കേരളത്തിൽ 18 കാരറ്റ് സ്വർണവില ഏകീകരിച്ചു; പുതിയ നിരക്കുകൾ നിലവിൽ വന്നു
Ernakulam , 15 ഒക്റ്റോബര് (H.S.) കേരളത്തിലെ ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണത്തിന് ഇതുവരെ ഈടാക്കിയിരുന്ന വ്യത്യസ്ത വിലകൾ ഏകീകരിച്ചു. കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ സ്വർണ വ്യാപാര സംഘടനകൾ എടുത്ത കൂട്ടാ
Gold rate increased


Ernakulam , 15 ഒക്റ്റോബര് (H.S.)

കേരളത്തിലെ ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണത്തിന് ഇതുവരെ ഈടാക്കിയിരുന്ന വ്യത്യസ്ത വിലകൾ ഏകീകരിച്ചു. കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ സ്വർണ വ്യാപാര സംഘടനകൾ എടുത്ത കൂട്ടായ തീരുമാനപ്രകാരമാണ് ഈ നിർണായക മാറ്റം. പുതുക്കിയ ഏകീകൃത നിരക്കുകൾ നിലവിൽ വന്നു.

22 കാരറ്റ് സ്വർണത്തിന് വില നിശ്ചയിക്കുന്ന ആനുപാതിക മാനദണ്ഡം അടിസ്ഥാനമാക്കിയായിരിക്കും 18 കാരറ്റ് സ്വർണത്തിൻ്റെയും വില നിശ്ചയിക്കുക. ഇതോടെ സംസ്ഥാനത്തെ ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണത്തിന് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്ന സാഹചര്യം ഒഴിവാക്കാനും വിലനിർണയത്തിൽ ഏകീകൃത ഉറപ്പാക്കാനും സാധിക്കുമെന്ന് കെജിഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ അറിയിച്ചു.

വിവിധ സംഘടനകളുടെ സഹകരണത്തോടെ കേരളത്തിലെ സ്വർണ വ്യാപാര മേഖലയിൽ വിലനിർണയത്തിൽ കൂടുതൽ സുതാര്യതയും ഏകീകൃതയും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കെജിഎസ്എംഎ സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

കെജിഎസ്എംഎ ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ, എകെജിഎസ്എംഎ ചെയർമാൻ ഡോ. ബി ഗോവിന്ദൻ, രാജേഷ് കല്യാൺ, കേരള ജ്വല്ലറി ഫെഡറേഷൻ ജനറൽ സെക്രട്ടറി എം പി അഹമ്മദ്, രാജേഷ് കല്യാൺ, എ കെ നിഷാദ്, കെജിഎസ്ഡിഎ പ്രസിഡൻ്റ് ഷാജു ചിറയത്ത്, സുഹാസ് റാവു, കൃഷ്ണകുമാർ ഉണ്ണി, ഷിനോ മാത്യു എന്നിവർ പ്രസംഗിച്ചു.

അതേസമയം, സ്വർണം വിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 13,515 രൂപയും ഒരു പവൻ സ്വർണത്തിന് 1,08,120 രൂപയുമാണ് ഇന്നത്തെ വില. തുടര്ച്ചയായ മൂന്നാം ദിവസമാണ് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,060 രൂപയും പവന് 88,480 രൂപയുമാണ് ഇന്നത്തെ വിപണി വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8,650 രൂപയും പവന് 69,200 രൂപയുമായി നിരക്ക് താഴ്ന്നു. അതേസമയം ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,580 രൂപയും പവന് 44,640 രൂപയുമാണ് ഇന്നത്തെ വില.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News