സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരിക്കോരി; ശമ്പള പരിഷ്‌കരണം, ഡിഎ കുടിശിക, അഷ്വേര്‍ഡ് പെന്‍ഷന്‍
Thiruvanathapuram, 29 ജനുവരി (H.S.) സര്‍ക്കാര്‍ ജീവനക്കാരെ ചേര്‍ത്തു പിടിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്. ജീവനക്കാരുടെ സംഘടനകളുടെ ആവശ്യങ്ങളില്‍ ഭൂരിഭാഗവും പരിഗണിക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയ നീക്കമാണ് സര്‍ക്
budget


Thiruvanathapuram, 29 ജനുവരി (H.S.)

സര്‍ക്കാര്‍ ജീവനക്കാരെ ചേര്‍ത്തു പിടിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്. ജീവനക്കാരുടെ സംഘടനകളുടെ ആവശ്യങ്ങളില്‍ ഭൂരിഭാഗവും പരിഗണിക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയ നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ജീവനക്കാരുടെ ശമ്പള പരിഷേകരണത്തിനായി 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു. മൂന്ന് മാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. അവരുടെ ശുപാര്‍ശ സമയവന്ധിതമായി നടപ്പാക്കും. ശമ്പളപരിഷ്‌കരണം സംബന്ധിച്ച അഞ്ചുവര്‍ഷ തത്വം പാലിക്കുക എന്നതാണ് ഇടതു സര്‍ക്കാരിന്റെ എല്ലാക്കാലത്തേയും നയം എന്നും ധനമന്ത്രി പറഞ്ഞു.

ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും കുടിശികയുള്ള ഡിഎ ഗഡുക്കള്‍ പൂര്‍ണ്ണമായും നല്‍കും. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നല്‍കും. അവശേഷിക്കുന്ന ഗഡുക്കള്‍ പൂര്‍ണമായും മാര്‍ച്ച് മാസത്തോടെ കൊടുത്തു തീര്‍ക്കും എന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി തുക വകയിരുത്തിയതയും ധനമന്ത്രി അറിയിച്ചു.

ജീവനക്കാരുടെ ഹൈസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്‌കീം പുനസ്ഥാപിക്കും. പങ്കാളിത്ത പെന്‍ഷന് പകരമായി അഷേര്‍ഡ് പെന്‍ഷന്‍ നടപ്പാക്കും. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പെന്‍ഷനായി ലഭിക്കുന്ന തരത്തിലാകും പദ്ധതി നടപ്പാക്കുക. ഡിആറും അനുവദിക്കും. നിലവിലുള്ള എന്‍പിഎസില്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാനും ഓപിഷനുണ്ടാകും. ജീവനക്കാരുടേയും സര്‍ക്കാരിന്റേയും വിഹിതം പ്രത്യേക ഫണ്ടായി മാനേജ് ചെയ്യുന്നതിനും സംവിധാനം ഉണ്ടാക്കും. ഏപ്രില്‍ 1ന് പദ്ധതി നടപ്പില്‍ വരുത്തുന്നതിനുളള വിശദമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഉത്തരവിറക്കും എന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News