Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ജനുവരി (H.S.)
ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനായി ഇരുടീമുകളും നാളെ തലസ്ഥാനത്തെത്തും. ശനിയാഴ്‌ച വൈകിട്ട് 7 മണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണിന്‍റെ സാന്നിധ്യം ആരാധകർക്ക് ആവേശം പകരുന്നുണ്ട്.
നാളെ വൈകിട്ട് 5 മണിയോടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് താരങ്ങൾ എത്തുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ട്രഷറർ ടി. അജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ ടീമുകളെ ഔദ്യോഗികമായി സ്വീകരിക്കും. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം കനത്ത സുരക്ഷാ വലയത്തിൽ താരങ്ങളെ താമസസ്ഥലത്തേക്ക് കൊണ്ടുപോകും. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലാന്‍ഡ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലോകകപ്പിന് മുന്നോടിയായുള്ള നിർണ്ണായക പോരാട്ടമായതിനാൽ ഇരു ടീമുകൾക്കും ഈ മത്സരം ഏറെ പ്രധാനപ്പെട്ടതാണ്.
സഞ്ജുവിൽ പ്രതീക്ഷ
സഞ്ജു സാംസൺ അവസാന ഇലവനിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ മൂന്ന് മത്സരങ്ങളിലും നിറം മങ്ങിയെങ്കിലും സഞ്‌ജുവിനു വീണ്ടും അവസരം ലഭിച്ചേക്കും. മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 16 റൺസ് മാത്രമേ താരത്തിനു നേടാനായുള്ളൂ. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 3-0 എന്ന അപരാജിത ലീഡോടെ, ഇതുവരെ ഇന്ത്യ മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടുണ്ട്.
അതേസമയം ടിക്കറ്റ് വിൽപ്പനയും ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. ജില്ലാ ഭരണകൂടവും പോലീസും കെ.സി.എയും സംയുക്തമായി മത്സരത്തിനായുള്ള വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. സഞ്ജുവിന്‍റെ സാന്നിധ്യവും ലോകകപ്പ് മുന്നൊരുക്കങ്ങളും ശനിയാഴ്ചത്തെ മത്സരത്തിന്‍റെ മാറ്റുകൂട്ടുമെന്ന് കെസിഎ ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യ vs ന്യൂസിലൻഡ്: സ്ക്വാഡുകൾ
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് ചക്രവർത്തി, വരുൺകെ ചക്രവർത്തി, വരുൺകെ ചക്രവർത്തി, വരുൺകെപർഷൻ യാദവ്, ഇന്ത്യ. ബിഷ്ണോയ്.
ന്യൂസിലൻഡ്: മിച്ചൽ സാൻ്റ്‌നർ (ക്യാപ്റ്റൻ), മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ (വിക്കറ്റ് കീപ്പർ), ജേക്കബ് ഡഫി, ജാക്ക് ഫൗൾക്‌സ്, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ബെവൻ ജേക്കബ്സ്, ഡാരിൽ മിച്ചൽ, ജിമ്മി നീഷാം, ടിഷിൻ റോബിന്ദ്ര, റഷിൻ റോബിന്ദ്ര, ഫിലിപ്‌സൺ അലൻ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR