Enter your Email Address to subscribe to our newsletters

Chennai, 27 ജനുവരി (H.S.)
ടിവികെ നേതാവും നടനുമായ വിജയ്ക്ക് കനത്ത് തിരിച്ചടി. വിജയ് നായകനായ ജനനായകന്‍ എന്ന ചിത്രത്തിന്റെ റിലീസ് ഇനിയും വൈകും. എത്രയും പെട്ടെന്ന് ജനനായകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഈ കേസില്‍ വീണ്ടും വാദം കേള്‍ക്കാനാണ് ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുള്‍ മുരുകന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് ഈ കേസില്‍ വിധി പറഞ്ഞിരിക്കുന്നത്.
,
സെന്‍സര്‍ ബോര്‍ഡിന് എതിര്‍സത്യവാങ്മൂലം നല്‍കാനുള്ള സമയം നല്‍കണം എന്ന നിര്‍ദേശവും കോടതി നല്‍കി. ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഇനിയും വൈകുമെന്നതിനാല്‍ ചിത്രത്തിന്റെ റിലീസ് വൈകും. ഫെബ്രുവരി 16 ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നുവെങ്കിലും കോടതി നടപടികള്‍ നിലനില്‍ക്കെ അതിന് സാധ്യതയില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റേയും ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെയും വാദങ്ങള്‍ വിശദമായി കേട്ട ശേഷം ജനുവരി 20-നാണ് കോടതി വിധി പറയാന്‍ മാറ്റിവെച്ചത്.
നടന്‍ വിജയ് രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകന്‍', സി.ബി.ഐ. സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് നിയമക്കുരുക്കിലായത്. സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ജനുവരി 9-ന് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍ ഇതിനെതിരെ സി.ബി.ഐ. ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും അതേ ദിവസം തന്നെ സിംഗിള്‍ ബെഞ്ച് ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.
ജനനായകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ സുപ്രീം കോടതിയിലും നിര്‍മാതാക്കള്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയാണു സിനിമയുടെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി തള്ളിയ സുപ്രീം കോടതി വിഷയം ഹൈക്കോടതി തീരുമാനിക്കട്ടെ എന്ന നിലപാടെടുത്തു.
ഹൈക്കോടതി വിധിക്കെതിരെ അതിവേഗമാണു നിര്‍മാതാക്കള്‍ പരാതിയുമായി സുപ്രീം കോടതിയിലെത്തിയതെന്നും സെന്‍സര്‍ ബോര്‍ഡിന് വിഷയം പരിഗണിക്കാനുള്ള സമയം നല്‍കിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍ 500 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം പൊങ്കല്‍ സമയത്ത് റിലീസ് ചെയ്തില്ലെങ്കില്‍ വലിയ നഷ്ടമുണ്ടാകുമെന്നാണ് നിര്‍മാതാക്കള്‍ വാദിച്ചത്. എന്നാല്‍ ഇതു ഹൈക്കോടതിയില്‍ ഉന്നയിക്കൂ എന്നാണ് സുപ്രീംകോടതി പറഞ്ഞത്.
---------------
Hindusthan Samachar / Sreejith S