മിനികൂപ്പര് അപകടം: നീതി കിട്ടണ വരെയും പോരാടും ഇരകളുടെ കുടുംബം
Thiruvanathapuram, 13 ഒക്റ്റോബര്‍ (H.S.) മകളുടെ മരണത്തില്‍ തങ്ങള്‍ക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് നെടുമ്പാശ്ശേരിയില്‍ മിനികൂപ്പര്‍ ഇടിച്ച് കൊല്ലപ്പെട്ട എംപി ഗോപികയുടെ കുടുംബം. ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത ഒരാളെ ജുവനൈല്‍ ഹോമിലേക്ക് വിടു
Mini Cooper that crashed ,Suhail Sajeev


Thiruvanathapuram, 13 ഒക്റ്റോബര്‍ (H.S.)

മകളുടെ മരണത്തില്‍ തങ്ങള്‍ക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് നെടുമ്പാശ്ശേരിയില്‍ മിനികൂപ്പര്‍ ഇടിച്ച് കൊല്ലപ്പെട്ട എംപി ഗോപികയുടെ കുടുംബം. ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത ഒരാളെ ജുവനൈല്‍ ഹോമിലേക്ക് വിടുക എന്നത് കേസ് അട്ടിമറിക്കാന്‍ ആണെന്ന് സംശയിക്കുന്നുവെന്ന് പിതാവ് പ്രദീപ്കുമാര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് നീതി ലഭിക്കുമോ എന്നാണ് സംശയം. പൊലീസിന് അന്വേഷണത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് മുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും പറയുന്നു.

അപകടത്തിനുശേഷം എന്ത് സംഭവിച്ചാലും ബാപ്പ നോക്കിക്കോളും എന്ന് പറഞ്ഞത് സ്വാധീനമുള്ളതുകൊണ്ടാണ്. അപകടത്തിനുശേഷം എഫ്‌ഐആറില്‍ പ്രതി മദ്യപിച്ച കാര്യം ഉള്‍പ്പെടുത്തിയിരുന്നില്ല എന്നാണ് മനസിലാക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ മകള്‍ക്കെതിരെയും തങ്ങള്‍ക്കെതിരെയും അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നുണ്ട്.

രാഷ്ട്രീയ നേതാക്കള്‍ മാന്യത പാലിക്കണം. ശശികല ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുടുംബത്തെ അധിക്ഷേപിക്കുകയാണ്. പ്രതിയെ രക്ഷിക്കാന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഇടപെട്ടെന്ന് സംശയമുണ്ട്. മകളുടെ പോസ്റ്റുമോട്ടത്തിനുശേഷം രക്ത പരിശോധന നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും പ്രദീപ്കുമാര്‍ പറഞ്ഞു. മകളുടെ മരണത്തില്‍ നീതി കിട്ടണം. കരയാതിരിക്കുന്നത് സങ്കടമില്ലാഞ്ഞിട്ടല്ല. മകള്‍ നഷ്ടപ്പെട്ടതിന്റെ മരവിപ്പ് ഉണ്ടാക്കിയ ഉറപ്പ് കൊണ്ടാണെന്നും ഗോപികയുടെ അച്ഛന്‍ പറഞ്ഞു.

മകള്‍ വീട്ടിലേക്ക് വരുമ്പോള്‍ ഞങ്ങളുടെ കുടുംബത്തിന് എല്ലാവര്‍ക്കും സന്തോഷം ആയിരുന്നു. ആ ദുഷ്ടന്‍ ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ എന്റെ കുഞ്ഞിന് ഇങ്ങനെ വരുമായിരുന്നോ? മദ്യലഹരിയില്‍ കാറോടിച്ച് അപകടം ഉണ്ടാക്കിയ സുഹൈലിനെ പരാമര്‍ശിച്ച് കൊണ്ട് ഗോപികയുടെ അമ്മ പറഞ്ഞു. ഇനിയും മക്കള്‍ക്ക് കാര്‍ വാങ്ങിച്ചു കൊടുക്കാന്‍ പറയണമെന്നും കരച്ചിലിനിടെ ആ അമ്മ പിറുപിറുത്തു. അച്ഛനോട് അവള്‍ക്ക് ഭയങ്കര സ്‌നേഹം ആയിരുന്നു. അച്ഛനോട് പറയാതെ അവള്‍ ഒന്നും ചെയ്യുമായിരുന്നില്ലെന്ന് പറഞ്ഞ് മാതാവ് വിതുമ്പി.

സങ്കടം നിയന്ത്രിക്കാന്‍ ആവാതെ വന്ന അമ്മയെ ഗോപികയുടെ സഹോദരന്‍ വീടിനകത്തേക്ക് കൊണ്ടുപോയി. അടുത്തയാഴ്ച നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്ന ഗോപിക വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് ശരിയാക്കാനുള്ള ഒരുക്കത്തില്‍ ആയിരുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന ഗോപിക പഠിച്ചിരുന്ന കെഎംഎം കോളജിലെ വൈസ് ചെയര്‍പേഴ്സണ്‍ ആയിരുന്നു. എന്‍എസ്എസിലൂടെ സാമൂഹിക സേവന രംഗത്തും സജീവമായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News