ഗ്യാനേഷ് കുമാറിനെ മാറ്റാന് കേരള നിയമസഭയില് പ്രമേയം; മുഖ്യമന്ത്രി അവതരിപ്പിക്കും
Thiruvanathapuram, 11 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന പ്രമേയം കേരള നിയമസഭയില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍ നാളെ പ്രമേയം അവതരിപ്പിക്കും. എല്‍ഡിഎഫും പ്രമേയത്തെ
Niyamasabha


Thiruvanathapuram, 11 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന പ്രമേയം കേരള നിയമസഭയില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍ നാളെ പ്രമേയം അവതരിപ്പിക്കും. എല്‍ഡിഎഫും പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് വിവരം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള രണ്ടാം നിയമസഭാ സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. 9 ദിവസത്തേക്കാണ് സഭ സമ്മേളിക്കുന്നത്. വയോജനക്ഷേമ ബില്‍ ഉള്‍പ്പെടെ സുപ്രധാന നിയമനിര്‍മ്മാണങ്ങള്‍ ഈ സമ്മേളനകാലയളവില്‍ ഉണ്ടാകും.

രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിക്കുന്ന നിരവധി വിഷയങ്ങളും സഭയില്‍ എത്തും..അതില്‍ ഏറ്റവും പ്രധാനം പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും എതിരെ കേസ് എടുക്കാമെന്ന കോടതി വിധിയാണ്.ഭരണപക്ഷത്തിനെതിരെ ആരോപണങ്ങളുടെ മൂര്‍ച്ച കൂട്ടിയെത്തുന്ന പ്രതിപക്ഷത്തിന്റെ മുന ഒടിക്കുന്നതാകും പിണറായിയ്‌ക്കെതിരായ കോടതി ഉത്തരവ്..

മുഖ്യമന്ത്രി വി ഡി സതീശന്റെ ചാര്‍ട്ടേഡ് വിമാന യാത്രയില്‍ പ്രതിരോധത്തിലാകുന്ന ഭരണ പക്ഷം പിണറായിയ്‌ക്കെതിരായ കേസാകും സഭയില്‍ പിടിവള്ളിയാക്കുക.. വൈദ്യതി പ്രതിസന്ധി വിഷയത്തില്‍ സഭ പ്രക്ഷുബ്ധമായേയ്ക്കും..സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമവും സഭയില്‍ എത്തും.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പാസ്സാക്കിയ സ്വകാര്യ സര്‍വകലാശാല ബില്‍ തിരികെ വിളിക്കുന്നത് സംബന്ധിച്ച ശുപാര്‍ശയുമായി ബന്ധപ്പെട്ട പ്രമേയം ഈ സഭ സമ്മേളനത്തില്‍ ഉണ്ടാകും.. നിലവില്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ് ബില്ലുള്ളത്..വയോജനങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്ന വയോജന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു..ബില്‍ ഈ സഭ സമ്മേളനത്തില്‍ അവതരിപ്പിക്കും..

നാളെ മുതല്‍ 29 വരെ ഒന്‍പത് ദിവസമാണ് സഭ സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. പ്രധാനമായും നിയമനിര്‍മ്മാണകാര്യത്തിനായിട്ടാണ് ഈ സഭ സമ്മേളിക്കുന്നത്. നാളെ രണ്ട് ബില്ലുകള്‍ അവതരിപ്പിക്കുകയും അവ സബ്ജക്റ്റ് കമ്മിറ്റിയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കുകയും ചെയ്യും . 2026-ലെ കേരള കോര്‍ട്ട് ഫീസും വ്യവഹാരസലയുും (ഭേദഗതി) ബില്‍, The Madras Hindu Religious and Charitable Endowments (Amendment) Bill 202 എന്നീ ബില്ലുകളാണ് പരിഗണിക്കുന്നത്. ശേഷിക്കുന്ന ദിവസങ്ങളിലെ നിയമനിര്‍മമാണകാര്യം സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി നാളെ കാര്യോപദേശക സമിതി യോഗവും നാളെ ചേരും

---------------

Hindusthan Samachar / Sreejith S


Latest News