ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ
Thiruvanathapuram, 01 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: ഹൃദ്രോഗം ഗുരുതരമാകുന്നതിന് മുമ്പ് കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതാണ് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഡോ. അജയകുമാർ പറഞ്ഞു. ഹൃദയത്തെ ബാധിക്കുന്ന പല രോഗങ്ങളും കൃ
ajayakumar


Thiruvanathapuram, 01 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: ഹൃദ്രോഗം ഗുരുതരമാകുന്നതിന് മുമ്പ് കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതാണ് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഡോ. അജയകുമാർ പറഞ്ഞു. ഹൃദയത്തെ ബാധിക്കുന്ന പല രോഗങ്ങളും കൃത്യസമയത്ത് കണ്ടെത്തിയാൽ ഫലപ്രദമായി ചികിത്സിക്കാനും രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കഴിയും. ഹൃദ്രോഗത്തിന് കാരണമാകുന്ന പ്രധാന അപകടഘടകങ്ങൾ വ്യക്തമായി അറിയാവുന്നതിനാൽ അവ നിയന്ത്രിക്കുന്നതിലൂടെയും കൃത്യമായ പരിശോധനയിലൂടെയും രോഗസാധ്യത കുറയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

“രോഗലക്ഷണങ്ങൾ ശക്തമാകുന്നതുവരെ കാത്തിരിക്കേണ്ട രോഗമല്ല ഹൃദ്രോഗം. നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് നിയന്ത്രിക്കാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും ഇന്ന് മികച്ച ചികിത്സാ സംവിധാനങ്ങളുണ്ട്. അതുകൊണ്ട് ഹൃദയാരോഗ്യ പരിശോധനകൾ രോഗലക്ഷണങ്ങളുള്ളവർക്ക് മാത്രമല്ല, അപകടസാധ്യതയുള്ള എല്ലാവർക്കും പ്രാധാന്യമുള്ളതാണ്,” ഡോ. അജയകുമാർ പറഞ്ഞു.

ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് കോസ്മോപൊളിറ്റൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 10 വരെ സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ നടക്കുന്ന ക്യാമ്പിൽ ഹൃദയാരോഗ്യ പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും.

ക്യാമ്പിന്റെ ഭാഗമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യ രക്ത പരിശോധന, ഇസിജി, കൊളസ്ട്രോൾ പരിശോധന എന്നിവ ലഭിക്കും. എക്കോ പരിശോധനയ്ക്ക് 30 ശതമാനം ഡിസ്കൗണ്ടും കാൽസിയം സ്കോർ പരിശോധനയ്ക്ക് 50 ശതമാനം ഡിസ്കൗണ്ടും ലഭ്യമാണ്.

ഹൃദയാരോഗ്യം നേരത്തെ പരിശോധിക്കാനും ആവശ്യമായ ചികിത്സ സമയബന്ധിതമായി ഉറപ്പാക്കാനും ക്യാമ്പ് പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം.

പ്രസ്മീറ്റിൽ സിഇഒ അശോക് മേനോൻ, ഡോ. ജോർജ് കോശി, ഡോ. ശിവപ്രസാദ്, ഡോ. തോമസ് ടൈറ്റസ്, ഡോ. അജയകുമാർ, ഡോ. ശാന്തള കെ. പ്രഭു തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News