അജിത് പവാറിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മമത; വിവരം തേടി മോദിയും അമിത് ഷായും
Mumbai, 28 ജനുവരി (H.S.) മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായിരുന്ന അജിത് പവാർ വിമാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ഇന്ന് രാവിലെ മുംബൈയില
Mamata Banerjee.


Mumbai, 28 ജനുവരി (H.S.)

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായിരുന്ന അജിത് പവാർ വിമാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി.

ഇന്ന് രാവിലെ മുംബൈയില്‍ നിന്ന് പുറപ്പെട്ട ചെറുവിമാനം ബാരാമതിയില്‍ ഇറങ്ങാൻ ശ്രമിക്കവെ തകർന്നു വീഴുകയായിരുന്നു.

പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം മറ്റ് നാല് പേരും അപകടത്തില്‍ മരിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അജിത് പവാറിന്റെ ആകസ്‌മിക വിയോഗത്തില്‍ താൻ ഞെട്ടിപ്പോയെന്ന് മമത ബാനർജി അറിയിച്ചത്. അജിത് പവാറിന്റെ വിയോഗം വലിയ നഷ്‌ടമാണ് ഉണ്ടാക്കുകയെന്നും മമത പറഞ്ഞു.

പവാർ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ തൃണമൂല്‍ നേതാവ് അപകടത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. 'അജിത് ജിയുടെ അമ്മാവനായ ശരദ് പവാർ ജിക്കും, അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും എന്റെ അനുശോചനം. ഈ സംഭവം കൃത്യമായി അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്' എന്നായിരുന്നു മമത പറഞ്ഞത്.

മമതയുടെ പ്രതികരണം മറ്റ് രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തുന്നതിനിടെയാണ്. ഡല്‍ഹിയില്‍ എൻസിപി സ്ഥാപകൻ ശരദ് പവാറിന്റെ വസതിയിലേക്ക് പല പ്രമുഖ നേതാക്കളും എത്തുന്നുണ്ട്. അപകടവിവരങ്ങള്‍ അറിയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ വിളിച്ച്‌ വിവരങ്ങള്‍ തിരകിയെന്നും വിവരമുണ്ട്.

അപകടത്തിന്റെ സാഹചര്യങ്ങളും അപകടവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചതായി മഹാരാഷ്ട്ര സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ അജിത് പവാറിന് ആദരാഞ്ജലികള്‍ നേർന്നു രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം, ഇന്ന് രാവിലെ 8 മണിയോടെ മുംബൈയില്‍ നിന്ന് പറന്നുയർന്ന പവാറിന്റെ വിമാനം ബാരാമതിയില്‍ ലാൻഡിങ്ങിന് ശ്രമിക്കവെ തകരുകയായിരുന്നു. അപകടസ്ഥലത്ത് തീയും, പുകയും, തകർന്ന ഭാഗങ്ങളുമാണ് ദൃശ്യമായത്. തുടർന്ന് വിമാനത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായി ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ സ്ഥിരീകരിച്ചു.

2023-ല്‍ അധികാര വടംവലിയിലൂടെ അജിത് പവാർ ശരദ് പവാറില്‍ നിന്ന് എൻസിപിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. പിന്നാലെ അദ്ദേഹം നയിക്കുന്ന എൻസിപി വിഭാഗത്തിന് ഔദ്യോഗിക പദവി ലഭിക്കുകയും ചെയ്‌തു. തുടർന്നാണ് മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിയായി അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. അതിനിടെയാണ് ഇപ്പോള്‍ അപ്രതീക്ഷിത വിയോഗവും ഉണ്ടായിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News