Enter your Email Address to subscribe to our newsletters

Thiruvananthapuram, 09 ജനുവരി (H.S.)
കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗണ്‍സില്‍ (K-DISC) 'വിജ്ഞാന കേരളം' പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ് (ഫീല്‍ഡ്) തസ്തികയില്‍ 32 ഒഴിവുകളും,പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ് (CRM) തസ്തികയില്‍ 19 ഒഴിവുകളുമാണ് ഉള്ളത്. യോഗ്യത, പ്രായപരിധി, ശമ്ബളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങള്‍ അറിയാം.
അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 2026 ജനുവരി 1-ന് 35 വയസ്സ് കവിയരുത്. നിയമനം കേരളത്തിലുടനീളമായിരിക്കും. ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ ശമ്ബളവും 3,000 രൂപ യാത്രാബത്തയും ലഭിക്കും.
മികച്ച സംഘടനാപരമായ കഴിവുകള്‍, കാര്യങ്ങള്‍ ഒരേസമയം കൈകാര്യം ചെയ്യാനുള്ള ശേഷി, ആശയവിനിമയം, മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിലുള്ള പ്രാവീണ്യം എന്നിവയാണ് അടിസ്ഥാനമായി വേണ്ട യോഗ്യതകള്‍. സൂക്ഷ്മതയും സമ്മർദ്ദത്തിലും സമയപരിധിക്കുള്ളിലും പ്രവർത്തിക്കാനുള്ള കഴിവും അനിവാര്യമാണ്.
പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ് (CRM) തസ്തികയില്‍ പ്രതിമാസം 15,000 രൂപയാണ് ശമ്ബളം. വിജ്ഞാന കേരളം പ്രവർത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാൻ സംസ്ഥാനതല ഉദ്യോഗസ്ഥർക്ക് പിന്തുണ നല്‍കുന്നതും, പദ്ധതിയുടെ സംസ്ഥാനതലവും ഉപഭോക്തൃ ബന്ധങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതുമാണ് ഇവരുടെ പ്രധാന ചുമതലകള്‍.
ഫീല്‍ഡ് അസിസ്റ്റന്റിന് ആവശ്യമായ അതേ കഴിവുകളും യോഗ്യതകളും CRM തസ്തികയിലേക്കും പരിഗണിക്കുന്നതാണ്. അസാപ് കേരളയില്‍ ജൂനിയർ എക്‌സിക്യൂട്ടീവ് ഒഴിവ്ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയില്‍ ഫണ്ടിംഗ് വിഭാഗത്തില്‍ ജൂനിയർ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് ഇന്റേണ്‍ഷിപ്പിനു അവസരം.
ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓഫീസ് അഡ്മിനിസ്‌ട്രേഷൻ, എൻ.ജി.ഒ, സി.എസ്.ആർ പ്രോജക്റ്റുകള്‍ എന്നിവയില്‍ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ഉദ്യോഗാർഥികള്‍ക്ക് മികച്ച കമ്മ്യൂണിക്കേഷൻ സ്‌കില്ലും എം.എസ് ഓഫീസ് കൈകാര്യം ചെയ്യാനുള്ള അറിവും ഉണ്ടായിരിക്കണം.
എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താല്‍പര്യമുള്ളവർക് (https://sl1nk.com/fundingasap) എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 15. ഓഫീസ് അസിസ്റ്റന്റ് നിയമനംഐ.എച്ച്.ആര്‍.ഡിയുടെ വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു.
ബിരുദമാണ് അടിസ്ഥാന യോഗ്യത. എം.എസ്.വേര്‍ഡ്, എക്സല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എന്നിവയില്‍ പ്രായോഗിക പരിജ്ഞാനം ആവശ്യമാണ്. അഫ്ലിയേറ്റഡ് കോളേജുകളിലോ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സമാന പ്രവൃത്തി പരിചയം ഉണ്ടാവണം. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന് (ജനുവരി ഒന്‍പത്) രാവിലെ പത്തിന് കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫോണ്‍: 0492-2255061, 8547005042ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്മലമ്ബുഴ വനിത ഐ.ടി.ഐയിലെ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
നാഷ്ണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കൂടിക്കാഴ്ച ജനുവരി 12 രാവിലെ 10.30ന് ഐ.ടി.ഐയില്‍ നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04912815181
---------------
Hindusthan Samachar / CHANDHU CHANDRASEKHAR