ഗോബർധൻ പദ്ധതി തുടങ്ങി, സിബിജി ഉൽപാദനത്തിൽ പത്ത് മടങ്ങ് വർദ്ധന ലക്ഷ്യം
മാലിന്യങ്ങളെ ഉപയോഗപ്രദമായ ബയോ-സിഎൻജി ഇന്ധനമായും, ജൈവ വളങ്ങളായും പരിവർത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ഗോബർധൻ പദ്ധതി ഭാരത് പദ്ധതിക്ക് തുടക്കമായി. രാജ്യത്തെ ആഭ്യന്തര കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ഉൽപ്പാദനം ഏകദേശം പത്ത് മടങ്ങ് വർദ്ധിപ്പിക്കാനാണ്
गोबरधन योजना का शुभारंभ-2


गोबरधन योजना का शुभारंभ-1


गोबरधन योजना का शुभारंभ


മാലിന്യങ്ങളെ ഉപയോഗപ്രദമായ ബയോ-സിഎൻജി ഇന്ധനമായും, ജൈവ വളങ്ങളായും പരിവർത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ഗോബർധൻ പദ്ധതി ഭാരത് പദ്ധതിക്ക് തുടക്കമായി. രാജ്യത്തെ ആഭ്യന്തര കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ഉൽപ്പാദനം ഏകദേശം പത്ത് മടങ്ങ് വർദ്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

റഷ്യ-ഉക്രെയ്ൻ സംഘർഷവും ഹോർമുസ് കടലിടുക്ക് പ്രതിസന്ധിയും മൂലമുണ്ടായ ആഗോള ഊർജ്ജ അസ്ഥിരതയ്ക്കിടയിൽ ഒരു സ്വാശ്രയ ഇന്ത്യയിലേക്കുള്ള പരിവർത്തനതൽ്തി പ്രധാനപ്പെട്ട ചുവടുവെപ്പാണ് ഇതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പദ്ധതി ഗ്രാമപ്രദേശങ്ങളിൽ ലഭ്യമായ ജൈവമാലിന്യങ്ങളെയും മൃഗങ്ങളുടെ മാലിന്യങ്ങളെയും ഉപയോഗപ്രദമായ ജൈവ-സി. എൻ. ജി, ജൈവ വളങ്ങൾ എന്നിവയാക്കി മാറ്റുക മാത്രമല്ല, ഇന്ത്യയുടെ സീറോ കാർബൺ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇറക്കുമതി ചെയ്ത ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സഹായിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി ഡോ. നീരജ് മിത്തൽ, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി അലോക് ത്രിപാഠി എന്നിവരും എംഎസ്എംഇകൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പിന്തുണയെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു. ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുമെന്നും അറിയിച്ചു. പ്രതിദിന ശേഷി ടണ്ണിന് 2 കോടി. ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും gobardhan.eil.co.in വഴി രജിസ്റ്റർ ചെയ്യാമെന്നും അറിയിച്ചു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിൽ നിന്ന് വിവിധ ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കുന്നതിന് ഈ രജിസ്ട്രേഷൻ ആവശ്യമാണ്.

ഗോവർദ്ധൻ സംരംഭത്തിന് കീഴിൽ നിലവിൽ 217 കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റുകൾ കമ്മീഷൻ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ അലോക് ത്രിപാഠി പറഞ്ഞു. ഈ പ്ലാന്റുകൾ പ്രതിദിനം ഏകദേശം 0.4 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നു.

ഇത്തരം സംരംഭങ്ങളുടെ വിജയത്തിൽ സംസ്ഥാന ഗവൺമെന്റുകളുടെ ഫലപ്രദമായ പങ്ക് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി ഡോ. നീരജ് മിത്തൽ ഊന്നിപ്പറഞ്ഞു. ഈ സംരംഭം ഫലപ്രദമായി നടപ്പാക്കുന്നതിലും ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നതിലും സംസ്ഥാനങ്ങൾക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മൃഗങ്ങളുടെ ചാണകം, കാർഷിക അവശിഷ്ടങ്ങൾ, മറ്റ് ജൈവമാലിന്യങ്ങൾ എന്നിവ കംപ്രസ് ചെയ്ത ബയോഗ്യാസ്, ജൈവ വളം തുടങ്ങിയ ശുദ്ധമായ ഊർജ്ജമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ഇന്ത്യാ ഗവൺമെന്റിന്റെ ഒരു ദേശീയ സംരംഭമാണ് ഗോബർധൻ യോജന. ഈ സംരംഭം നടപ്പാക്കുന്നതിന് ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഒരുമിച്ച് പ്രവർത്തിക്കുന്നു.

--------

Hindusthan Samachar / Sreejith S


Latest News