കിഫ്ബി ഇന്നത്തെ നിലയിൽ തുടരേണ്ടതില്ലെന്ന് സുധാപിള്ള സമിതി; റിപ്പോർട്ട് നിയമസഭയിൽ വെച്ചു
Thiruvananthapuram, 15 ഒക്റ്റോബര് (H.S.) സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന പദ്ധതികൾക്ക് സഹായം ചെയ്യുന്ന കിഫ്ബി (KIIFB) ഇന്നത്തെ നിലയിൽ തുടരേണ്ടതില്ലെന്ന് ഇതുസംബന്ധിച്ച് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ശുപാർശ ചെയ്തു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ സുധാപിള്ള അധ്
KIIFB PERFORMANCE AUDIT


Thiruvananthapuram, 15 ഒക്റ്റോബര് (H.S.)

സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന പദ്ധതികൾക്ക് സഹായം ചെയ്യുന്ന കിഫ്ബി (KIIFB) ഇന്നത്തെ നിലയിൽ തുടരേണ്ടതില്ലെന്ന് ഇതുസംബന്ധിച്ച് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ശുപാർശ ചെയ്തു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ സുധാപിള്ള അധ്യക്ഷയും, ഫെഡറൽ ബാങ്ക് മുൻ സി.ഇ.ഒ ശ്യാം ശ്രീനിവാസൻ, എച്ച്. സുബ്ബലക്ഷ്മി, മുൻ കേന്ദ്ര റവന്യൂ സെക്രട്ടറി തരുൺ ബജാജ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഈ നിർണായക റിപ്പോർട്ട് സമർപ്പിച്ചത്.

ധനകാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വെച്ചു. ഫണ്ട് സമാഹരിക്കുകയും പദ്ധതികൾക്ക് ധനസഹായം നൽകുകയും ചെയ്യുന്ന ഒരു സ്ഥാപനമെന്ന നിലയിൽ കിഫ്ബി ഇനി തുടരുന്നതിന് യാതൊരു കാരണവുമില്ലെന്ന് കമ്മിറ്റി കണ്ടെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉപയോഗിക്കാതെ മൂലധനം സമാഹരിക്കുക എന്നതായിരുന്നു കിഫ്ബിയുടെ യഥാര്ഥ ലക്ഷ്യം. എന്നാല് കിഫ്ബി നടത്തുന്ന കടമെടുപ്പ് ഇപ്പോള് ആ പരിധിക്കുള്ളില് കണക്കാക്കപ്പെടുന്നതിനാല് ആ ലക്ഷ്യം ഇല്ലാതായിരിക്കുന്നു. സംസ്ഥാനം സ്വന്തം നിലയില് കടമെടുക്കുന്നതിനേക്കാള് ഉയര്ന്ന പലിശ നിരക്കിലാണ് കിഫ്ബി കടമെടുക്കുന്നത്. വരുമാനം ഉണ്ടാക്കുന്ന പദ്ധതികള് കിഫ്ബിക്കില്ല എന്നു മാത്രമല്ല, അതിൻ്റെ ബാധ്യതകള് സംസ്ഥാനത്തിൻ്റെ നേരിട്ടുള്ള ബാധ്യതകളാണ്. മാത്രമല്ല, ബജറ്റിനു പുറത്തു നിന്നു കടമെടുക്കുന്ന ഒരു സ്ഥാപനമായി കേന്ദ്ര സര്ക്കാര് കിഫ്ബിയെ കണ്ടിട്ടുമില്ലെന്നും കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിൻ്റെ കടമെടുപ്പിൻ്ന്റെറെ ഭ3ാഗമായാണ് കേന്ദ്രം കണക്കാക്കിയിട്ടുള്ളതെന്നും സമിതി സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നു.

ശുപാര്ശകള്

2016-17 മുതല് 2025-26 വരെയുള്ള പത്ത് വര്ഷത്തെ കാലയളവില് കിഫ്ബിയുടെ പെര്ഫോമന്സ് ഓഡിറ്റ് എത്രയും വേഗം നടത്താന് അഭ്യര്ഥിക്കാവുന്നതാണ്.

ഇനി മുതല് വിപണിയില് നിന്ന് ഫണ്ട് സമാഹരിക്കാന് കിഫ്ബിയെ അനുവദിക്കരുത്. ഈ ശുപാര്ശ നടപ്പിലാക്കുന്നതിനായി, കിഫ്ബി (ഭേദഗതി) നിയമം, 2016 ലെ സെക്ഷന് 8, 9, മറ്റ് അനുബന്ധ വ്യവസ്ഥകള് എന്നിവ ഒഴിവാക്കേണ്ടതുണ്ട്.

കിഫ്ബിയുടെ ബോണ്ടുകള്,കടപ്പത്രങ്ങള്, വായ്പകള് എന്നിവയുടെ തിരിച്ചടവ് ബാധ്യതകള് നിറവേറ്റുന്നതിന് സര്ക്കാര് വാര്ഷിക ബജറ്റില് മതിയായ തുക വകയിരുത്തണം.

കിഫ്ബി ഇതിനകം ആരംഭിച്ചതും, പിന്നീട് സര്ക്കാര് മുന്ഗണന നല്കിയതും, വിവിധ നടപ്പാക്കല് ഘട്ടങ്ങളിലുള്ളതുമായ അടിസ്ഥാന സൗകര്യ പദ്ധതികള് ബന്ധപ്പെട്ട വകുപ്പുകള്ക്ക് നടപ്പാക്കുന്ന ഏജന്സികളുടെ പിന്തുണയോടെ പൂര്ത്തിയാക്കാവുന്നതാണ്. ഈ പദ്ധതികള് പൂര്ത്തിയാക്കുന്നതിന് ആവശ്യമായ ഫണ്ട് 2026-27 മുതല് അടുത്ത അഞ്ച് വര്ഷത്തേക്ക് വാര്ഷിക ബജറ്റില് മൂലധന ചെലവായി നല്കണം.

പലിശ ഭാരം കുറയ്ക്കുന്നതിന്, സാധ്യമാകുന്നിടത്തെല്ലാം കിഫ്ബിയുടെ നിലവിലുള്ള ഉയര്ന്ന പലിശയുള്ള കടം കുറഞ്ഞ പലിശയുള്ള ബാധ്യതകള് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാന് സര്ക്കാര് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം.

മോട്ടോര് വാഹന നികുതിയില് നിന്നും പെട്രോളിയം ഉല്പ്പന്നങ്ങളിന്മേലുള്ള സെസില് നിന്നുമുള്ള വരുമാനത്തിൻ്റെ ഒരു വിഹിതം നേരിട്ട് കിഫ്ബിയുടെ അക്കൗണ്ടിലേക്ക് മാറ്റാന് വ്യവസ്ഥ ചെയ്യുന്ന ഉത്തരവ്, കേരള സര്ക്കാര് കിഫ്ബിയുടെ കടബാധ്യതകള് ഏറ്റെടുത്തുകഴിഞ്ഞാല് റദ്ദാക്കേണ്ടതാണ്.

കിഫ്ബി ഇനി വിപണിയില് നിന്ന് ഫണ്ട് സമാഹരിക്കുകയോ അടിസ്ഥാന സൗകര്യ പദ്ധതികള് നടപ്പിലാക്കുകയോ ചെയ്യാത്തതിനാല്, ഈ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്ന ജീവനക്കാരെ ഇനി പറയും പ്രകാരം പുനഃ ക്രമീകരിക്കണമെന്നും റിപ്പോര്ട്ട് ശുപാര്ശ ചെയ്യുന്നു1. നേരിട്ടുള്ള കരാറിലോ സിഎംഡി വഴിയുള്ള കരാറിലോ ഉള്ള ജീവനക്കാരെ അവരുടെ കരാര് കാലാവധി അവസാനിക്കുന്നതുവരെ നിലനിര്ത്താം.2. പദ്ധതി വിലയിരുത്തലിലും നിരീക്ഷണത്തിലും ഏര്പ്പെട്ടിരിക്കുന്ന ജീവനക്കാരെ പതിനഞ്ചാം പഞ്ചവത്സര പദ്ധതി പദ്ധതികളുടെ തയാറെടുപ്പിനും നടപ്പാക്കലിനുമായി കേരള സംസ്ഥാന ആസൂത്രണ ബോര്ഡില് ഉള്പ്പെടുത്താം.3. കിഫ്ബിയുടെ ധനകാര്യ അടിസ്ഥാന സൗകര്യ വിഭാഗം, മുന്പുണ്ടായിരുന്നതുപോലെ ധനകാര്യ വകുപ്പിൻ്റെ ഭാഗമാക്കുകയും, മറ്റ് വകുപ്പുകളില് നിന്ന് ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാരെ അവരുടെ മാതൃ വകുപ്പുകളിലേക്ക് തിരിച്ചയക്കുകയും ചെയ്യാം.5. അവശേഷിക്കുന്ന കിഫ്ബി ജീവനക്കാരുടെ ശമ്പള സ്കെയിലുകളും മറ്റ് ആനുകൂല്യങ്ങളും പുനഃപരിശോധിച്ച് യുക്തിസഹമാക്കണം.6. കിഫ്ബിയുടെ സിഇഒക്ക് ഇനി നിയമനങ്ങള് നടത്താന് കഴിയാത്തതിനാല്, കിഫ്ബി ഭേദഗതി നിയമം 2016 ലെ സെക്ഷന് 10 ഒഴിവാക്കേണ്ടതുണ്ട്.

കിഫ്ബിയുടെ ഉപ സ്ഥാപനങ്ങളുടെ നിലനില്പ്പ്

കിഫ്ബിയുടെ കണ്സള്ട്ടിംഗ് ഉപസ്ഥാപനമായ കെഐഎഫ്സിഒഎന് നെ, തദ്ദേശ സ്ഥാപനങ്ങള്ക്കായി ബാഹ്യ ധനസഹായത്തോടെയുള്ള പദ്ധതികള് തയാറാക്കാന് സഹായിക്കുന്നതിനായി കേരള സംസ്ഥാന ആസൂത്രണ ബോര്ഡിൻ്റെ കീഴില് കൊണ്ടുവരാവുന്നതാണ്. അതുപോലെ, നിലവില് കിഫ്ബിയുടെ അനുബന്ധ കമ്പനിയായ കേരള ഇന്ഫ്രാസ്ട്രക്ചര് ഫണ്ട് മാനേജ്മെൻ്റ് ലിമിറ്റഡിലെ കിഫ്ബിയുടെ ഓഹരി കേരള സ്റ്റേറ്റ് ഇന്ഡസ്ട്രിയല് ഡെവലപ്മെൻ്റ് കോര്പ്പറേഷന് ഏറ്റെടുക്കാവുന്നതാണെന്നും സുധാപിള്ള റിപ്പോര്ട്ട് ശുപാര്ശ ചെയ്യുന്നു. റിപ്പോര്ട്ടിന് മേലുള്ള സര്ക്കാര് തീരുമാനം ഇന്നു മുഖ്യമന്ത്രി വിളിച്ചു ചേര്ത്ത വാര്ത്താസമ്മേളനത്തില് പ്രഖ്യാപിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News