മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത്ത് പവാറിന്റെ അപകടമരണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള നിയമസഭാ
Thiruvananthapuram, 28 ജനുവരി (H.S.) മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത്ത് പവാറിന്റെ അപകടമരണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള നിയമസഭാ.. നിയമസഭ രാവിലെ സമ്മേളിച്ച സമയത്ത് ആയിരുന്നു വിയോഗവാർത്ത എത്തിയത്.. ചോദ്യോത്തരവേള അവസാനിച്ച് സഭ അടുത്ത സെഷനിലേക്ക്
MAHARASHTRA FLIGHT ACCIDENT


Thiruvananthapuram, 28 ജനുവരി (H.S.)

മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത്ത് പവാറിന്റെ അപകടമരണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള നിയമസഭാ.. നിയമസഭ രാവിലെ സമ്മേളിച്ച സമയത്ത് ആയിരുന്നു വിയോഗവാർത്ത എത്തിയത്.. ചോദ്യോത്തരവേള അവസാനിച്ച് സഭ അടുത്ത സെഷനിലേക്ക് കടന്നപ്പോഴാണ് അനുശോചനം രേഖപ്പെടുത്തിയത്. അജിത് വാറിന്റെ മരണം അതീവ ദുഃഖകരം എന്ന് സ്പീക്കർ എ എം ഷംസീർ പറഞ്ഞു..

ശേഷം മന്ത്രിയും എൻ സി പി നേതാവുമായ എ കെ ശശീന്ദ്രൻ നിയമസഭാ മീഡിയ റൂമിൽ മാധ്യമങ്ങളെ കണ്ട് അനുശോചനം അറിയിച്ചു.. കഴിഞ്ഞ 20 വർഷമായി പവാറിനൊപ്പം ഒരുമിച്ച് പ്രവർത്തിച്ചുവരികയായിരുന്നു എന്ന് എ കെ ശശിന്ദ്രൻ വ്യകതമാക്കി.. അജിത് പവാറുമായി സഹോദര തുല്യമായ ബന്ധമാണ്.. മഹാരാഷ്ട്രയിലെ കരുത്തനായ നേതാവായിരുന്നു അജിത് പവാർ.. അജിത്ത് പവാറിന്റെ എൻഡിഎ പ്രവേശനത്തോടെ രാഷ്ട്രീയ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും നല്ല ബന്ധമാണ് പുലർത്തിയിരുന്നത്.

അദ്ദേഹത്തിന്റെ മരണത്തിൽ അഭിമുഖങ്ങൾ പലതും പരക്കുന്നുണ്ടെങ്കിലും അതൊന്നും രേഖപ്പെടുത്താനില്ല. വിമാന ദുരന്തം ഞെട്ടിക്കുന്നതാണെന്നും എൻസിപി കേരള ഘടകത്തിന്റ അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. അദ്ദേഹത്തിന്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ മാറ്റങ്ങൾക്ക് വഴി വെക്കുമെന്നും എ കെ ശശിന്ദ്രൻ പറഞ്ഞു.

അജിത് പോവാറിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു.. സാമൂഹിക മാധ്യമമായ എക്സ് വഴിയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായ അജിത് പവാർ വിമാന അപകടത്തെ തുടർന്ന് അന്തരിച്ച വാർത്ത അതീവ ഞെട്ടലോടെയാണ് മനസ്സിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.. മഹാരാഷ്ട്രയുടെ വികസനത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും സാമൂഹിക പ്രതിബദ്ധതയുള്ള ജീവിതവും എക്കാലവും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കുടുംബത്തോടും സഹപ്രവർത്തകരോടും മഹാരാഷ്ട്രയിലെ അദ്ദേഹത്തിന്റെ സ്നേഹിക്കുന്ന ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി..

മഹാരാഷ്‌ട്രയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ച വ്യക്തിയാണ് അജിത് പവാർ. വിവിധ സർക്കാരുകളിൽ ആറ് തവണ അദ്ദേഹം ആ സ്ഥാനത്ത് സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിൻഡെ എന്നിവരുടെ മന്ത്രിസഭകളിൽ ഉപമുഖ്യമന്ത്രിയായി അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

1982ൽ ഒരു സഹകരണ പഞ്ചസാര ഫാക്‌ടറിയുടെ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അജിത് പവാർ തന്‍റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. 1991ൽ പൂനെ ജില്ലാ സെൻട്രൽ കോപ്പറേറ്റീവ് ബാങ്കിന്‍റെ ചെയർമാനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1991ൽ ബാരാമതി പാർലമെന്‍ററി മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് അമ്മാവൻ ശരദ് പവാറിനായി ആ സ്ഥാനം ഒഴിഞ്ഞുകൊടുത്തു.

ബാരാമതി നിയമസഭാ മണ്ഡലത്തിൽ നിന്ന് ഏഴ് തവണ മഹാരാഷ്‌ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991ലെ ഉപതെരഞ്ഞെടുപ്പിലും പിന്നീട് 1995, 1999, 2004, 2009, 2014 വർഷങ്ങളിലും അദ്ദേഹം വിജയിച്ചു. 2019 നവംബറിൽ എൻസിപി പിളരുകയും പിന്നീട് ഭാരതീയ ജനതാ പാർട്ടി നയിക്കുന്ന സർക്കാരിൽ ചേരുകയും ഉപമുഖ്യമന്ത്രിയാകുകയും ചെയ്‌തു. 2024 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് പാർട്ടി പേരും ചിഹ്നവും നൽകി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News