മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിന് കുടുംബ വാർഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയാക്കി ഉയർത്തി; തീരുമാനം മന്ത്രിസഭായോഗത്തിൻ്റേത്
Thiruvananthapuram, 15 ഒക്റ്റോബര്‍ (H.S.) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിന് അർഹതാ മാനദണ്ഡമായ കുടുംബ വാർഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയാക്കി ഉയർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുമ്പ് ഇത് രണ്ട്
VD Satheeshan


Thiruvananthapuram, 15 ഒക്റ്റോബര്‍ (H.S.)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിന് അർഹതാ മാനദണ്ഡമായ കുടുംബ വാർഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയാക്കി ഉയർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുമ്പ് ഇത് രണ്ട് ലക്ഷമായിരുന്നു. പോർട്ടൽ മുഖേന ധനസഹായം അനുവദിക്കാനുള്ള അധികാരം വർധിപ്പിച്ചു. മുഖ്യമന്ത്രിക്ക് അഞ്ചു ലക്ഷം രൂപയും റവന്യൂ മന്ത്രിക്ക് ഒരു ലക്ഷം രൂപയും റവന്യൂ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിക്ക് 50,000 രൂപയും ജില്ലാ കലക്ടർക്ക് 25,000 രൂപയും അനുവദിക്കാൻ അധികാരം നൽകി. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കളക്ടർമാക്ക് ഒരു കോടി രൂപ വീതം അൺടൈഡ് ഫണ്ട് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരള സ്റ്റേറ്റ് ഡേറ്റ പോളിസി 2026 ന്റെ കരടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. പൊതുഫണ്ട് ഉപയോഗിച്ച് സർക്കാർ വകുപ്പുകൾ, ഓഫീസുകൾ, ഏജൻസികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ സൃഷ്ടിക്കുകയോ ശേഖരിക്കുകയോ, സൂക്ഷിക്കുകയോ, പ്രൊസസ് ചെയ്യുകയോ ചെയ്യുന്ന ഡേറ്റയുടെ വർഗീകരണം, പങ്കിടൽ, ഉത്തരവാദിത്വത്തോട് കൂടിയുള്ള ഉപയോഗം തുടങ്ങിയവയ്ക്കായി സംസ്ഥാനതല ചട്ടക്കൂട് ഉണ്ടാക്കുന്നതിനാണ് കേരള സ്റ്റേറ്റ് ഡേറ്റ പോളിസി 2026 വിഭാവനം ചെയ്തിട്ടുള്ളത്. ഒരു പൊതു ഡേറ്റ എക്സ്ചേഞ്ച് പ്ലാറ്റ് ഫോം വഴി കൃത്യമായ സർക്കാർ ഡാറ്റ സുരക്ഷിതമായും നിയന്ത്രിതമായും പങ്കിടുന്നതിനും ഡേറ്റയുടെ ഗുണനിലവാരം, പരസ്പര പ്രവർത്തന ക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്നതുമാണ് നയത്തിന്റെ ലക്ഷ്യം. സർക്കാർ വകുപ്പുകൾക്കിടയിൽ ഡേറ്റ (വിവരങ്ങൾ) പരസ്പരം പങ്കിടുന്നതിന് സാങ്കേതികമായ ഒരു സംവിധാനം രൂപീകരിക്കേണ്ട ആവശ്യകതയിൽ നിന്നാണ് സംസ്ഥാന ഡേറ്റ പോളിസി എന്ന നിർദേശം ഉയർന്നു വന്നത്. കേരള സ്റ്റേറ്റ് ഐടി മിഷനാണ് സ്റ്റേറ്റ് ഡേറ്റ പോളിസി തയാറാക്കിയത്.

റവന്യൂ വകുപ്പിൽ 15 വർഷം രജിസ്ട്രേഷൻ കാലാവധി പൂർത്തിയാക്കുകയും നിലവിൽ ഉപയോഗിക്കാൻ സാധിക്കാത്തതുമായ 152 വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ വാങ്ങാൻ തുക അനുവദിച്ചു.

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ബിറ്റുമിന്റെ വിലയിലുണ്ടായ അസാധാരണമായ വർധനയുടെ പശ്ചാത്തലത്തിൽ, ആശ്വാസ നടപടിയായി അനുവദിച്ച ബിറ്റുമിൻ വില വ്യത്യാസം നൽകുന്നതിനുള്ള ആനുകൂല്യത്തിന്റെ കാലാവധി 2027 ഏപ്രിൽ 30 വരെ ദീർഘിപ്പിക്കാനും, റോഡ് പ്രവർത്തികൾ നിർവഹിക്കുന്ന എല്ലാ എഞ്ചിനിയറിങ് വകുപ്പുകൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ബാധകമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News