Enter your Email Address to subscribe to our newsletters

Newdelhi, 10 ഒക്റ്റോബര് (H.S.)
ഡല്ഹിയിലെ സംഭവവികാസങ്ങള് വിലയിരുത്തുന്നതിനും സ്ഥിതിഗതികൾ അന്വേഷിക്കുന്നതിനുമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ദില്ലിയിലെ റസിഡൻസ് കമ്മീഷണറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ജന്തര്മന്തറിലേക്ക് മാര്ച്ച് ചെയ്യവെ കേരള ഹൗസിന് സമീപത്തുനിന്നുമാണ് പിണറായി വിജയന്, എം.എ. ബേബി, എം.വി. ഗോവിന്ദന്, കെ.കെ. ശൈലജ, ബൃന്ദ കാരാട്ട് തുടങ്ങിയ പ്രമുഖ നേതാക്കളെ ഡല്ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജനാധിപത്യപരമായ പ്രതിഷേധങ്ങളെ കേന്ദ്രസര്ക്കാര് അടിച്ചമര്ത്തുകയാണെന്നും ഇത് അടിയന്തരാവസ്ഥയെ വെല്ലുന്ന സാഹചര്യമാണെന്നും പ്രതിപക്ഷ നേതാക്കൾ അടക്കമുള്ളവർ വിമർശിച്ചു. കേരളത്തിലെ മുതിർന്ന നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മുഖ്യമന്ത്രിയാണ് അന്വേഷണത്തിന് നിര്ദ്ദേശം നല്കിയത്. കസ്റ്റഡിയിലെടുത്ത ശേഷമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.ദല്ഹിയിലെ റസിഡന്റ് കമ്മീഷണറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് നിര്ദ്ദേശം. പിണറായിയെ കസ്റ്റഡിയിലെടുത്തതില് മുഖ്യമന്ത്രി കടുത്തആശങ്കയും പ്രകടിപ്പിച്ചു!
പിണറായിയെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറോളം അദ്ദേഹവുമായി വാഹനത്തില് കറങ്ങിയെന്നാണ് റിപ്പോര്ട്ട്.രാവിലെ പതിനൊന്ന് മണിയോടെ പിണറായിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിര് മാര്ഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്നാണ് പരാതി.
പിണറായിക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് വാഹനത്തിലുണ്ടായിരുന്ന കെ എന് ബാലഗോപാല്, ജോണ് ബ്രിട്ടാസ് എന്നിവര് പ്രതിഷേധിച്ചെങ്കിലും ദല്ഹി പൊലീസ് ഗൗനിച്ചില്ല.
നേരത്തെ സി പി എം ജനറല് സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, പി കെ ശ്രീമതി, കെ കെ ശൈലജ അടക്കം നേതാക്കളെയും ദല്ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള ഹൗസില് നിന്ന് പ്രകടനം നടത്താന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. സി പി എം പിബി അംഗം വിജു കൃഷ്ണന്, സി ഐ ടി യു നേതാക്കള്, എസ് എഫ് ഐ അഖ്ലേന്ത്യാ അധ്യക്ഷന് ആദര്ശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR