Enter your Email Address to subscribe to our newsletters


Keralam, 14 ഒക്റ്റോബര് (H.S.)
ഏഷ്യന് ഗെയിംസില് തിളങ്ങിയ കേരള പോലീസ് താരങ്ങളെ ആദരിച്ചു
സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്ധിപ്പിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ പുതിയ 164 പോലീസ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്വഹിച്ചു. സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവര്ത്തനങ്ങളും തീവ്രവാദ വിരുദ്ധ നീക്കങ്ങളും കൂടുതല് ശക്തമാക്കുന്നതിനാണ് പുതിയ വാഹനങ്ങള് ലഭ്യമാക്കിയിരിക്കുന്നതെന്ന് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജില് നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു.
ഡാന്സാഫ് ഉള്പ്പെടെയുള്ളവയുടെ ലഹരിവിരുദ്ധ പ്രവര്ത്തനങ്ങള്ക്കായി 10.92 കോടി രൂപ ചെലവഴിച്ച് 84 വാഹനങ്ങള് വാങ്ങിയിട്ടുള്ളത്. കൂടാതെ,
ജില്ലാ- റേഞ്ച്തല നാര്ക്കോട്ടിക് കണ്ട്രോള് യൂണിറ്റുകള്ക്കായി വാങ്ങിയ 5.04 കോടി രൂപയുടെ 24 വാഹനങ്ങളും ജില്ലാ ആന്റി ടെററിസ്റ്റ് സ്ക്വാഡ്, ഇന്റലിജന്സ് വിംഗ് എന്നിവയുടെ തീവ്രവാദ വിരുദ്ധ പ്രവര്ത്തനങ്ങള്ക്കും കൗണ്ടര് ഇന്റലിജന്സിനുമായി 7.69 കോടി രൂപ ചെലവഴിച്ച് 56 വാങ്ങിയ വാഹനങ്ങളും ഉൾപ്പെടെ 164 വാഹനങ്ങളാണ് പോലീസ് സേനയുടെ ഭാഗമാകുന്നത് എന്ന് മന്ത്രി വ്യക്തമാക്കി.
ഏഷ്യന് ഗെയിംസില് ശ്രദ്ധേയ നേട്ടം കൈവരിച്ച കേരള പോലീസിലെ കായിക താരങ്ങളെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു. ഹവില്ദാര് മനു ടി. എസ്. അസിസ്റ്റന്റ് കമാന്ഡന്റ് സജന് പ്രകാശ്, ഹവില്ദാര് അന്സ ബാബു, ഹവില്ദാര് എറിന് വര്ഗീസ് എന്നിവരാണ് മന്ത്രിയില് നിന്നും
അനുമോദനങ്ങള് ഏറ്റുവാങ്ങിയത്.
കേരളത്തിന്റെയും രാജ്യത്തിന്റെയും യശസ്സ് ഉയര്ത്താന് ഈ താരങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അനുമോദന സന്ദേശത്തില് മന്ത്രി പറഞ്ഞു. കായികരംഗത്തെ പ്രോത്സാഹനത്തിനായി കേരള പോലീസ് നല്കിവരുന്ന പിന്തുണയുടെയും സേനയുടെ കായിക പാരമ്പര്യത്തിന്റെയും വ്യക്തമായ തെളിവാണ് ഈ താരങ്ങളുടെ വിജയം. മുന്കാലങ്ങളില് ജിമ്മി ജോര്ജ്ജ്, ഗോപിനാഥ് ഐ.പി.എസ്., ജോസ് ജോര്ജ്ജ് ഐ.പി.എസ്., കെ. ഉദയകുമാര്, സിറില് സി. വല്ലൂര് തുടങ്ങി അന്തര്ദേശീയ തലത്തില് തിളങ്ങിയ നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ നിരയിലേക്കാണ് പുതിയ താരങ്ങളും എത്തിച്ചേര്ന്നിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര് അധ്യക്ഷനായ പരിപാടിയില് ആംഡ് പോലീസ് ബറ്റാലിയന് എഡിജിപി ബല്റാം കുമാര് ഉപാധ്യായ, പോലീസ് ആസ്ഥാനം ഐ.ജി. ഹര്ഷിത അത്തലൂരി,
എസ്. ഐ. എസ്. എഫ് കമാണ്ടൻ്റ് സോളമൻ , മറ്റ് മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S