ഗുജറാത്തിന്റെ ദണ്ഡിയ വിസ്മയം രാമോജി ഫിലിം സിറ്റിയിൽ; നവരാത്രി ആഘോഷങ്ങളിലേക്ക് ഒഴുകിയെത്തി ജനം
Hyderabad , 11 ഒക്റ്റോബര് (H.S.) ''ദണ്ഡിയ'' എന്ന് കേൾക്കുമ്പോൾ തന്നെ ഗുജറാത്തിന്റെ തനതായ നവരാത്രി ആഘോഷങ്ങളും വർണാഭമായ കാഴ്ചകളുമാണ് മനസ്സിലേക്ക് വരുന്നത്. നവരാത്രി വേളയിൽ ഗുജറാത്തിലെ യുവതികളും യുവാക്കളും ആവേശത്തോടെ നൃത്തം ചെയ്യുന്ന ആ കാഴ്ച ഇനി കേ
DANDIYA CELEBRATIONS AT RFC 2026


Hyderabad , 11 ഒക്റ്റോബര് (H.S.)

'ദണ്ഡിയ' എന്ന് കേൾക്കുമ്പോൾ തന്നെ ഗുജറാത്തിന്റെ തനതായ നവരാത്രി ആഘോഷങ്ങളും വർണാഭമായ കാഴ്ചകളുമാണ് മനസ്സിലേക്ക് വരുന്നത്. നവരാത്രി വേളയിൽ ഗുജറാത്തിലെ യുവതികളും യുവാക്കളും ആവേശത്തോടെ നൃത്തം ചെയ്യുന്ന ആ കാഴ്ച ഇനി കേരളത്തിലും ഹൈദരാബാദിലുമുള്ള സഞ്ചാരികൾക്ക് രാമോജി ഫിലിം സിറ്റിയിലും അനുഭവിച്ചറിയാം.

ദസറ ആഘോഷങ്ങളുടെ ഭാഗമായി സന്ദർശകർക്കായി ഫിലിം സിറ്റി വിസ്മയകരമായ ഒരു ദൃശ്യവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. പ്രായഭേദമന്യേ നൂറുകണക്കിന് ആളുകളാണ് ആഘോഷങ്ങളുടെ ഭാഗമായി ഒത്തുചേർന്ന് ആവേശത്തോടെ ദണ്ഡിയ കളിച്ചത്.

ദസറ-നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായിറാമോജി ഫിലിം സിറ്റിയിൽ സംഘടിപ്പിച്ച 'പ്രീ-ദണ്ഡിയ ധമാൽ' പരിപാടി കാഴ്ചക്കാർക്ക് മികച്ചൊരു അനുഭവമാണ് സമ്മാനിച്ചത്. ഗുജറാത്ത് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഇതിൽ പങ്കെടുത്തു.

ആഘോഷവേളയ്ക്ക് കൂടുതൽ ഉണർവേകുന്നതിനായി 'രംഗ്താലി'യുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ പരിപാടി സംഗീതത്തിൻ്റേയും നൃത്തത്തിൻ്റേയും അകമ്പടിയോടെ സജീവമായി. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചെത്തിയ കുട്ടികളും മുതിർന്നവരും ഒരേപോലെ വലിയ ആവേശത്തോടെ ദണ്ഡിയ ആഘോഷങ്ങളിൽ പങ്കുചേർന്നു. പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു 'റോബോട്ട് ദാണ്ഡിയ' നൃത്തപ്രകടനം; റോബോട്ടിനൊപ്പം കുട്ടികൾ ഏറെ ആവേശത്തോടെ നൃത്തം ചെയ്തു.

റാമോജി ഫിലിം സിറ്റിയുടെ വിശാലമായ പശ്ചാത്തലത്തിൽ നക്ഷത്രനിബിഡമായ ആകാശത്തിനു കീഴിലാണ് ആഘോഷങ്ങൾ നടന്നത്. വൈകുന്നേരത്തെ ആഘോഷങ്ങൾക്ക് ഊർജ്ജസ്വലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി തീമാറ്റിക് ലൈറ്റിങ്, ഗംഭീരമായ ശബ്ദം, ഉത്സവ അലങ്കാരങ്ങൾ എന്നിവ വേദിയിൽ ഒരുക്കിയിരുന്നു.

ഗർബയുടെയും ദണ്ഡിയയുടെയും നിറങ്ങളും താളങ്ങളും റാമോജി ഫിലിം സിറ്റിയിൽ ഉത്സവ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. സംഗീതം, നൃത്തം, പരമ്പരാഗത ആഘോഷങ്ങൾ എന്നിവ ആസ്വദിച്ചുകൊണ്ട് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഉത്സവ സീസൺ ആഘോഷിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യമിട്ടാണ് ഈ പരിപാടി നടത്തിയത്.

എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് സുരക്ഷിതവും സ്വാഗതാർഹവുമായ ഒരു ആഘോഷം എന്ന നിലയിലാണ് പരിപാടി രൂപകൽപ്പന ചെയ്തത്. വൈകുന്നേരങ്ങളിൽ സന്ദർശകർക്ക് ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവ ഒരുക്കിയിരുന്നു. കൂടാതെ സന്ദർശകർക്ക് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുമുള്ള നിമിഷങ്ങൾ പകർത്താൻ വേദിക്ക് ചുറ്റും പ്രത്യേകം ഫോട്ടോ സ്പോട്ടുകൾ സ്ഥാപിച്ചിരുന്നു.

ഫോട്ടോ അവസരങ്ങൾ വേദിയിലെ ഉത്സവാനുഭവത്തിന് മാറ്റുകൂട്ടുമെന്ന് സംഘാടകർ പറഞ്ഞു. പ്രൊഫഷണൽ സുരക്ഷാ പരിശോധനയും ഓൺ-സൈറ്റ് സഹായവും വേദിയിൽ ലഭ്യമാക്കുമെന്ന് സംഘാടകർ നേരത്തെ പറഞ്ഞിരുന്നു. ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന് റാമോജി ഫിലിം സിറ്റിയോട് സന്ദർശകർ നന്ദിയും സന്തോഷവും അറിയിക്കുകയും ഭാവിയിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News