ഒക്ടോബർ 10 ഏകാധിപത്യത്തിന്റെ അന്ത്യമായി അടയാളപ്പെടുത്തപ്പെടും; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധം
Newdelhi , 11 ഒക്റ്റോബര് (H.S.) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ ''കോക്രോച്ച് ജനതാ പാർട്ടി''യുടെ (സിജെപി) നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ച
CJP activist Abhijeet Dipke


Newdelhi , 11 ഒക്റ്റോബര് (H.S.)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (സിജെപി) നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 10 ഏകാധിപത്യത്തിൻ്റെ അന്ത്യം ആയി അടയാളപ്പെടുത്തപ്പെടുമെന്ന് സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പക്ഷപാതിത്വമുണ്ടെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടുവെന്നും ആരോപിച്ചാണ് പാർട്ടി പ്രവർത്തകർ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്.

സിജെപി പിന്മാറുകയോ ഭീഷണിക്ക് വഴങ്ങുകയോ ചെയ്യില്ല എന്നും അഭിജീത് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. മുത്തശിയുടെ മരണവാർത്ത അറിഞ്ഞതിനെത്തുടർന്ന് കുടുംബത്തെ കാണാൻ ഗ്രാമത്തിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള സന്തുക് പിംപ്രി ഗ്രാമത്തിൽവച്ചാണ് അഭിജീതിൻ്റെ മുത്തശി മരണമടഞ്ഞത്.

ദീർഘകാലമായുള്ള അസുഖവും വാർദ്ധക്യസഹജമായ അവശതകളും കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവർ അസുഖബാധിതയായിരുന്നു. അതേസമയം, ദേശീയ തലസ്ഥാനത്ത് കസ്റ്റഡിയിലായിരുന്ന സംഘടനയിലെ പ്രധാന അംഗങ്ങളെ വിട്ടയച്ചതിനെത്തുടർന്ന് സിജെപി ഇന്ന് ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി.

ഡൽഹി കാൻ്റ് പൊലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരെ വിട്ടയച്ചതായി സിജെപി ലീഗൽ അഫയേഴ്സ് മേധാവി രത്ന സിങ് അറിയിച്ചു. ക്രമസമാധാനം പാലിക്കുമെന്ന ഉറപ്പിന്മേലാണ് ഇവരെ വിട്ടയച്ചതെന്ന് രത്ന സിങ് 'എക്സി'ൽ വ്യക്തമാക്കി.ഒരു വർഷത്തേക്ക് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കരുത് എന്നാണ് വ്യവസ്ഥയെന്നും അവർ പറഞ്ഞു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇവർ മൂന്ന് പേരെയും പൊലീസ് കസ്റ്റഡയിലെടുത്തതെന്നാണ് പൊലീസിൻ്റെ ഭാഷ്യം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തെ നേരിടാൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചതോടെ, ശനിയാഴ്ച ഡൽഹിയിൽ കൂട്ട അറസ്റ്റുകളും രാഷ്ട്രീയ സംഘർഷങ്ങളും അരങ്ങേറിയിരുന്നു.

ആം ആദ്മി പാർട്ടി (AAP) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ, സി.പി.ഐ(എം) നേതാവ് പിണറായി വിജയൻ, ടി.എം.സി അധ്യക്ഷ മമത ബാനർജി തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളടക്കം ഏകദേശം 1,000 പേരെയാണ് തലസ്ഥാനത്ത് കസ്റ്റഡിയിലെടുത്തത്. കൂടാതെ മുംബൈയിലെ ക്രാന്തി മൈതാനത്ത് നടന്ന സിജെപി ഐക്യദാർഢ്യ സംഗമത്തിൽവച്ച് തുഷാർ ഗാന്ധി, നടൻ ഇമ്രാൻ ഖാൻ തുടങ്ങി 12 പേർക്കെതിരെ കണ്ടാലറിയാവുന്ന 350 പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾ തലസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News