Enter your Email Address to subscribe to our newsletters

New delhi, 12 ഒക്റ്റോബര്‍ (H.S.)
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ രാജിവയ്പ്പിക്കുന്നതുവരെ പ്രതിപക്ഷം സമരവുമായി തെരുവില്‍ ഉണ്ടാകുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എത്ര ദിവസമെടുത്താലും മാസമെടുത്താലും പ്രതിഷേധം അവസാനിപ്പിക്കില്ല. ഞങ്ങള്‍ തളരില്ലെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ അടക്കം പ്രതിഷേധിക്കുന്ന സ്ത്രീകളടക്കമുള്ളവരെ ബിജെപി- ആര്‍എസ്എസ് ഗുണ്ടകള്‍ ആക്രമിക്കുകയാണ്. ഇതുകൊണ്ടെന്നും ഭയപ്പെടുത്താം എന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും പൊലീസും പ്രതിഷേധക്കാരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ പ്രദര്‍ശിപ്പിച്ചു.
ഗ്യാനേഷ് കുമാര്‍ ബിജെപിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് വ്യ്ക്തമായിട്ടുണ്ടു. എന്നിട്ടും എന്തു കൊണ്ട് അദ്ദേഹം രാജിവയ്ക്കുന്നില്ലെന്ന് രാഹുല്‍ ചോദിച്ചു. അദ്ദേഹത്തിന്റെ അവസ്ഥ അറിയാം. ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഗ്യാനേഷിനെ വെറുതേ വിടില്ല. ഗ്യാനേഷിനെക്കുറിച്ചുള്ള വിവരങ്ങളും അഴിമതി വിവരങ്ങളും പ്രതിപക്ഷത്തിന് അറിയാം. പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, പരാതി നല്‍കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഞങ്ങളോട് പറഞ്ഞു. ഇന്ന് സുപ്രീംകോടതിയില്‍ പോയി നിവേദനം നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.
കേന്ദ്ര ഏജന്‍സികളില്‍നിന്ന് ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്ക് വിവരം നല്‍കുന്നുണ്ട്. ആവശ്യങ്ങളില്‍ പരിഹാരമുണ്ടാകാതെ പിന്നോട്ടില്ല. മോദി അടക്കം ഒന്നിനെയും ഭയപ്പെടില്ല.പ്രതിപക്ഷം ചെയ്യുന്നത് ശരിയാണെന്നാണ് 50% പൊലീസുകാരും പറയുന്നതെന്ന് രാഹുല്‍ പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞു. ഇപ്പോള്‍ ജനങ്ങള്‍ ഒരുവശത്തും മോദിയും അമിത്ഷായും ഗ്യാനേഷ് കുമാറും മറുവശത്തുമാണ്. ഡല്‍ഹിയെ കേന്ദ്ര സര്‍ക്കാര്‍ ജയിലാക്കി മാറ്റി ഗ്യാനേഷിനെ സഹായിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S