യൂട്യൂബർ ധ്രുവ് റാഠി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ഗുഡ്ഗാവിലെ വസതിയിൽ പുലർച്ചെ നാടകീയ നീക്കം
Newdelhi , 10 ഒക്റ്റോബര് (H.S.) ന്യൂഡൽഹി: പ്രമുഖ യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ ധ്രുവ് റാഠിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെ ഹരിയാനയിലെ ഗുരുഗ്രാം (ഗുഡ്ഗാവ്) സെക്ടർ 56-ലുള്ള സെൻട്രൽ പാർക്കിലെ വസതിയിൽ നിന്നാണ് നാടകീയ നീക്കങ്ങള
യൂട്യൂബർ ധ്രുവ് റാഠി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ഗുഡ്ഗാവിലെ വസതിയിൽ പുലർച്ചെ നാടകീയ നീക്കം


Newdelhi , 10 ഒക്റ്റോബര് (H.S.)

ന്യൂഡൽഹി: പ്രമുഖ യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ ധ്രുവ് റാഠിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെ ഹരിയാനയിലെ ഗുരുഗ്രാം (ഗുഡ്ഗാവ്) സെക്ടർ 56-ലുള്ള സെൻട്രൽ പാർക്കിലെ വസതിയിൽ നിന്നാണ് നാടകീയ നീക്കങ്ങളിലൂടെ പോലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

കുടുംബത്തോടൊപ്പം താമസിക്കുന്ന വസതിക്ക് ചുറ്റും വെള്ളിയാഴ്ച രാത്രി മുതൽ അമ്പതോളം വരുന്ന പ്രത്യേക പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെ 7:48-ഓടെയാണ് കസ്റ്റഡി രേഖപ്പെടുത്തിയത്. നടപടികൾ പൂർത്തിയാക്കിയ ശേഷം ധ്രുവ് റാഠിയെ അതീവ സുരക്ഷയോടെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.

ബംഗളൂരുവിൽ നടന്ന ഒരു പൊതുപരിപാടിക്ക് ശേഷം മുംബൈ വഴിയാണ് ധ്രുവ് റാഠി വെള്ളിയാഴ്ച ഡൽഹിയിലെത്തിയത്. തുടർന്ന് ഇന്ത്യ ഗേറ്റിന് സമീപത്ത് നിന്ന് അദ്ദേഹം വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നീക്കം വേഗത്തിലാക്കിയത്.

ഡൽഹിയിൽ ആസൂത്രണം ചെയ്ത വലിയ പ്രതിഷേധങ്ങളുടെ ഭാഗമായുള്ള കരുതൽ തടങ്കൽ നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്നാണ് പ്രാഥമിക സൂചന. വരും മണിക്കൂറുകളിൽ കൂടുതൽ ആക്ടിവിസ്റ്റുകളെയും നേതാക്കളെയും കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി അതിർത്തികളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തി വഴി നഗരത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചവരടക്കം നൂറിലധികം പേരെ ഇതിനോടകം പോലീസ് കരുതൽ തടങ്കലിൽ വെച്ചിട്ടുണ്ട്.

ദേശീയ തലസ്ഥാനത്ത് രാഷ്ട്രീയ നാടകീയതകൾക്ക് വഴിതുറന്ന് മുതിർന്ന ഇടത് നേതാക്കളെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പിണറായി വിജയൻ, മന്ത്രി കെ.എൻ. ബാലഗോപാൽ, രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് എന്നിവരടക്കമുള്ള പ്രമുഖ സിപിഎം നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ജന്തർ മന്ദർ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധമാണ് സംഘർഷഭരിതമായ സാഹചര്യത്തിലേക്ക് വഴിമാറിയത്.

ജന്തർ മന്ദറിൽ പ്രതിഷേധം തടഞ്ഞ് പോലീസ്

കേരള ഹൗസ് പരിസരത്തുനിന്നും ജന്തർ മന്ദറിലേക്ക് നടന്നുനീങ്ങിയ പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവരടക്കമുള്ള നേതാക്കളെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വഴിയിൽ തടയുകയായിരുന്നു. സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ ഔദ്യോഗിക അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയ പോലീസ് ഉദ്യോഗസ്ഥർ നേതാക്കളോട് തിരികെ മടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിഷേധവുമായി മുന്നോട്ട് പോകാൻ നേതാക്കൾ തീരുമാനിച്ചതോടെ പോലീസ് ബലം പ്രയോഗിച്ച് ഇവരെ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

നേതാക്കളെ കസ്റ്റഡിയിലെടുത്തതോടെ പ്രദേശത്ത് വലിയ തോതിലുള്ള സംഘർഷാവസ്ഥ ഉടലെടുത്തു. ഇതിന് പിന്നാലെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് തുടങ്ങിയ ഇടത് വിദ്യാർത്ഥി-യുവജന സംഘടനകളുടെ നൂറുകണക്കിന് പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് ജന്തർ മന്ദറിലേക്ക് കുതിച്ചെത്തി.

---------------

Hindusthan Samachar / Roshith K


Latest News