Enter your Email Address to subscribe to our newsletters

New delhi, 13 ഒക്റ്റോബര്‍ (H.S.)
ഡല്‍ഹി പൊലീസിനെ വെട്ടിച്ച് ജന്തര്‍മന്ദിറില്‍ സിജെപി പ്രതിഷേധം. നേതാക്കളും പ്രവര്‍ത്തകരും ജന്തര്‍മന്തറില്‍ പ്രവേശിച്ചാണ് പ്രതിഷേധിച്ചത്. ഏതാനും സിജെപി പ്രവര്‍ത്തകര്‍ സമീപത്തെ ജെഡിയു ഓഫിസിന്റെ ഗെയ്റ്റിനു മുകളിലൂടെയാണ് ജന്തര്‍മന്തറിലേക്ക് പ്രവേശിച്ചത്. സിജെപിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ തത്സമയം ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു. ജന്തര്‍മന്തറില്‍ പ്രവേശിച്ച അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് അഭിജിത് ദിപ്‌കെ എക്‌സില്‍ കുറിച്ചു. ത്രിവര്‍ണ പതാകയുമായാണ് ഇവര്‍ ജന്തര്‍മന്തറിലേക്ക് കയറിയത്.
ജന്തര്‍ മന്തറില്‍ സമരത്തിനുള്ള തീയതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് സിജെപി പൊലീസിന് അപേക്ഷ നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് പ്രതിഷേധം ആരംഭിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ ജന്തര്‍മന്തര്‍സമരവേദിയല്ലെന്നുള്ള വിജ്ഞാപനം പൊലീസ് ഇറക്കുകയായിരുന്നു. സിജെപി അനുവദിച്ച 24 മണിക്കൂര്‍ സമയം അവസാനിക്കാനിരിക്കെയാണ് ജന്തര്‍മന്തറിലേക്ക് പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായ എന്‍ട്രി നടത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത പൊലീസ് കാവലിലാണ് ജന്തര്‍ മന്തര്‍. ഒരാളെ പോലും ഇവിടേക്ക് കയറ്റിവിടുന്നുണ്ടായിരുന്നില്ല. അതിനു ശേഷം ആദ്യമായാണ് പ്രക്ഷോഭകാരികള്‍ അതിനുള്ളിലെത്തുന്നത്. രണ്ടു ദിവസം മുന്‍പ് പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ സമീപത്തെ കേരള ഹൗസ് കവാടത്തിലൂടെ ഇറങ്ങി ജന്തര്‍ മന്തറിലേക്കുള്ള റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചേങ്കിലും ഇവര്‍ക്കും ഉള്ളിലേക്ക് കടക്കാനായിരുന്നില്ല. മൂന്ന് നിര ബാരിക്കേഡ് കടന്നു മാത്രമേ ജന്തര്‍ മന്തറില്‍ എത്താന്‍ കഴിയൂ. അതുകൊണ്ടാണ് ഇവര്‍ സമീപത്തെ ജെഡിയു ഓഫിസിന്റെ ഗേറ്റ് ചാടി ഉള്ളില്‍ കടന്നത്. ജന്തര്‍ മന്തര്‍ ഡീനോട്ടിഫൈ ചെയ്താലും തിരിച്ചുപിടിക്കുമെന്ന സിജെപി തിങ്കളാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / Sreejith S