Enter your Email Address to subscribe to our newsletters

Mumbai, 28 ജനുവരി (H.S.)
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് അനുശോചനം അര്‍പ്പിച്ച് ആര്‍എസ്എസ്. അജിത് പവാറിന്റെ നിര്യാണം വളരെ ദൗര്‍ഭാഗ്യകരവും ദുഃഖകരവുമാണ്. അദ്ദേഹത്തിന്റെ പൊതുജീവിതം നീണ്ടതും സ്വാധീനം ചെലുത്തുന്നതുമായിരുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘ് അദ്ദേഹത്തിന് ഹൃദയംഗമമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നല്‍കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുതായി ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു.
മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനാപകടത്തില്‍ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ നേതാവായിരുന്നു അജിത് പവാറെന്നും കഠിനാധ്വാനിയായ നേതാവായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അപകട വാര്‍ത്ത ഏറെ ഞെട്ടിച്ചുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
മരണം ഹൃദയഭേദകമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്വയം സമര്‍പ്പിച്ച നേതാവായിരുന്നു അജിത് പവാര്‍. വ്യക്തിപരമായും എന്‍ഡിഎയ്ക്കും വലിയ നഷ്ടമാണ്. എന്‍ഡിഎ അജിത് പവാറിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഹൃദയഭേദകമായ വാര്‍ത്തയാണെന്നും വിയോ?ഗം അതീവ ദുഖകരമാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ അനുശോചിച്ചു. ജനങ്ങളുമായി ശക്തമായ ബന്ധം സൂക്ഷിച്ച ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച നേതാവാണെന്നും നിതിന്‍ നവീന്‍ അനുശോചിച്ചു.
ഇന്ന് രാവിലെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നത് അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെയാണ്. ബാരാമതിയിലെ വിമാനത്താവളത്തിലായിരുന്നു അപകടമുണ്ടായത്. അജിത് പവാര്‍ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു.
വിമാനത്തില്‍ അജിത് പവാറിന് പുറമെ പിഎസ്ഒയും ഒരു അറ്റന്‍ഡന്റും രണ്ട് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. എല്ലാവരും അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അജിത് പവാര്‍ ഉള്‍പ്പെടെയുള്ളവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
രാവിലെ 8 മണിക്കാണ് അജിത് പവാര്‍ മുംബൈയില്‍ നിന്ന് പുറപ്പെട്ടത്. തുടര്‍ന്ന് 8.45 നും 9നും ഇടയിലായിരുന്നു അപകടം.അടിയന്തര ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം തകരുകയും പല കഷ്ണങ്ങളായി പിളരുകയുമായിരുന്നു. പിന്നാലെ തീയിപിടിച്ചു. സംബവ സ്ഥലത്തു നിന്നും പുറത്തു വന്ന ദൃശ്യങ്ങള്‍ അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. എല്‍ & എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
---------------
Hindusthan Samachar / Sreejith S