Enter your Email Address to subscribe to our newsletters

Kerala, 28 ജനുവരി (H.S.)
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയില്‍ നടന്ന വിമാനപകടത്തില്‍ലാണ് ദുരന്തമുണ്ടായത്. അജിത് സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ലാന്‍ഡിങ്ങിനിടെയാണ് അപകടമുണ്ടായത്. വിമാനത്തില്‍ 6 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. എല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരനുണ്ട്.
ബാരാമതിയില്‍ ബുധനാഴ്ച രാവിലെയായിരുന്ന അപകടം. വിമാനം തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അജിത് പവാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അജിത് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് ആണ് തകര്‍ന്നുവീണത്. വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു.
അപകടസ്ഥലത്ത് മൃതദേഹങ്ങള്‍ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. എല്‍ & എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ്. ലിയര്‍ജെറ്റ് 45XR വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്റിങ്ങിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം.
---------------
Hindusthan Samachar / Sreejith S