ലഹരിമരുന്ന് ഉപയോഗിക്കുന്നവരയെല്ല വിതരണക്കാരെയാണ് ലക്ഷ്യമിടേണ്ടത്; സുപ്രീം കോടതി
New delhi, 13 ഒക്റ്റോബര്‍ (H.S.) മയക്കുമരുന്ന് ഉപയോഗിക്കുന്നവരയെല്ല വിതരണക്കാരെയാണ് ലക്ഷ്യമിടേണ്ടതെന്ന് സുപ്രീം കോടതി. വിതരണ ശൃംഖലയുടെ ഏറ്റവും അവസാന ഘട്ടത്തിലുള്ളവരെ കേവലം കുറ്റവാളികളായി മാത്രം കാണരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരക്കാരെ
Supreme Court


New delhi, 13 ഒക്റ്റോബര്‍ (H.S.)

മയക്കുമരുന്ന് ഉപയോഗിക്കുന്നവരയെല്ല വിതരണക്കാരെയാണ് ലക്ഷ്യമിടേണ്ടതെന്ന് സുപ്രീം കോടതി. വിതരണ ശൃംഖലയുടെ ഏറ്റവും അവസാന ഘട്ടത്തിലുള്ളവരെ കേവലം കുറ്റവാളികളായി മാത്രം കാണരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരക്കാരെ നിയമനടപടിക്ക് വിധേയരാക്കുന്നതും വിചാരണ തീരുംമുമ്പ് തടവിലാക്കുന്നതും ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ശിക്ഷിക്കുന്നതിലുപരി, അതിന്റെ ലഭ്യത തടയുന്നതിലും വിതരണ ശൃംഖല തകര്‍ക്കുന്നതിലുമാണ് നിയമപാലകര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. 'യഥാര്‍ത്ഥത്തില്‍ ഇരകളായ ഉപയോക്താക്കളെ ശിക്ഷിക്കുന്നതിലല്ല, മറിച്ച് മയക്കുമരുന്നിന്റെ ലഭ്യത തടയുന്നതിലും വിതരണ ശൃംഖല തകര്‍ക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്' കോടതി വ്യക്തമാക്കി.

ജയിലിലെ സഹവാസത്തിലൂടെയുണ്ടാകുന്ന ബന്ധങ്ങള്‍ അവരെ മയക്കുമരുന്ന് വ്യാപാരത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ എത്തിച്ചേക്കാന്‍ ഇടയാക്കിയേക്കാമെന്നും കോടതി വ്യക്തമാക്കി. 'ഇത്തരം ഇരകളെ നിയമനടപടികള്‍ക്ക് വിധേയരാക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കിയേക്കാം. വിചാരണാ വേളയില്‍ ജയിലിലടയ്ക്കുന്നത് വഴി അവിടെയുണ്ടാകുന്ന ബന്ധങ്ങള്‍ അവരെ മയക്കുമരുന്ന് വിതരണ ശൃംഖലയുടെ ഭാഗമാകുന്നതിലേക്ക് നയിച്ചേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം' ബെഞ്ച് നിരീക്ഷിച്ചു.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം മയക്കുമരുന്ന് വില്‍ക്കുന്നവരില്‍ നിന്ന് കഞ്ചാവ് അടങ്ങിയ ഒരു പൊതി കൈപ്പറ്റിയെന്നാരോപിച്ച് ഒരു സ്ത്രീക്കെതിരെ 'നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്റ്റ്, 1985' പ്രകാരം ചുമത്തിയ കേസിലെ നടപടികള്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. എന്‍ഡിപിഎസ് കേസില്‍ നാലാം പ്രതിയായാണ് ഈ സ്ത്രീയെ ഉള്‍പ്പെടുത്തിയിരുന്നത്.

കോളജിന് മുന്നില്‍ വച്ച് മറ്റ് രണ്ടു പേര്‍ പ്രതിയുടെ കൈയില്‍ കഞ്ചാവ് അടങ്ങിയ ഒരു പൊതി നല്‍കി. സ്ത്രീ പൊതി തന്റെ ബാഗില്‍ സൂക്ഷിച്ചു. തുടര്‍ന്ന് പൊലീസ് മൂന്നുപേരെയും പിടികൂടി വില്‍പ്പനക്കാരെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പേരുടെ കൈവശം അവരുടെ സ്‌കൂട്ടറില്‍ നിന്ന് വലിയ അളവില്‍ കഞ്ചാവ് ഉണ്ടായിരുന്നു. എന്നാല്‍, പൊലീസുദ്യോഗസ്ഥരുടെ മൊഴികള്‍ പ്രകാരം, ആ സ്ത്രീയുടെ കൈവശമോ ബാഗിലോ നിരോധിത വസ്തുക്കളൊന്നും കണ്ടെത്തിയിരുന്നില്ല. മാത്രമല്ല, അവര്‍ക്കെതിരായ കേസ് പ്രധാനമായും സഹപ്രതികളുടെ മൊഴികളെയും അവര്‍ നടത്തിയെന്ന് പറയപ്പെടുന്ന കുറ്റസമ്മതത്തെയുമാണ് ആശ്രയിച്ചിരുന്നത്.

കേസ് പൂര്‍ണമായും കൂട്ടുപ്രതിയുടെ മൊഴിയെയും പ്രതിയുടെ തന്നെ കുറ്റസമ്മത മൊഴികളെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് നിരീക്ഷിച്ചു. 'കുറ്റസമ്മത മൊഴികളെ മാത്രം ആശ്രയിക്കാനാവില്ലെന്നത് സുസ്ഥിരമായ നിയമതത്വമാണ്. കൂടാതെ അപ്പീല്‍ക്കാരനില്‍ നിന്ന് നിരോധിത വസ്തുക്കളൊന്നും കണ്ടെടുത്തിട്ടുമില്ല; അതിനാല്‍ അദ്ദേഹത്തിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഞങ്ങള്‍ കരുതുന്നു' എന്ന് കോടതി നിരീക്ഷിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News