം തുടങ്ങിയ വിശദാംശങ്ങള്‍ നോക്കാം ഒ
Kochi metro


Kochi, 26 ജനുവരി (H.S.)

കൊച്ചി മെട്രോയില്‍ ജോലി നേടാൻ അവസരം. സിഗ്നലിംഗ് & ടെലികോം വിഭാഗത്തിലാണ് ഒഴിവുകള്‍. ജനറല്‍ മാനേജർ അല്ലെങ്കില്‍ ചീഫ് എഞ്ചിനീയർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

യോഗ്യത, നിയമനം, ശമ്പളം തുടങ്ങിയ വിശദാംശങ്ങള്‍ നോക്കാം

ഒരു ഒഴിവാണ് ഉള്ളത്. സ്ഥിരം നിയമനം, ഡെപ്യൂട്ടേഷൻ, പുനർനിയമനം എന്നീ മൂന്ന് രീതികളിലായിരിക്കും തിരഞ്ഞെടുപ്പ്. ഡെപ്യൂട്ടേഷൻ നിയമനം മൂന്ന് വർഷത്തേക്കാണ്, ഇത് വ്യവസ്ഥകള്‍ക്കനുസരിച്ച്‌ നീട്ടാവുന്നതാണ്. പുനർനിയമനമാണെങ്കില്‍, ആദ്യഘട്ടത്തില്‍ രണ്ട് വർഷത്തേക്കായിരിക്കും നിയമനം. പ്രൊജക്റ്റ് ആവശ്യകത, പ്രകടനം, മാനേജ്‌മെന്റ് വിവേചനാധികാരം എന്നിവ പരിഗണിച്ച്‌ 65 വയസ്സോ അല്ലെങ്കില്‍ ആദ്യ നിയമനം മുതല്‍ അഞ്ച് വർഷമോ (ഏതാണോ ആദ്യം) വരെ നിയമനം നീട്ടാം.

അടിസ്ഥാന യോഗ്യതയായി AICTE/UGC അംഗീകൃത സർവകലാശാലകളില്‍ നിന്നുള്ള ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗില്‍ ബി.ഇ./ബി.ടെക് ബിരുദം വേണം. ഡെപ്യൂട്ടേഷൻ നിയമനത്തിന് സേവനത്തിലുള്ള IRSSE ഉദ്യോഗസ്ഥരെയും പുനർനിയമനത്തിന് ഇന്ത്യൻ റെയില്‍വേയിലെ വിരമിച്ച IRSSE ഉദ്യോഗസ്ഥരെയും പരിഗണിക്കും.

യോഗ്യത നേടിയ ശേഷം കുറഞ്ഞത് 20 വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണ്. ഇതില്‍, റെയില്‍വേ, അനുബന്ധ സ്ഥാപനങ്ങള്‍/പിഎസ്‌യു-കള്‍, മെട്രോ റെയില്‍ കോർപ്പറേഷനുകള്‍ എന്നിവിടങ്ങളിലെ എക്സിക്യൂട്ടീവ്/മാനേജർ തലത്തില്‍ 12 വർഷത്തെ പ്രവർത്തിപരിചയം ഉള്‍പ്പെടണം. സിഗ്നലിംഗ് & ടെലികോം ഡിപ്പാർട്ട്‌മെന്റില്‍ വൈവിധ്യമാർന്ന പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

ഡെപ്യൂട്ടേഷൻ അല്ലെങ്കില്‍ പുനർനിയമനത്തിന് അപേക്ഷിക്കുന്ന റെയില്‍വേ/റെയില്‍ പിഎസ്‌യു/മെട്രോ റെയില്‍ കമ്പനികളിലെ നിലവിലെ അല്ലെങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥർ കുറഞ്ഞത് 37400-67000 (10000 ഗ്രേഡ് പേയോടുകൂടിയ CDA പാറ്റേണ്‍) ശമ്പള സ്കെയിലിലോ അല്ലെങ്കില്‍ 120000-280000/- (IDA പാറ്റേണ്‍) സ്കെയിലിലോ അതിന് തുല്യമായ ശമ്പള സ്കെയിലിലോ ഉള്ളവർ ആയിരിക്കണം.

സ്ഥിരം നിയമനത്തിനായി അപേക്ഷിക്കുന്ന സർക്കാർ/പിഎസ്‌യൂ ജീവനക്കാർ തത്തുല്യമായ ശമ്പള സ്കെയിലില്‍ പ്രവർത്തിക്കുന്നവരോ അല്ലെങ്കില്‍ തൊട്ട് താഴെയുള്ള ഗ്രേഡില്‍ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയമുള്ളവരോ ആയിരിക്കണം. കൂടാതെ, സ്വകാര്യ മേഖലയിലെ ഉദ്യോഗാർത്ഥികളെയും പരിഗണിക്കുന്നതാണ്, എന്നാല്‍ അവരുടെ നിലവിലെ പ്രതിമാസ വാർഷിക ശമ്പളം (CTC) 2.20 ലക്ഷത്തില്‍ കുറയാൻ പാടില്ല.

നിയമന രീതിക്കനുസരിച്ച്‌ ശമ്പളത്തിലും വ്യത്യാസങ്ങളുണ്ട്. സ്ഥിരം നിയമനത്തിന് 120000 - 280000 (IDA) ശമ്പള സ്കെലാണ്. ഡെപ്യൂട്ടേഷൻ നിയമനത്തിനായി അതത് വ്യവസ്ഥകളും നിബന്ധനകളും ബാധകമായിരിക്കും. പുനർനിയമനത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1,70,000/- ഏകീകൃത ശമ്പളമായി ലഭിക്കും.

പ്രായപരിധിയുടെ കാര്യത്തില്‍, 2025 സെപ്റ്റംബർ 1 കണക്കാക്കും. ഡെപ്യൂട്ടേഷൻ, സ്ഥിരം നിയമനം എന്നിവയ്ക്ക് അപേക്ഷിക്കുന്നവരുടെ ഉയർന്ന പ്രായപരിധി 55 വയസ്സാണ്. അതേസമയം, പുനർനിയമനത്തിന് അപേക്ഷിക്കുന്നവരുടെ കുറഞ്ഞ പ്രായപരിധി 56 വയസ്സും ഉയർന്ന പ്രായപരിധി 62 വയസ്സുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News