രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തി; തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിലുണ്ടാകും; ശശി തരൂര്‍
New dekhi, 29 ജനുവരി (H.S.) സിപിഐഎമ്മിന് കൈകൊടുക്കാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പാര്‍ട്ടിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും. ഇപ്പോള്‍ പാര്‍ട്ടിയുമായി യാ
Shashi Tharoor


New dekhi, 29 ജനുവരി (H.S.)

സിപിഐഎമ്മിന് കൈകൊടുക്കാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പാര്‍ട്ടിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും. ഇപ്പോള്‍ പാര്‍ട്ടിയുമായി യാത്രയോ പ്രശ്‌നവുമില്ലെന്നും തരൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ പൂര്‍ണ തൃപതനാണെന്നും. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. താനും പാര്‍ട്ടിയും ഒരേ ദിശയിലാണെന്നും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിലുണ്ടാകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. രണ്ടു മണിക്കൂര്‍ പാര്‍ട്ടി അദ്ധ്യക്ഷനുമായും രാഹുല്‍ ഗാന്ധിയുമായും സംസാരിച്ചുവെന്നും ഡല്‍ഹിയില്‍ മാധ്യമണങ്ങളെ കണ്ട തരൂര്‍ വ്യക്തമാക്കി.

അതേസമയം, തരൂര്‍ സിപിഐഎമ്മിലേക്കെത്തുമെന്ന വാര്‍ത്തകളെ അദ്ദേഹം തള്ളി. ആരാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നതെന്ന് ചോദിച്ചു. കഥകള്‍ എവിടെ നിന്ന് കിട്ടി എന്നറിയില്ലെന്നും തരൂര്‍ പറഞ്ഞു. കോണ്‍?ഗ്രസുമായി പിണങ്ങി നില്‍ക്കുന്ന ശശി തരൂരിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു സിപിഐഎം. ഇതിന്റെ ഭാ?ഗമായി ദുബൈയില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടന്നുവെന്ന സൂചനകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയാണ് ചര്‍ച്ചക്ക് മുന്‍കൈയെടുക്കുന്നത് എന്ന വിവരമാണ് പുറത്തുവന്നത്.

തരൂര്‍ സിപിഎമ്മിന്റെ ഭാഗമായേക്കും എന്ന താരത്തിലുണ്ടായ ചര്‍ച്ചകള്‍ ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ നിഷേധിച്ചിരുന്നില്ല. ഇടത് നിലപാടിനോട് യോജിച്ച് പോകാന്‍ കഴിയുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് കടന്നുവരാമെന്ന് ആയിരുന്നു ടി പി രാമകൃഷ്ണന്‍ വിഷയത്തില്‍ പ്രതികരിച്ചത്. മഹാപഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി അവഗണിച്ചതിന്റെ നീരസത്തില്‍ തരൂര്‍ എടത്തിനൊപ്പം പോകും എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. എന്നാല്‍ പാര്‍ട്ടിയുമായുള്ള പ്രശ്‌നം പരിഹരിച്ചെന്ന് തരൂര്‍ തന്നെ വ്യക്തമാക്കിയതോടെ ആ സംശയത്തിനും ഉത്തരമായിരിക്കുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News