നെടുമ്പാശ്ശേരി വാഹനാപകടം: കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും: രമേശ് ചെന്നിത്തല
New delhi, 13 ഒക്റ്റോബര്‍ (H.S.) നെടുമ്പാശ്ശേരി വാഹനാപകടത്തിൽ കൊല്ലപ്പെട്ട മൂന്നുപേരുടെയും കുടുംബാംഗങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫോണിൽ സംസാരിച്ചു. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ കുറ്റക്കാർക്ക് വാങ്ങിനൽകുമെന്ന് അദ്ദേഹം ഉറപ്പ
आर्यकन्या डिग्री कालेज में आयोजित मिशन शक्ति से संबोधित छाया चित्र

New delhi, 13 ഒക്റ്റോബര്‍ (H.S.)

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ കൊല്ലപ്പെട്ട മൂന്നുപേരുടെയും കുടുംബാംഗങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫോണിൽ സംസാരിച്ചു. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ കുറ്റക്കാർക്ക് വാങ്ങിനൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. അന്വേഷണത്തിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. പഴുതുകൾ അടച്ചുള്ള അന്വേഷണമാണ് ഇതുവരെ നടന്നിട്ടുള്ളതെന്നും അദ്ദേഹം കുടുംബത്തെ ബോധ്യപ്പെടുത്തി. കുറ്റക്കാരെ നിയമത്തിന്റെ പരിധിയിൽ നിന്ന് രക്ഷപ്പെടാൻ ഒരിക്കലും അനുവദിക്കില്ല. അവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ കൂടെയുണ്ടാവും. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് യാതൊരു ആശങ്കയും വേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു

മരിച്ച മൂന്നു കുട്ടികളുടെയും കുടുംബാംഗങ്ങളോട് ആഭ്യന്തരമന്ത്രി സംസാരിച്ചു

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ കൊല്ലപ്പെട്ട മൂന്നുപേരുടെയും കുടുംബാംഗങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫോണിൽ സംസാരിച്ചു. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ കുറ്റക്കാർക്ക് വാങ്ങിനൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. അന്വേഷണത്തിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. പഴുതുകൾ അടച്ചുള്ള അന്വേഷണമാണ് ഇതുവരെ നടന്നിട്ടുള്ളതെന്നും അദ്ദേഹം കുടുംബത്തെ ബോധ്യപ്പെടുത്തി. കുറ്റക്കാരെ നിയമത്തിന്റെ പരിധിയിൽ നിന്ന് രക്ഷപ്പെടാൻ ഒരിക്കലും അനുവദിക്കില്ല. അവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ കൂടെയുണ്ടാവും. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് യാതൊരു ആശങ്കയും വേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു

---------------

Hindusthan Samachar / Sreejith S

Latest News