Enter your Email Address to subscribe to our newsletters

Assam, 27 ജനുവരി (H.S.)
സന്തോഷ് ട്രോഫി ഫുട്ബോളിലെ മൂന്നാം മത്സരത്തില്‍ കേരളത്തിനു മിന്നും ജയം. ഫൈനൽ റൗണ്ട് മത്സരത്തിൽ ഒഡിഷയെയാണ് കേരളം തോല്‍പ്പിച്ചത്. 0-1നാണു കേരളം വിജയിച്ചു കയറിയത്. ആദ്യപകുതിയിൽ മുന്നേറ്റക്കാരൻ ടി ഷിജിൻ നേടിയ ഗോളിലാണ് കേരളത്തിന്‍റെ ജയം. അസമിലെ ധകുവഖാന ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ 22-ാം മിനിറ്റിലായിരുന്നു കേരളത്തിന്‍റെ വിജയഗോൾ പിറന്നത്. ഇരു പകുതികളിലും കേരളം ആക്രമിച്ച് കളിച്ചെങ്കിലും കിട്ടിയ അവസരങ്ങളൊന്നും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ഗോൾ വഴങ്ങിയതിന് പിന്നാലെ ഒഡീഷ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും കേരളത്തിന്‍റെ പ്രതിരോധനിര ഉറച്ചുനിന്നു.
മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയും നേടി അജയ്യരായാണ് കേരളം സന്തോഷ് ട്രോഫി ടൂർണമെന്‍റില്‍ തുടരുന്നത്. ഗ്രൂപ്പ് ബിയിൽ ഒന്നാമതുള്ള കേരളത്തിന് നിലവില്‍ ഏഴു പോയിന്‍റാണ് സമ്പാദ്യം. ഈമാസം 29ന് മേഘാലയയുമയാണ് കേരളത്തിന്‍റെ അടുത്ത മത്സരം. 31 ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ സർവീസസാണ് കേരളത്തിന്‍റെ എതിരാളികൾ.
ആദ്യ മത്സരത്തില്‍ പഞ്ചാബിനെയാണ് കേരളം തോല്‍പ്പിച്ചത്. 3–1നാണു കേരളത്തിന്‍റെ ജയം. മുഹമ്മദ് അജ്‌സല്‍ ഇരട്ടഗോളുമായി തിളങ്ങിയപ്പോള്‍ എം മനോജും ലക്ഷ്യം കണ്ടു. ശനിയാഴ്‌ച നടന്ന രണ്ടാം മത്സരത്തില്‍ മുൻ ചാമ്പ്യന്മാരായ റെയിൽവേസിനെ കേരളം സമനിലയിൽ തളച്ചിരുന്നു.
അതേസമയം 22 അംഗ ടീമിനെ തുടര്‍ച്ചയായ രണ്ടാം തവണയും ജി.സഞ്ജുവാണ് നയിക്കുന്നത്. ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണം സമ്മാനിച്ച എം. ഷഫീഖ് ഹസനാണ് മുഖ്യ പരിശീലകന്‍. മുന്‍ സന്തോഷ് ട്രോഫി താരം എബിന്‍ റോസാണ് സഹപരിശീലകന്‍. സൂപ്പർ ലീഗ് കേരളയില്‍ മികവുതെളിയിച്ച യുവതാരങ്ങളും പരിചയസമ്പന്നരും ഒത്തുചേര്‍ന്നതാണ് ടീം. 2022ൽ ആണ് ഒടുവിൽ കേരളം ചാംപ്യന്മാരായത്. ഇതുവരെ 7 തവണ ചാംപ്യന്മാരും 9 തവണ റണ്ണറപ്പുമായിട്ടുണ്ട്.
ബി ഗ്രൂപ്പില്‍ പഞ്ചാബ്, സര്‍വിസസ്, റെയില്‍വേസ്, ഒഡിഷ, മേഘാലയ എന്നീ ടീമുകളാണ് കേരളത്തിനൊപ്പമുള്ളത്. എ ഗ്രൂപ്പില്‍ ബംഗാള്‍, അസം, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, നാഗാലാന്‍ഡ്, രജസ്ഥാന്‍ ടീമുകളാണ്. രണ്ട് ഗ്രൂപ്പുകളില്‍നിന്നും ആദ്യ നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തും. ഫെബ്രുവരി എട്ടിനാണ് ഫൈനല്‍. നിലവിലെ റണ്ണറപ്പായി കേരളം എട്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഇത്തവണ കഴിഞ്ഞതവണ ഫൈനലില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR