അടിയന്തര ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട് തകര്‍ന്നു; വിമാനം പൂര്‍ണമായും കത്തിയെരിഞ്ഞു
Mumbai, 28 ജനുവരി (H.S.) മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നത് അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെയാണ്. ബാരാമതിയിലെ വിമാനത്താവളത്തിലായിരുന്നു അപകടമുണ്ടായത്. അജിത് പവാര്‍ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം നി
ajith pawar


Mumbai, 28 ജനുവരി (H.S.)

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നത് അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെയാണ്. ബാരാമതിയിലെ വിമാനത്താവളത്തിലായിരുന്നു അപകടമുണ്ടായത്. അജിത് പവാര്‍ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു.

വിമാനത്തില്‍ അജിത് പവാറിന് പുറമെ പിഎസ്ഒയും ഒരു അറ്റന്‍ഡന്റും രണ്ട് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. എല്ലാവരും അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അജിത് പവാര്‍ ഉള്‍പ്പെടെയുള്ളവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

രാവിലെ 8 മണിക്കാണ് അജിത് പവാര്‍ മുംബൈയില്‍ നിന്ന് പുറപ്പെട്ടത്. തുടര്‍ന്ന് 8.45 നും 9നും ഇടയിലായിരുന്നു അപകടം.അടിയന്തര ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം തകരുകയും പല കഷ്ണങ്ങളായി പിളരുകയുമായിരുന്നു. പിന്നാലെ തീയിപിടിച്ചു. സംബവ സ്ഥലത്തു നിന്നും പുറത്തു വന്ന ദൃശ്യങ്ങള്‍ അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. എല്‍ & എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ്. ലിയര്‍ജെറ്റ് 45തഞ വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടവിവരം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സ്ഥിരീകരിച്ചു.

ബാരാമതിയില്‍ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യാനായാണ് അദ്ദേഹം യാത്ര തിരിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News