ബിരുദതലംവരെ പഠനം ഇനി സൗജന്യം; വിദ്യാഭ്യാസം; ഉന്നത പഠനത്തിനുള്ള അവസരം ആര്‍ക്കും നഷ്ടമാകില്ല
Thiruvanathapuram, 29 ജനുവരി (H.S.) കേരള ബജറ്റില്‍ ചരിത്ര പ്രഖ്യാപനം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാഭ്യാസം സൗജന്യമാക്കി. ബിരുദ തലംവരെയുളള പഠനമാണ് സൗജന്യമാക്കിയത്. പ്ലസ്ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്ക
budget


Thiruvanathapuram, 29 ജനുവരി (H.S.)

കേരള ബജറ്റില്‍ ചരിത്ര പ്രഖ്യാപനം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാഭ്യാസം സൗജന്യമാക്കി. ബിരുദ തലംവരെയുളള പഠനമാണ് സൗജന്യമാക്കിയത്. പ്ലസ്ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഉന്നതപഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ തീരുമാനം. ഇതുള്‍പ്പെടെ നിരവധി ജനക്ഷേമ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന പ്രഖ്യാപനങ്ങളാണ് ഏറെയും.

ആശവര്‍ക്കര്‍മാരുടെ വേതന വര്‍ദ്ധന ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി. ഒരു ക്ഷേമപെന്‍ഷനും ലഭിക്കാത്ത 35 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ആയിരം രൂപ ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷ പദ്ധതിക്കായി 3820 കോടി രൂപ വിലയിരുത്തി, ഇതുവരെ 16.3 ലക്ഷം സ്ത്രീകളാണ് പദ്ധതിയില്‍ അംഗമായത്. മുഖ്യമന്ത്രി യുവാക്കള്‍ക്കായി പ്രഖ്യാപിച്ച് കണക്ട് ടു വര്‍ക്ക് പദ്ധത്ക്ക് 400 കോടി വകയിരുത്തി. 2026-27 വര്‍ഷത്തെ ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 14500 കോടി രൂപ വകയിരുത്തി.

ആശമാര്‍ക്ക് ഹോണറേറിയത്തില്‍ കാലോചിത വര്‍ദ്ധനവ് അനിവാര്യമാണെന്ന് ധനമന്ത്രി പറഞ്ഞു. ആശമാര്‍ക്ക് വേതനത്തില്‍ ആയിരം രൂപ വര്‍ദ്ധിപ്പിച്ചു. അങ്ണവാട് വര്‍ക്കര്‍ക്ക് 1000 രൂപയും, ഹെല്‍പ്പര്‍ക്ക് 500 രൂപയും വേതന വര്‍ദ്ധന പ്രഖ്യാപിച്ചു. സ്‌കൂള്‍ പാചക തൊഴിലാളുകളുടെ പ്രതിദിന വേതനത്തില്‍ 25 രൂപയുടെ വര്‍ദ്ധന വരുത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കേരളത്തിലെ ഓട്ടോ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികളുമായി സംസ്ഥാന ബജറ്റ്. നമ്മുടെ ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണ് ഓട്ടോ തൊഴിലാളികള്‍ എന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വിശേഷിപ്പിച്ചത്. ഇന്ധന വിലവര്‍ദ്ധനവ് മൂലം വലിയ പ്രതിസന്ധിയാണ് ഈ തൊഴില്‍ മേഖല അഭിമുഖീകരിക്കുന്നത്. ഇത് പരിഹരിക്കാനായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പരിസ്ഥാതി സൗഹൃദമാറ്രത്തിലൂടെ ഓട്ടോതൊഴിലാളികളുടെ സംരക്ഷണത്തിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പഴയ പെട്രോള്‍ ഡീസല്‍ ഓട്ടോകള്‍ക്ക് പൊളിച്ച് പുതിയ ഇലട്രിക് ഓട്ടോ വാങ്ങുന്നതിന് സബ്‌സിഡി അനുവദിക്കും. 40000 രൂപ വരെയാണ് സബ്‌സിഡി പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റതണ സ്‌ക്രാപ്പേജ് ബോണസായാകും ഈ തുക അനുവദിക്കുക.

തൊഴിലുറപ്പ് സംരക്ഷണത്തിനും പ്രത്യേക കരുതല്‍ നല്‍കിയിട്ടുണ്ട്. 1000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News