ചാലക്കുടി മേലൂരില് അച്ഛനും മകനും തമ്മിലുള്ള സംഘര്ഷത്തിനിടയില് തോട്ട പൊട്ടിത്തെറിച്ച് മകൻ മരിച്ചു
Thrissur , 10 ഒക്റ്റോബര് (H.S.) തൃശൂർ ചാലക്കുടി മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ വാക്കുതർക്കത്തിനും സംഘർഷത്തിനുമിടയിൽ അരയിൽ സൂക്ഷിച്ചിരുന്ന ജലാൽ (തോട്ട) പൊട്ടിത്തെറിച്ച് മകൻ ദാരുണമായി മരിച്ചു. സംഘർഷത്തിനിടയിൽ അബദ്ധത്തിലോ പ്രകോപനത്തിന്റെ പുറത്തോ
Crime


Thrissur , 10 ഒക്റ്റോബര് (H.S.)

തൃശൂർ ചാലക്കുടി മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ വാക്കുതർക്കത്തിനും സംഘർഷത്തിനുമിടയിൽ അരയിൽ സൂക്ഷിച്ചിരുന്ന ജലാൽ (തോട്ട) പൊട്ടിത്തെറിച്ച് മകൻ ദാരുണമായി മരിച്ചു.

സംഘർഷത്തിനിടയിൽ അബദ്ധത്തിലോ പ്രകോപനത്തിന്റെ പുറത്തോ അരയിൽ കരുതിയിരുന്ന സ്ഫോടകവസ്തു പൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.

മേലൂർ അടിച്ചിലിയില് രാമകൃഷ്ണന്റെ മകൻ നന്ദനൻ (58) ആണ് മരിച്ചത്. മകന്റെ വെട്ടേറ്റ് പരിക്കേറ്റ രാമകൃഷ്ണൻ ചാലക്കുടിയിലെ ആശുപത്രിയില് ചികിത്സയിലാണ്. ഒക്ടോബർ 10-ന് രാവിലെയാണ് സംഭവം നടന്നത്. വീടിനു സമീപത്തെ പറമ്പില് കൃഷിപ്പണി കഴിഞ്ഞ് മടങ്ങുകയായിരുന്ന രാമകൃഷ്ണനും മകൻ നന്ദനനും തമ്മില് വാക്കുതർക്കവും തുടർന്ന് സംഘർഷവുമുണ്ടായി. തർക്കത്തിനിടയില് നന്ദനൻ കയ്യിലുണ്ടായിരുന്ന വാക്കത്തികൊണ്ട് രാമകൃഷ്ണനെ വെട്ടി.

സംഭവസ്ഥലത്തുനിന്ന് ബഹളം കേട്ട് അയല്വാസി ഓടിയെത്തുമ്പോഴേക്കും നന്ദനന്റെ അരയില് സൂക്ഷിച്ചിരുന്ന തോട്ട പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില് നന്ദനൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഫോടനത്തില് ശബ്ദം കേട്ടെത്തിയ അയല്വാസിക്കും പരിക്കേറ്റിട്ടുണ്ട്. അച്ഛനും മകനും തമ്മില് മുൻപും വഴക്കുകള് ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പൊലീസിന് നല്കിയിരിക്കുന്ന വിവരം. പരിക്കേറ്റ രാമകൃഷ്ണൻ ചാലക്കുടിയിലെ ആശുപത്രിയില് ചികിത്സയില് തുടരുന്നു. സംഭവത്തില് ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News