Enter your Email Address to subscribe to our newsletters

New delhi, 13 ഒക്റ്റോബര്‍ (H.S.)
രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിനെ ചൂണ്ടികാട്ടിയാണ് അസം മുഖ്യമന്ത്രിയുടെ വെല്ലുവിളി. ഇ.വി.എം വഴി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജി വെക്കുകയാണെങ്കില്‍ ബാലറ്റ് പേപ്പര്‍ രീതിയിലേക്ക് മാറാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
കേരളം, കര്‍ണാടക, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇ.വി.എം ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പുകളിലൂടെയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. ഇത്തരത്തില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജി വെച്ച് ബാലറ്റ് പേപ്പറിലൂടെ വീണ്ടും ജനവിധി തേടാന്‍ തയ്യാറാണെങ്കില്‍ ബാലറ്റ് വോട്ടിങ്ങിനെ പിന്തുണയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു.
അസ്സം,ബംഗാള്‍, ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിലെ ജനസംഖ്യയില്‍ വ്യത്യാസം വന്നത് അനധികൃത കുടിയേറ്റത്തിലൂടെയാണ്. നിത്യവും ഇത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് അവരുടെ പേരുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ ജനസംഖ്യ ആകെപ്പാടെ മാറും. അതിനാല്‍ രാജ്യത്തുണ്ടാകുന്ന ജനസംഖ്യാപരമായ മാറ്റങ്ങള്‍ കൃത്യമായി പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും സ്പെഷ്യല്‍ സമ്മറി റിവിഷന്‍ പോലുള്ള നടപടികള്‍ ഒഴിവാക്കാനാവാത്തതാണ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ എസ്.ഐ.ആര്‍ നടക്കണണെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. എങ്കില്‍ മാത്രമേ ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. രാഹുലും കോണ്‍ഗ്രസും വിദേശശക്തികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ജനാധിപത്യസ്ഥാപനങ്ങളെയും തകര്‍ക്കാനാണ് അവരുടെ ശ്രമം. ഇന്ത്യയോ നേപ്പാളോ ബംഗ്ലാദേശോ ആക്കാനാണ് അവരുടെ ശ്രമം. ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് രാഹുല്‍ ശ്രമിക്കുന്നത്. പൊതുജനങ്ങളുടെ പിന്തുണയില്ലാതെ ഭരണവര്‍ഗത്തെ താഴെയിറക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റെ വോട്ട് ചോരി പ്രതിഷേധമെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളുടെ പിന്തുണയില്ലാതെ വെറും രണ്ടായിരമോ മൂവായിരമോ ആളുകള്‍ മാത്രമേ രാഹുലിന്റെ ഈ പ്രതിഷേധത്തെ പിന്തുണയ്ക്കുകയുള്ളൂ. അസ്വസ്ഥരായ ഏതാനും 'ദിമാഗി നക്സലുകളാണ'് ഈ പ്രതിഷേധത്തെ ഇപ്പോള്‍ നയിക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ച ആഗ്രഹിക്കാത്താവരാണ് അവര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S