Enter your Email Address to subscribe to our newsletters

Kerala, 30 ജനുവരി (H.S.)
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയ കെട്ടിടത്തിൽ വിശദ പരിശോധന നടത്തി പൊലീസ്. കോൺഫിഡന്റ് പെന്റഗൺ കോർപ്പറേറ്റ് ഓഫീസിൽ വച്ചാണ് റോയ് സ്വയം വെടിയുതിർത്ത് മരിച്ചത്. എഫ്.എസ്.എൽ ലാബ് ഉദ്യോഗസ്ഥരും അശോക് നഗർ പൊലീസും സ്ഥലത്ത് വിശദമായ പരിശോദന നടത്തി. വെടിയുതിർത്ത തോക്കും കസ്റ്റഡിയിൽ എടുത്തു. കെട്ടിടത്തിലെ സിസി ടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും കസ്റ്റഡിയിൽ എടുക്കാനും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളിൽ നടത്തിയത് റെയ്ഡ് തന്നെയാണെന്ന് ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. സി.ജെ. റോയ് ആത്മഹത്യ ചെയ്തു എന്ന വിവരം ജീവനക്കാരാണ് അറിയിച്ചത്. വെടിയുതിർത്ത ശബ്ദം കേട്ട് ഐ.ടി ഉദ്യോഗസ്ഥരെ ഇവർ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്നവരിൽ നിന്ന് വിശദമായ മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ റെയ്ഡ് നടത്തുന്നതിനിടെ സ്വയം വെടിയുതിര്‍ത്താണ് അദ്ദേഹം ജീവനൊടുക്കിയത്. ബെംഗളൂരുവിലെ റിച്ചിമണ്ട് സര്‍ക്കിളിന് സമീപമുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഹെഡ് ഓഫീസില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
സംഭവം ഇങ്ങനെ: വെള്ളിയാഴ്ച രാവിലെ മുതല്‍ സി ജെ റോയിയുടെ ഓഫീസിലും ബെംഗളൂരുവിലെ വസതിയിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരേസമയം പരിശോധന നടത്തിവരികയായിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ഓഫീസിനുള്ളില്‍ വെച്ച് സി ജെ റോയ് തന്റെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് സ്വയം വെടിയുതിര്‍ത്തത്. വെടിയൊച്ച കേട്ട് ഉദ്യോഗസ്ഥരും ജീവനക്കാരും ഓടിയെത്തിയപ്പോള്‍ അദ്ദേഹം രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---------------
Hindusthan Samachar / Sreejith S