യുവത്വത്തെയോര്ത്ത് അഭിമാനം, സമരം തുടരൂ, ഒപ്പമുണ്ടാകുമെന്ന് രാഹുല് ഗാന്ധി
New delhi, 10 ഒക്റ്റോബര്‍ (H.S.) ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന സിജെപി പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞ രാഹുല്
Rahul Gandhi wrote an article in the newspaper


New delhi, 10 ഒക്റ്റോബര്‍ (H.S.)

ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന സിജെപി പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍, യുവാക്കളോട് സമരം തുടരാന്‍ ആവശ്യപ്പെട്ടു. ഒപ്പമുണ്ടെന്ന ഉറപ്പും രാഹുല്‍ യുവാക്കള്‍ക്ക് നല്‍കി. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍എസ്എസ്സിനുമെതിരെ ഞാന്‍ ഒരു ദശാബ്ദത്തിലേറെയായി പോരാട്ടം നടത്തിവരികയാണ്. കൈവെള്ളയെന്ന പോലെ അവരുടെ ഉള്ളും പുറവും എനിക്കറിയാം. ഈ ആളുകളുടെ പ്രധാന സ്വഭാവം ഭീരുത്വമാണ്. നരേന്ദ്രമോദി, അമിത് ഷാ, മോഹന്‍ ഭാഗവത്, ഗ്യാനേഷ് കുമാര്‍, അജിത് ഡോവല്‍ എന്നിവരാണ് ഈ കഥയിലെ വില്ലന്മാര്‍. അവര്‍ക്ക് ചുറ്റുമുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ ആ ഇടങ്ങള്‍ അടച്ചുകൊണ്ടിരിക്കുകയാണ്.' -രാഹുല്‍ ഗാന്ധി പറഞ്ഞു.

'മിസ്റ്റര്‍ മോദീ, നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തോളൂ. എല്ലാ പോലീസുകാരെയും വിളിക്കൂ. അത് പതിനായിരമോ ഇരുപതിനായിരമോ അമ്പതിനായിരമോ എത്രയെങ്കിലുമോ ആകട്ടെ. എല്ലാ നേതാക്കളെയും അറസ്റ്റ് ചെയ്യൂ. എല്ലാ യുവാക്കളേയും അറസ്റ്റ് ചെയ്യൂ. ഞങ്ങളെയെല്ലാവരേയും അറസ്റ്റ് ചെയ്യൂ. ഞങ്ങള്‍ നിങ്ങളെ എല്ലാ വശത്തുനിന്നും വളഞ്ഞുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ പിന്നോട്ട് പോകില്ല. എന്റെ വാക്കുകള്‍ ഓര്‍ത്തുവെച്ചോളൂ, ഞങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഇതിനകം ഞങ്ങളുടെ കൈയിലുണ്ട്.' -രാഹുല്‍ തുടര്‍ന്നു.

'നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാനായി പോകുകയാണ് ഞങ്ങള്‍. ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം സംരക്ഷിക്കാനായി പോകുകയാണ് ഞങ്ങള്‍. കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷമായി ഇന്ത്യയോട് ചെയ്ത കാര്യങ്ങള്‍ ഇനിയൊരിക്കലുമുണ്ടാകില്ല എന്നും ഞങ്ങള്‍ ഉറപ്പുവരുത്തും. ഇന്ത്യയിലെ യുവാക്കളേ, നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. സമരം ചെയ്യുന്നത് തുടരുക. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നമ്മുടെ ഭരണഘടനയെ ആക്രമിച്ചവരേയും ഈ ഭരണകൂടത്തേയും പരാജയപ്പെടുത്തുമെന്നും ഞങ്ങള്‍ ഉറപ്പാക്കും.' -പ്രതിപക്ഷനേതാവ് പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News