Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ജനുവരി (H.S.)
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയി്# അവതരിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ ബജറ്റില്‍ ഒട്ടേറെ ജനപ്രീയ പ്രഖ്യാപനങ്ള്‍ ഉറപ്പാണ്. അത് എന്തൊക്കെയാണ് എന്ന ആകാംക്,യിലാണ് രാഷ്ട്രീയ കേരളം.
കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയിട്ടും തനതുവരുമാനം വര്‍ധിപ്പിച്ചതിനാലാണ് കേരളം മുന്നോട്ടുപോയതെന്നും സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കാനുള്ള സമീപനമായിരിക്കും ബജറ്റിലുണ്ടാവുകയെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ലോട്ടറി, മദ്യം, മോട്ടോര്‍വാഹന നികുതി എന്നീ വരുമാനങ്ങളെ മാത്രം ആശ്രയിച്ചുള്ളതല്ല സംസ്ഥാനത്തിന്റെ സമ്പദ്ഘടന. ചെറിയ തുക സെസ് ഏര്‍പ്പെടുത്തിയതൊഴിച്ചാല്‍ അഞ്ചുവര്‍ഷമായി മദ്യത്തിന്റെ വിലകൂട്ടിയിട്ടില്ല. ലോട്ടറിയില്‍നിന്നുള്ള വരുമാനം മൂന്നുശതമാനംപോലുമില്ല. കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍വാഹന നികുതി കുറച്ചതിന്റെ പ്രയോജനം ജനങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
തനതുവരുമാനം ഒരുലക്ഷം കോടിയിലേറെ രൂപ വര്‍ധിപ്പിക്കാനായി. സാമ്പത്തികപ്രതിസന്ധിയില്‍ ട്രഷറി അടച്ചുപൂട്ടുമെന്ന ആശങ്ക ഉയര്‍ന്നെങ്കിലും അതുണ്ടായില്ല. അടിസ്ഥാന സൗകര്യവികസനം, തൊഴില്‍, ശാസ്ത്ര ഗവേഷണം തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ മുന്നോട്ടുപോകാനാണ് ശ്രമം. സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാഹരണമാണ് വിഴിഞ്ഞം. തൊഴിലെടുക്കാന്‍പറ്റുന്ന ഇടമാണ് കേരളമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. പ്രവാസിപണം കാര്യക്ഷമമായി വിനിയോഗിക്കാനും വയോജനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ചുള്ള ക്ഷേമപദ്ധതികള്‍ക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്നും മാധ്യമങ്ങളുമായുള്ള പ്രീ-ബജറ്റ് ചര്‍ച്ചയില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
നാലു മാസം മുമ്പാണ് ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചത്. ബജറ്റില്‍ ഏറ്റവും ജനപ്രീയയമായ പെന്‍ഷനില്‍ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. പെന്‍ഷന്‍ 2500 രൂപയാക്കും എന്നാണ് എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം. അതിന് അടുത്തേക്ക് എങ്കിലും എത്തിക്കാനുള്ള സാധ്യതയാണ് മുന്നില്‍ കാണുന്നത്. കൂടാതെ സ്ത്രീകള്‍ക്കുളള ധനസഹായ പദ്ധതിയും പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും ജനക്ഷേമം മുന്‍നിര്‍ത്തിയുളഅല പ്രഖ്യാപനങ്ങള്‍ ഏറെയുണ്ടാകും എന്ന് ഉറപ്പാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പള പരിഷ്‌കരണം അടക്കം ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. അതിവേഗ പാതയും വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളും ബജറ്റ് പരിഗണനയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
---------------
Hindusthan Samachar / Sreejith S