ആശമാര്‍ക്ക് ആശ്വാസം; സ്ത്രീ സുരക്ഷ പദ്ധതിക്ക് 3820 കോടി; പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ജനക്ഷേമം മുഖ്യം
Thiruvanathapuram, 29 ജനുവരി (H.S.) രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. നിരവധി ജനക്ഷേമപദ്ധികളുമായാണ് ബജറ്റ് അവതരണം തുടങ്ങിയത്. സ്ത്രീ സുരക്ഷാ പദ്ധതി, ക്ഷേമപെന്‍ഷന്‍, എന്
balagopal


Thiruvanathapuram, 29 ജനുവരി (H.S.)

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. നിരവധി ജനക്ഷേമപദ്ധികളുമായാണ് ബജറ്റ് അവതരണം തുടങ്ങിയത്. സ്ത്രീ സുരക്ഷാ പദ്ധതി, ക്ഷേമപെന്‍ഷന്‍, എന്നിവ കൂടാതെ ആശ വര്‍ക്കര്‍മാരുടെ ശമ്പള വര്‍ദ്ധനവരെ ആദ്യം തന്നെ ധനമന്ത്രി പ്രഖ്യാപിച്ചു.

ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും ബജറ്റ് അവതരിപ്പിക്കുന്നത് എന്ന് പറഞ്ഞാണ് ധനമന്ത്രി പ്രസംഗം തുടങ്ങിയത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞു. ഇടുത മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിച്ചു. പുതിയ കേരളമാണ് പത്തു വര്‍ഷം കൊണ്ട് ഉണ്ടായത്. എല്ലാ മേഖലയിലും വികസനം കൊണ്ടു വന്നിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യണം. പ്രതിപക്ഷത്തിന് പറയാനുളളത് കേള്‍ക്കാന്‍ തയാറാണ്. അതിന് ആരോഗ്യകരമായ ചര്‍ച്ച നടക്കണമെന്നും ധനമന്ത്രി പറഞ്ഞു.

വര്‍ഗീയതയ്ക്ക് എതിരേയും ധനമന്ത്രി വിമര്‍ശനം ഉന്നയിച്ചു. കേരളം ആശങ്കയോടെ കാണേണ്ട അപകടമുണ്ട്. അത് വര്‍ഗീയ ഇടപെടലുകളാണ്.

ഒത്തൊരുമ എന്നത് വലിയ കാര്യമാണ്. ശാന്തിയും സമാധാനവും നിലനിര്‍ത്താനാകണം. അത് മാത്രമേ നാടിന്റെ വികസനത്തിന് അവസരം ഒരുക്കുകയുള്ളൂ. അത് തകര്‍ക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നു. അതിനെ നേരിടണം. അത്ര വേഗത്തില്‍ മതരാഷ്ട്രം പറയുന്നവര്‍ പിന്‍വാങ്ങില്ല

ചാപ്പകുത്തലുമായി ചില കുബുദ്ധികള്‍ ഇപ്പോഴുമുണ്ട്. തിരഞ്ഞെടുപ്പ് വിമജയം മാത്രമം കണ്ട് ഇത്തരക്കാരെ പിന്‍താങ്ങരുത്. എതാ്ര ചാപ്പകുത്തിയാലും ഇടതുപക്ഷം അതിനെ നേരിടും. ഒരു മതജാതി വിഭാഗവും അപരരല്ല. എല്ലാവരും ചേര്‍ന്നതാണ് ഇടതുപക്ഷമെന്നും ധനമന്ത്രി പറഞ്ഞു.

പിന്നാലെയാണ് ജനക്ഷേമ പദ്ധതികളിലേക്ക് ധനമന്ത്രി കടന്നത്. ഒരു ക്ഷൈപെന്‍ഷനും ലഭിക്കാത്ത 35 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ആയിരം രൂപ ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷ പദ്ധതിക്കായി 3820 കോടി രൂപ വിലയിരുത്തി, ഇതുവരെ 16.3 ലക്ഷം സ്ത്രീകളാണ് പദ്ധതിയില്‍ അംഗമായത്. മുഖ്യമന്ത്രി യുവാക്കള്‍ക്കായി പ്രഖ്യാപിച്ച് കണക്ട് ടു വര്‍ക്ക് പദ്ധത്ക്ക് 400 കോടി വകയിരുത്തി. 2026-27 വര്‍ഷത്തെ ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 14500 കോടി രൂപ വകയിരുത്തി.

ആശമാര്‍ക്ക് ഹോണറേറിയത്തില്‍ കാലോചിത വര്‍ദ്ധനവ് അനിവാര്യമാണെന്ന് ധനമന്ത്രി പറഞ്ഞു. ആശമാര്‍ക്ക് വേതനത്തില്‍ ആയിരം രൂപ വര്‍ദ്ധിപ്പിച്ചു. അങ്ണവാട് വര്‍ക്കര്‍ക്ക് 1000 രൂപയും, ഹെല്‍പ്പര്‍ക്ക് 500 രൂപയും വേതന വര്‍ദ്ധന പ്രഖ്യാപിച്ചു. സ്‌കൂള്‍ പാചക തൊഴിലാളുകളുടെ പ്രതിദിന വേതനത്തില്‍ 25 രൂപയുടെ വര്‍ദ്ധന വരുത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News