പുതിയ ഐസിസി ടി20ഐ റാങ്കിംഗിൽ വീണ്ടും ആദ്യ പത്തിലിടം നേടി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.
Newdelhi, 28 ജനുവരി (H.S.) പുതിയ ഐസിസി ടി20ഐ റാങ്കിംഗിൽ വീണ്ടും ആദ്യ പത്തിലിടം നേടി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ താരം അഞ്ച് സ്ഥാനങ്ങൾ മെച്ചപ
Suryakumar Yadav


Newdelhi, 28 ജനുവരി (H.S.)

പുതിയ ഐസിസി ടി20ഐ റാങ്കിംഗിൽ വീണ്ടും ആദ്യ പത്തിലിടം നേടി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ താരം അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. നിലവില്‍ പരമ്പയില്‍ ഇന്ത്യ 3-0 ന് മുന്നിലാണ്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ 32, 82 നോട്ടൗട്ട്, 57 നോട്ടൗട്ട് എന്നിങ്ങനെയാണ് സൂര്യകുമാര്‍ യാദവിന്‍റെ സ്‌കോറുകള്‍.

മൂന്നാം ടി20യിൽ 68 റൺസ് നേടി മിന്നുന്ന ഇന്നിങ്‌സ് പുറത്തെടുത്ത ഇന്ത്യയുടെ ഓപ്പണർ അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 929 പോയിന്‍റാണ് താരത്തിന്‍റെ സമ്പാദ്യം. ഇഷാന്‍ കിഷന്‍ 64-ാം സ്ഥാനത്തും റിങ്കു സിങ് 68-ാം സ്ഥാനത്തുമാണ്.

മൂന്നാം ടി20യിൽ ബ്ലാക്ക്‌ക്യാപ്‌സിനെതിരെ മൂന്ന് വിക്കറ്റുകൾ നേടിയ ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തേക്ക് ഉയർന്നു. കിവീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച സഹതാരം വരുൺ ചക്രവർത്തി ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു. രവി ബിഷ്ണോയി 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 19-ാം സ്ഥാനത്താണ്. ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും റാങ്കിംഗിൽ മുന്നേറ്റം നടത്തു. ഹാർദിക് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതെത്തിയപ്പോള്‍, ദുബെ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്തെത്തി.

ഇന്ത്യയ്‌ക്കെതിരായ മികച്ച പ്രകടനത്തിന് ശേഷം ന്യൂസിലൻഡിന്‍റെ ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്‌സ് 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബാറ്റര്‍മാരുടെ റാങ്കിംഗിൽ 44-ാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ഐഡൻ മാർക്രം 20-ാം സ്ഥാനത്തെത്തി, വെസ്റ്റ് ഇൻഡീസിന്‍റെ ഹാർഡ് ഹിറ്റർ ബ്രാൻഡൻ കിംഗും 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. ബൗളർമാരുടെ റാങ്കിംഗിൽ അഫ്‌ഗാനിസ്ഥാന്‍റെ മുജീബ് ഉർ റഹ്മാൻ, ദക്ഷിണാഫ്രിക്കയുടെ കോർബിൻ ബോഷ്, വെസ്റ്റ് ഇൻഡീസ് സീമർ മാത്യു ഫോർഡ് എന്നിവർ അഞ്ച്, എട്ട്, പത്തൊൻപത് സ്ഥാനങ്ങൾ മുന്നേറി.

ഇംഗ്ലണ്ടിന്‍റെ മുൻനിര ബാറ്റിംഗ് ജോഡികളായ ഹാരി ബ്രൂക്കും ജോ റൂട്ടും ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ജയിക്കാൻ ടീമിനെ സഹായിച്ചു. ഇതോടെ ബ്രൂക്ക് 11-ാം സ്ഥാനത്തേക്ക് ഉയർന്നു, റൂട്ട് ആറ് സ്ഥാനങ്ങൾ കയറി ഏകദിന ബാറ്റ്‌സ് റാങ്കിംഗിൽ 17-ാം സ്ഥാനത്തേക്ക് മുന്നേറി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News