സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കെപിസിസിയുടെ എക്സ് പോസ്റ്റ്; ചുമതലക്കാരനെ നീക്കിയെന്ന് സണ്ണി ജോസഫ്
Thiruvanathapuram, 12 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ എക്സില്‍ പോസ്റ്റിട്ട് കേരളത്തിലെ കോണ്‍ഗ്രസ്. ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റ്. വിമര്‍ശനമുയര്‍ന്നതോടെ പോസ്റ്റ് പിന്‍വ
KPCC MEETNG ON OCTOBER 13


Thiruvanathapuram, 12 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ എക്സില്‍ പോസ്റ്റിട്ട് കേരളത്തിലെ കോണ്‍ഗ്രസ്. ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റ്. വിമര്‍ശനമുയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ചു. എക്സ് അക്കൗണ്ട് കൈകാര്യംചെയ്യുന്നവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നാണ് ഔദ്യോഗിക വിശദീകരണം.

ഡല്‍ഹിയില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരുടെ അകമ്പടിയോടെ സുപ്രീംകോടതിയിലെത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി റിട്ട് ഹര്‍ജി ഫയല്‍ ചെയ്യാനിരിക്കെയായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ എക്സ് അക്കൗണ്ടില്‍ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സൂര്യകാന്തിന് ക്രമസമാധാന ചുമതല നോക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജോലി രാജിവെച്ചുപോകണമെന്നും അതിനു കഴിയുന്ന മറ്റൊരാളെ ഞങ്ങള്‍ കണ്ടെത്തിക്കൊള്ളാമെന്നുമായിരുന്നു പോസ്റ്റ്.

'പ്രിയ സൂര്യകാന്ത്, ക്രമസമാധാന ചുമതല പാലിക്കാന്‍ നിങ്ങളെക്കൊണ്ട് കഴിയില്ലെങ്കില്‍ ഉടന്‍ രാജിവെച്ചൊഴിയൂ, അതിനു കഴിയുന്ന മറ്റൊരാളെ ഞങ്ങള്‍ കണ്ടെത്തിക്കൊള്ളാം' എന്നായിരുന്നു പോസ്റ്റ്. ഇത് ദേശീയമാധ്യമങ്ങളിലടക്കം വാര്‍ത്തയായതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് പിന്‍വലിപ്പിച്ചു.

പിന്നാലെ വിവാദ പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയില്‍നിന്ന് നീക്കിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വാര്‍ത്താക്കുറിപ്പിറക്കി. കെ.പി.സി.സി. നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് ഔദ്യോഗിക പേജിലൂടെ ഈ പോസ്റ്റിട്ടതെന്നും വിവേകശൂന്യമായ ഈ കൃത്യം നിര്‍വഹിച്ച വ്യക്തിയെ ചുമതലയില്‍നിന്ന് നീക്കിയെന്നുമാണ് കെ.പി.സി.സി. അറിയിക്കുന്നത്. പോസ്റ്റ് സംബന്ധിച്ച സാഹചര്യം കെ.പി.സി.സി. പരിശോധിക്കും. കോടതിയുടെ നിഷ്പക്ഷത സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരുവിധ അഭിപ്രായവ്യത്യാസവുമില്ല. ഇതിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റുകള്‍ കെ.പി.സി.സി.യുടെ നിലപാടല്ലെന്നും സണ്ണി ജോസഫ് അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News