30-ലധികം കുട്ടികള് മരിച്ച ബാലാഘട്ട് സന്ദര്ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി
Bhoppal, 01 ഒക്റ്റോബര്‍ (H.S.) ബാലാഘട്ടില്‍ പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് 30-ലധികം കുട്ടികള്‍ മരണപ്പെട്ട സംഭവം നേരിട്ടറിയാന്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എത്തി. അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ വിമാനമിറങ്ങിയ അദ്ദേഹം അവിടെനിന
Rahul Gandhi wrote an article in the newspaper


Bhoppal, 01 ഒക്റ്റോബര്‍ (H.S.)

ബാലാഘട്ടില്‍ പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് 30-ലധികം കുട്ടികള്‍ മരണപ്പെട്ട സംഭവം നേരിട്ടറിയാന്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എത്തി. അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ വിമാനമിറങ്ങിയ അദ്ദേഹം അവിടെനിന്ന് റോഡ് മാര്‍ഗമാണ് മധ്യപ്രദേശിലെ ബാലാഘട്ടിലേക്ക് എത്തിയത്. ബാലാഘട്ട് ജില്ലയിലെ ബൈഹാര്‍ തെഹ്സിലിലുള്ള ജഗ്ല ഗ്രാമത്തിലെത്തിയാണ് രാഹുല്‍ ഗാന്ധി മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.

ബാലാഘട്ട് സന്ദര്‍ശന വേളയില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ജഗ്ല ഗ്രാമത്തിലെ ദുരിതബാധിതരായ കുടുംബങ്ങളെ നേരില്‍ കണ്ട അദ്ദേഹം, പ്രദേശത്തെ ജനങ്ങളുടെ ജീവിതാവസ്ഥ അതീവ ദയനീയമാണെന്ന് ചൂണ്ടിക്കാണിച്ചു. 'ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ കണ്ട് എനിക്ക് കടുത്ത മാനസികവിഷമം തോന്നി. അടിസ്ഥാന സൗകര്യങ്ങളോ ആനുകൂല്യങ്ങളോ ഒന്നുമില്ലാതെ ഈ ജനങ്ങളെ ഇവിടെ പൂര്‍ണമായും ഉപേക്ഷിച്ച മട്ടാണ്. പകര്‍ച്ചവ്യാധികള്‍ ബാധിച്ച് കുഞ്ഞുങ്ങള്‍ മരിച്ചിട്ടും ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് ഇതുവരെ യാതൊരുവിധ നഷ്ടപരിഹാരവും നല്‍കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായിട്ടില്ല,' അദ്ദേഹം പറഞ്ഞു.

'വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ ഈ ജനങ്ങളെ ഞങ്ങള്‍ എല്ലാ രീതിയിലും സഹായിക്കും. ബിജെപി സര്‍ക്കാര്‍ അട്ടിമറിച്ച വനാവകാശ നിയമം കോണ്‍ഗ്രസ് വീണ്ടും പൂര്‍ണ്ണ ശക്തിയോടെ തിരികെ കൊണ്ടുവരും. ഗോത്രവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കുടിവെള്ള ക്ഷാമവും കൃത്യമായ ചികിത്സാ സൗകര്യങ്ങളുടെ കുറവുമാണ് മേഖലയില്‍ രോഗങ്ങള്‍ പടരാന്‍ കാരണമായതെന്ന് പ്രദേശവാസികള്‍ പ്രതിപക്ഷ നേതാവിനോട് പരാതിപ്പെട്ടു. കുട്ടികളുടെ കൂട്ടമരണം നടന്നിട്ടും സംസ്ഥാന മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ പ്രദേശം സന്ദര്‍ശിക്കാത്തതിനെ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി അപലപിച്ചു.

കുട്ടികളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളാരും ഈ പ്രദേശം സന്ദര്‍ശിച്ചിട്ടില്ലെന്ന് എം.പി കോണ്‍ഗ്രസ് മീഡിയ കോര്‍ഡിനേറ്റര്‍ അഭിനവ് ബരോലിയ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി പ്രതിപക്ഷ നേതാവ് നേരിട്ടെത്തിയത്.

ജില്ലാ ആസ്ഥാനത്ത് നിന്നും 85 കിലോമീറ്റര്‍ അകലെയുള്ള ബിര്‍സ ബ്ലോക്കിലാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി 'ബൈഗ' വിഭാഗത്തില്‍പ്പെട്ട മുപ്പതിലധികം ഗോത്രവര്‍ഗ കുട്ടികള്‍ പനി ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരണപ്പെട്ടത്.

കുട്ടികളുടെ കൂട്ടമരണം നടന്നിട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉള്‍പ്പെടെയുള്ള ഭരണാധികാരികളോ പ്രമുഖ രാഷ്ട്രീയ നേതാക്കളോ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ജലവും വനവും മണ്ണും തട്ടിയെടുക്കാന്‍ വേണ്ടി മാത്രമാണ് ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ ഗോത്രവര്‍ഗ്ഗക്കാരെ ഓര്‍ക്കുന്നതെന്നും, വികസനകാര്യങ്ങളില്‍ ഇവര്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെടുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് തുറന്നടിച്ചു.

കുടിവെള്ള ക്ഷാമം, കടുത്ത പോഷകാഹാരക്കുറവ്, മലേറിയ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിച്ചിട്ടും കൃത്യമായ ആരോഗ്യ സംവിധാനങ്ങളോ ചികിത്സയോ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പ്രദേശവാസികള്‍ രാഹുല്‍ ഗാന്ധിയോട് പരാതിപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News