മരുന്ന് ക്ഷാമം പരിഹരിക്കാന് ലോക്കല് പര്ച്ചേസ്; അനുമതി നല്കി ആരോഗ്യ വകുപ്പ്
Thiruvanathapuram, 01 ഒക്റ്റോബര്‍ (H.S.) സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കാനായി ആരോഗ്യവകുപ്പിന്റെ തീവ്രശ്രമം. ആരോഗ്യ സ്ഥാപന മേധാവികള്‍ക്ക് ലോക്കല്‍ പര്‍ച്ചേസ് നടത്താനുള്ള അനുമതി നല്‍കി ആരോഗ്യ വകുപ്പ്. ആവശ്യമെങ്കില്‍ പ്രാദേശികമായി മ
medicine


Thiruvanathapuram, 01 ഒക്റ്റോബര്‍ (H.S.)

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കാനായി ആരോഗ്യവകുപ്പിന്റെ തീവ്രശ്രമം. ആരോഗ്യ സ്ഥാപന മേധാവികള്‍ക്ക് ലോക്കല്‍ പര്‍ച്ചേസ് നടത്താനുള്ള അനുമതി നല്‍കി ആരോഗ്യ വകുപ്പ്. ആവശ്യമെങ്കില്‍ പ്രാദേശികമായി മരുന്ന് വാങ്ങാനും ലഭ്യമല്ലാത്ത മരുന്നുകള്‍ ജില്ലയിലെ മറ്റ് ആശുപത്രികളിലുണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇടപെട്ട് ശേഖരിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവക്കെതിരെയുള്ള മരുന്നുകള്‍ക്കാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷാമമുള്ളത്. ആരോഗ്യ വകുപ്പ് കഴിഞ്ഞ നാലുവര്‍ഷമായി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് (കെഎംഎസ്സിഎല്‍) 900 കോടിയോളം രൂപ കുടിശിക നല്‍കാനുള്ളതിനാല്‍ ടെണ്ടറില്‍ പങ്കെടുക്കാതെ സ്വകാര്യ മരുന്നു കമ്പനികള്‍ മാറിനിന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു വാങ്ങി നല്‍കിയ വകയില്‍ കഴിഞ്ഞ നാലുവര്‍ഷമായി കെഎംഎസ്സിഎല്ലിന് നല്‍കാനുള്ള കുടിശിക തുക നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കായി കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ ടെണ്ടര്‍ കൊടുത്തെങ്കിലും മരുന്നെത്തിയില്ല. 167ലധികം മരുന്നുകള്‍ക്ക് ടെണ്ടര്‍ വിളിക്കാന്‍ ആരുമെത്തിയില്ല. കഴിഞ്ഞ നാലുമാസമായി സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രമേഹവും രക്തസമ്മര്‍ദ്ദവും ചികിത്സിക്കാനുള്ള മരുന്നുകള്‍ എത്തുന്നില്ല.

മരുന്നുക്ഷാമം അടിയന്തരമായി പരിഹരിക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരന്‍ ഇ ടി വി ഭാരതിനോട് പറഞ്ഞു. മുന്‍ സര്‍ക്കാര്‍ കൊടുക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശികയാണ് ഇപ്പോഴത്തെ മരുന്ന് പ്രതിസന്ധിക്ക് കാരണം. കുടിശിക നല്‍കി മരുന്നുകള്‍ സമയബന്ധിതമായി എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍, വന്‍കിട കമ്പനികള്‍ക്ക് കെഎംഎസ്സിഎല്‍ കുടിശിക നല്‍കാനില്ലെന്ന് മരുന്ന് വിതരണം ചെയ്യുന്ന ഐവിസ് ഫാര്‍മ ഉടമ ജോസ് പറഞ്ഞു.

ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ മരുന്ന് വിതരണം ചെയ്യുന്നതില്‍ കുടിശികയുള്ളതായി അറിയില്ല. 2024- 2025 വര്‍ഷത്തെ മുഴുവന്‍ തുകയും ലഭിച്ചിട്ടുണ്ട്. മറ്റു വകുപ്പുകള്‍ക്കു കീഴിലുള്ള ആശുപത്രികളിലേക്ക് മരുന്ന് വിതരണം ചെയ്തതില്‍ കുടിശികയുണ്ട്. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ദൈനംദിന പ്രവര്‍ത്തനങ്ങളിലെ താളപ്പിഴകളും ആരോപണങ്ങള്‍ക്കു കാരണമാണെന്നും ജോസ് ഇ ടി വി ഭാരതിനോട് വ്യക്തമാക്കി. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പര്‍ച്ചേസുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പരമാവധി 772 കോടി രൂപയ്ക്ക് വാങ്ങാമായിരുന്ന മരുന്നുകള്‍ക്കായി ചെലവഴിച്ചത് 962 കോടി രൂപയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഇന്‍ഹൗസ് ഡ്രഗ് ബാങ്കിന് (ഐഎച്ച്ഡിബി) മരുന്ന് വിതരണം ചെയ്യുന്ന അതേ കമ്പനികളില്‍ നിന്നും അതേ ബ്രാന്‍ഡുകള്‍ വാങ്ങിയപ്പോഴാണ് കെഎംഎസ്സിഎല്‍ വന്‍തുക അധികമായി നല്‍കിയതെന്നും, ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐഎച്ച്ഡിബിക്ക് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കെഎംഎസ്സിഎല്‍ മരുന്നുകള്‍ വാങ്ങണമെന്ന് മന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കിയിരുന്നു.

കെഎംഎസ്സിഎല്‍ കമ്പനികള്‍ക്ക് നല്‍കുന്ന മൊത്തം ബില്‍ തുകയുടെ 10 ശതമാനത്തോളം കമ്മീഷനായി പോകുകയാണെന്നാണ് ആരോപണം. ഉയര്‍ന്നത്. ടിജിസൈക്ലിന്‍ എന്ന ആന്റിബയോട്ടിക് മരുന്നിന് കെഎംഎസ്സിഎല്‍ നല്‍കുന്നത് 1008 രൂപയാണെങ്കില്‍, ഇതേ മരുന്ന് മെഡിക്കല്‍ കോളേജിലെ ഐഎച്ച്ഡിബി വാങ്ങുന്നത് വെറും 179.39 രൂപയ്ക്കാണ്. അതായത്, ഒരു മരുന്നിന് 828.61 രൂപ അധികം നല്‍കിയാണ് കെഎംഎസ്സിഎല്‍ വാങ്ങുന്നത്. മറ്റു പല അത്യാവശ്യ മരുന്നുകളിലും സമാനമായ വന്‍ വില വ്യത്യാസമുണ്ട്. ഇന്‍സുലിന്‍ ഇന്‍ജക്ഷന് കെഎംഎസ്സിഎല്‍ 96.82 രൂപ നല്‍കുമ്പോള്‍ ഐഎച്ച്ഡിബിക്ക് ഇത് 75.60 രൂപയ്ക്കാണ് ലഭിക്കുന്നത്. ഇമ്മ്യൂണോഗ്ലോബുലിന് കെഎംഎസ്സിഎല്‍. 7717.52 രൂപ നല്‍കുമ്പോള്‍ 6500 രൂപയ്ക്കാണ് ഐഎച്ച്ഡിബി വാങ്ങുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News