പള്ളികളിലും മറ്റുമുള്ള ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്‌ദം കുട്ടികളുടെ പഠനത്തിന് തടസമാകുന്നു:ബാൽമുകുന്ദാചാര്യ.
Jaipur, 30 ജനുവരി (H.S.) പള്ളികളിലും മറ്റുമുള്ള ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്‌ദം കുട്ടികളുടെ പഠനത്തിന് തടസമാകുന്നുവെന്ന് രാജസ്ഥാനിലെ ബിജെപി എംഎൽഎ ബാൽമുകുന്ദാചാര്യ. നഗരത്തിലെ പള്ളികളിലുള്ള ഉച്ചഭാഷിണികളുടെ ശബ്‌ദം കുറയ്‌ക്കണമെന്നും അത് പ്രായമായവരെയു
Balmukundacharya-MLA


Jaipur, 30 ജനുവരി (H.S.)

പള്ളികളിലും മറ്റുമുള്ള ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്‌ദം കുട്ടികളുടെ പഠനത്തിന് തടസമാകുന്നുവെന്ന് രാജസ്ഥാനിലെ ബിജെപി എംഎൽഎ ബാൽമുകുന്ദാചാര്യ. നഗരത്തിലെ പള്ളികളിലുള്ള ഉച്ചഭാഷിണികളുടെ ശബ്‌ദം കുറയ്‌ക്കണമെന്നും അത് പ്രായമായവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്നുണ്ടെന്നും ബാൽമുകുന്ദാചാര്യ പറഞ്ഞു. രാജസ്ഥാൻ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുലർച്ചെ നാല് മണി മുതലെ പള്ളികളിൽ നിന്ന് വളരെ ഉച്ചത്തിൽ ശബ്‌ദം കേൾക്കാൻ തുടങ്ങും. ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും പ്രായമായവരുടെയും രോഗികളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അതിരാവിലെയുള്ള ഇത്തരം ശബ്‌ദമലിനീകരണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് എംഎൽഎ ബാൽമുകുന്ദാചാര്യ വ്യക്തമാക്കി.

ഇത്തരം സംഭവങ്ങൾ ഏറ്റവും അധികം ബാധിക്കുന്നത് തൊട്ടടുത്ത് താമസിക്കുന്നവരെയാണ്. ഇത് അവരുടെ അവകാശങ്ങളുടെ ലംഘനമാണെന്നും ബാൽമുകുന്ദാചാര്യ പറഞ്ഞു. കൂടാതെ ഇവ കുട്ടികളുടെ പഠനത്തെ തടസപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചട്ടം 295നെ കുറിച്ചും മറ്റും എടുത്ത് പറയുകയും വിഷയത്തിൽ ആശങ്ക പ്രകടപ്പിക്കുകയും ചെയ്‌തു. ലൗഡ്‌ സ്‌പീക്കറുകളുടെ ശബ്‌ദം കുറയ്ക്കാൻ പ്രദേശവാസികൾ ആവശ്യപ്പെട്ടപ്പോൾ ചില വ്യക്തികൾ സംഘർഷഭരിതരാവുകയും മോശമായി പെരുമാറുകയും ചെയ്‌തുവെന്ന് എംഎൽഎ അവകാശപ്പെട്ടു.

പള്ളികളിലെയും മറ്റും ലൗഡ്‌ സ്‌പീക്കറുകളുടെ ശബ്‌ദം നിയന്ത്രിക്കാനും കുറയ്ക്കാനും അതുപോലെ ശബ്‌ദ പരിധി കർശനമായി നടപ്പാക്കാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ (ജനുവരി 29) നടന്ന നിയമസഭ സമ്മേളനത്തിൽ സീറോ അവറിലാണ് എംഎൽഎ ബാൽമുകുന്ദാചാര്യ ഇക്കാര്യം അവതരപ്പിച്ചത്. വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർവകക്ഷി യോഗം വിളിച്ചു

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷി യോഗം വിളിച്ച് ചേർത്ത് രാജസ്ഥാൻ നിയമസഭാ സ്‌പീക്കർ വാസുദേവ് ​​ദേവ്‌നാനി. സഭയുടെ സുഗമവും ഫലപ്രദവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും മറ്റ് ചർച്ചകൾ നടത്തുന്നതിനുമാണ് യോഗം വിളിച്ചത്. ജനുവരി 27നായിരുന്നു സർവകക്ഷി യോഗം നടന്നത്.

ബജറ്റ് സമ്മേളനത്തിൻ്റെ പ്രാധാന്യം സ്‌പീക്കർ ചൂണ്ടിക്കാട്ടി. എല്ലാ രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ക്രിയാത്മക ചർച്ചയുടെയും സഹകരണത്തിൻ്റെയും ആവശ്യകത അദ്ദേഹം എടുത്ത് പറയുകയും ചെയ്‌തു. ബജറ്റ് സമ്മേളനം നിയമസഭയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്നും അതിനാൽ ആവശ്യമായ ചർച്ചകൾ നടത്തണമെന്നും വാസുദേവ് ​​ദേവ്‌നാനി ആവശ്യപ്പെട്ടു.

പൊതുപ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിൽ പ്രതിപക്ഷത്തിൻ്റെ പങ്ക് സ്‌പീക്കർ ഊന്നിപ്പറഞ്ഞു. സർക്കാർ ഉചിതമായി പ്രതികരിക്കണമെന്നും സഭാ നിയമങ്ങൾക്കനുസൃതമായി നടത്തിയാൽ ഒരു ചർച്ചയും നിഷേധിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്‌തു. രാജസ്ഥാൻ നിയമസഭയിലെ നടപടിക്രമങ്ങളിൽ എല്ലാ അംഗങ്ങളോടും മര്യാദ പാലിക്കാൻ അഭ്യർഥിക്കുകയും ചെയ്‌തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News