ബജറ്റ് സമ്മേളനത്തെ ക്രീയത്മകമായി ഉപയോഗിക്കണം; നല്ല ചര്‍ച്ചകള്‍ നടക്കട്ടേയെന്ന് പ്രധാനമന്ത്രി
New delhi, 29 ജനുവരി (H.S.) ബജറ്റ് സമ്മേളനത്തെ ക്രിയാത്മകമാക്കി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ച്ചയായി ഒന്‍പതാം തവണ ബജറ്റ ്അവതരിപ്പിക്കുന്ന വനിത ധനമന്ത്രിയെന്ന റെക്കോര്‍ഡ് നിര്‍മ്മല സീതാരാമന് സ്വന്തമാകുകയാണെന്നും പാര്‍ലമെന്റ
PM Narendra Modi


New delhi, 29 ജനുവരി (H.S.)

ബജറ്റ് സമ്മേളനത്തെ ക്രിയാത്മകമാക്കി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ച്ചയായി ഒന്‍പതാം തവണ ബജറ്റ ്അവതരിപ്പിക്കുന്ന വനിത ധനമന്ത്രിയെന്ന റെക്കോര്‍ഡ് നിര്‍മ്മല സീതാരാമന് സ്വന്തമാകുകയാണെന്നും പാര്‍ലമെന്റില്‍ മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ ഇന്ത്യയുടെ ഗുണമേന്മയും നിലവാരവുമുള്ള ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണിയൊരുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിലുപരി പരിഹാരം നിര്‍ദേശിക്കുന്നിടത്താണ് വിജയമെന്നും ആ മാതൃക വേണം പിന്തുടരാനെന്നും എംപിമാര്‍ക്കുള്ള സന്ദേശമായി പ്രധാനമന്ത്രി പറഞ്ഞു.

ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചു. ആഗോള സാമ്പത്തിക അന്തരീക്ഷം അസ്ഥിരമായി തുടരുമ്പോഴും, ശക്തമായ ആഭ്യന്തര ഡിമാന്‍ഡിന്റെ കരുത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സുസ്ഥിരമായി മുന്നേറുന്നതായി വ്യാഴാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്ന സര്‍വേ, ഇന്ത്യയുടെ വളര്‍ച്ചാ സാധ്യത 7 ശതമാനത്തിനടുത്താണെന്ന് വിലയിരുത്തുന്നു.

2027 സാമ്പത്തിക വര്‍ഷത്തില്‍ (FY27) ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.8 ശതമാനം മുതല്‍ 7.2 ശതമാനം വരെയായിരിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. നടപ്പിലാക്കിയ പരിഷ്‌കാരങ്ങളും സാമ്പത്തിക സ്ഥിരതയുമാണ് ഈ വളര്‍ച്ചയ്ക്ക് അടിത്തറയാകുന്നത്. ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ അനിശ്ചിതത്വത്തിലാണെങ്കിലും ഇന്ത്യയുടെ മൊത്തത്തിലുള്ള കാഴ്ചപ്പാട് പോസിറ്റീവായി തുടരുന്നു. പല പ്രമുഖ സമ്പദ്വ്യവസ്ഥകളേക്കാളും മികച്ച രീതിയില്‍ ഇന്ത്യ വളര്‍ച്ച നിലനിര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

പ്രധാന കണ്ടെത്തലുകള്‍:

പുറംലോകവുമായുള്ള സാമ്പത്തിക സ്ഥിരത: ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ നിന്ന് ഇന്ത്യയെ ഒരു പരിധിവരെ സംരക്ഷിച്ചു നിര്‍ത്തുന്നത് രാജ്യത്തിന്റെ ബാഹ്യ സാമ്പത്തിക സ്ഥിരതയാണ്. എന്നിരുന്നാലും, ആഗോള ആഘാതങ്ങള്‍ പ്രതിഫലിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ നയരൂപകര്‍ത്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ആഭ്യന്തര ഡിമാന്‍ഡ്: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്തി ആഭ്യന്തര ഡിമാന്‍ഡാണ്. നഗരപ്രദേശങ്ങളിലെ ശക്തമായ ഉപഭോഗം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തുണയ്ക്കുന്നു. സമീപകാലത്തെ നികുതി പരിഷ്‌കാരങ്ങള്‍ നഗരങ്ങളിലെ ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.

വെല്ലുവിളികള്‍: ഭൗമരാഷ്ട്രീയ തര്‍ക്കങ്ങള്‍ (Geopolitical tensions), ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവ വളര്‍ച്ചയ്ക്ക് വെല്ലുവിളിയായേക്കാം. ആഗോളതലത്തിലെ അസ്ഥിരതകള്‍ ഇന്ത്യയെയും ബാധിച്ചേക്കാമെന്നതിനാല്‍ ജാഗ്രത ആവശ്യമാണ്.

ശക്തമായ സാമ്പത്തിക അടിത്തറയും സ്ഥിരതയാര്‍ന്ന സൂചികകളും പരിഷ്‌കാരങ്ങളും ഇന്ത്യയെ പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തമാക്കുന്നുണ്ടെന്ന് സാമ്പത്തിക സര്‍വേ സംഗ്രഹിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News