ജോണ് ബ്രിട്ടാസിനെ വലിച്ചിഴച്ച് കസ്റ്റഡിയില് എടുത്ത് ഡല്ഹി പോലീസ്; ദേഹാസ്വസ്ഥ്യം
New delhi, 11 ഒക്റ്റോബര്‍ (H.S.) സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ ബലമായി കസ്റ്റഡിയില്‍ എടുത്ത് ഡല്‍ഹി പോലീസ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ഇടപെടല്‍ ഉണ്ടായത്. റോഡിലൂടെ വലിച്ചിഴച്ചാണ് എംപിയെ കൊണ്ടു
britas


New delhi, 11 ഒക്റ്റോബര്‍ (H.S.)

സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ ബലമായി കസ്റ്റഡിയില്‍ എടുത്ത് ഡല്‍ഹി പോലീസ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ഇടപെടല്‍ ഉണ്ടായത്. റോഡിലൂടെ വലിച്ചിഴച്ചാണ് എംപിയെ കൊണ്ടു പോയത്.

പോലീസ് വാഹനത്തിനുള്ളിലേക്ക് ബലമായി വലിച്ച് കയറ്റി. ഇതിനിടെ മര്‍ദ്ദനമേറ്റതായും എംപി ആരോപിച്ചു. കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയ ബ്രിട്ടാസിനെ പിന്നീട് പോലീസ് വഴിയിലിറക്കിവിട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഒരു എംപിയെ മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിക്കുകയാണ് ഡല്‍ഹി പോലീസ് ചെയതതെന്ന് സിപിഎം ആരോപിച്ചു.

തനിക്കുനേരെ പൊലീസ് അതിക്രമം ഉണ്ടായതായി ജോണ്‍ ബ്രിട്ടാസ് എംപി. പൊലീസ് ബലമായി വാഹനത്തിലേക്ക് തള്ളിയിട്ട് സീറ്റില്‍ അമര്‍ത്തിവച്ചതായി ബ്രിട്ടാസ് പറഞ്ഞു. പൊലീസ് വിട്ടയച്ചശേഷം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയ ബ്രിട്ടാസ് ഏറെനേരം നടപ്പാതയില്‍ ഇരുന്നു. ഇടതുപക്ഷ പ്രവര്‍ത്തകരെ കൊണാട്ട് പ്ലേസില്‍ അറസ്റ്റു ചെയ്തത് അറിഞ്ഞാണ് ബ്രിട്ടാസ് സ്ഥലത്തെത്തിയത്.

ഡിസിപി നിര്‍ദേശിച്ചതു കൊണ്ടു മാത്രമാണ് തന്നെ വിട്ടയച്ചതെന്ന് ബ്രിട്ടാസ് പറഞ്ഞു. 5 സിആര്‍പിഎഫുകാര്‍ തന്നെയും മറ്റൊരാളെയും സീറ്റില്‍വച്ച് അമര്‍ത്തി. പൊലീസുകാരുടെ ബോഡി ക്യാമറയിലൂടെ കണ്‍ട്രോള്‍ റൂമില്‍നിന്ന് ഡിസിപി സച്ചിന്‍ ഇതു കണ്ടു. അദ്ദേഹം എംപിയാണ് ഉടന്‍ വിടണമെന്നു സച്ചിന്‍ നിര്‍ദേശിച്ചപ്പോഴാണ് വിട്ടത്. പിന്നീട് ബസിനു പുറത്തു തള്ളി. എംപിയാണെന്ന് പൊലീസുകാരോട് പറഞ്ഞെങ്കിലും അവര്‍ കേട്ടില്ല. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും വിട്ടില്ല. ഡിസിപി പിന്നീട് ഫോണില്‍ വിളിച്ച് ക്ഷമ പറഞ്ഞതായും ബ്രിട്ടാസ് പറഞ്ഞു.

നേരത്തെ ഡല്‍ഹി പോലീസിനെതിരെ രൂക്ഷമായ ഭാഷയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് ഇടയിലാണ് നടപടിയുണ്ടായത്.'ഡല്‍ഹി പോലീസിന് സുപ്രീം കോടതിയോടോ നിയമത്തോടോ യാതൊരു ബഹുമാനവുമില്ല. അവര്‍ വിചാരിക്കുന്നത് അവരാണ് സര്‍ക്കാരും പാര്‍ലമെന്റും സുപ്രീം കോടതിയുമെല്ലാമെന്നാണ്. പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ചുകീറി വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതി ഇപ്പോള്‍ പറഞ്ഞിട്ടേയുള്ളൂ. ഞങ്ങള്‍ സുപ്രീം കോടതിയെ വീണ്ടും സമീപിക്കും. ഡല്‍ഹി പോലീസാണോ അതോ ജനാധിപത്യ ഭരണകൂടമാണോ രാജ്യം ഭരിക്കുന്നത് എന്ന് തീരുമാനിക്കണം.' -ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ഇതിനു പിന്നാലെയാണ് പോലീസ് ബലമായി എംപിയെ കസ്റ്റഡിയില്‍ എടുത്തത്.

---------------

Hindusthan Samachar / Sreejith S


Latest News